• HOME
  • »
  • NEWS
  • »
  • india
  • »
  • വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി; യുവതി അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി; യുവതി അറസ്റ്റിൽ

സ്വവർഗ്ഗ ബന്ധത്തിന്‍റെ പേരിലല്ല അറസ്റ്റ് എന്ന് പൊലീസ്. രണ്ട് പേരും പ്രായപൂർത്തിയായവർ ആയിരുന്നുവെങ്കിൽ അറസ്റ്റ് ഉണ്ടാകുമായിരുന്നില്ല എന്നും വിശദീകരണം.

  • Share this:
    ഗോരഖ്പുർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ. യുപി ഗോരഖ്പുർ സഹ്ജന്‍വ സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. ഒരേ കോളജിലെ വിദ്യാഥികളായ ഇരുവരും ഒരാഴ്ച മുമ്പാണ് പഞ്ചാബിലെ ലുധിയാനയിലേക്ക് ഒളിച്ചോടിയത്. പൊലീസ് പറയുന്നതനുസരിച്ച് സുഹൃത്തുക്കളായ ഇരുവരും ഒരേ കോളജിലാണ് പഠിക്കുന്നത്. എൻസിസി കേഡറ്റുകളുമാണ്. വിവാഹം ചെയ്യാമെന്ന് ഉറപ്പിലാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം യുവതി ഒളിച്ചോടിയത്.

    Also Read-സ്വതന്ത്യ ഇന്ത്യയില്‍ ആദ്യമായി ഒരു വനിതയ്ക്ക് തൂക്കുകയര്‍ ഒരുങ്ങുന്നു; 38കാരിയായ ആ കുറ്റവാളിയെക്കുറിച്ചറിയാം

    എന്നാല്‍ പെൺകുട്ടിയുടെ വീട്ടുകാര്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടു പോകലിന് കേസ് രജിസ്റ്റർ ചെയ്ത് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് കഴിഞ്ഞ ദിവസമാണ് ഇരുവരെയും കണ്ടെത്തി ഗോരഖ്പുരിൽ തിരികെയെത്തിച്ചത്. ഇതിന് ശേഷമാണ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

    Also Read-'സൗന്ദര്യം അൽപം കൂടിപ്പോയി'; ജോലിയിൽ നിന്ന് നിർബന്ധിതമായി പിരിച്ചുവിട്ടെന്ന് യുവതി

    പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതി അനുസരിച്ചാണ് അറസ്റ്റ് ചെയ്ത് യുവതിയെ ജയിലിൽ അയച്ചതെന്നാണ് പൊലീസ് പറയുന്നത്. 'തങ്ങളുടെ പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടു പോയി എന്നാരോപിച്ചാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിരിക്കുന്നത്. ഈ ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ തന്നെയാണ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. അല്ലാതെ സ്വവർഗ്ഗ ബന്ധത്തിന്‍റെ പേരിലല്ല. രണ്ട് പേരും പ്രായപൂർത്തിയായവർ ആയിരുന്നുവെങ്കിൽ ഈ നടപടിയുണ്ടാകുമായിരുന്നില്ല' പിപ്രൗലി എസ് ആ അഭിഷേക് റായ് വ്യക്തമാക്കി.

    Also Read-സ്റ്റൈല് സ്റ്റൈല് താൻ... സൂപ്പർ സ്റ്റൈലിൽ ചായ വിൽക്കുന്ന രജനീകാന്ത് ആരാധകൻ; ഏറ്റെടുത്ത് സോഷ്യൽമീഡിയ

    യുപിയിൽ തന്നെ സമാനമായ മറ്റൊരു സംഭവത്തിൽ സ്വവർഗദമ്പതികളെ രണ്ടു മുറികളിലായി ബന്ധുക്കൾ പൂട്ടിയിട്ടിരുന്നു. ഒടുവിൽ പൊലീസെത്തിയാണ് മോചിപ്പിച്ചത്. സ്വവർഗാനുരാഗിയായ യുവതികളിൽ ഒരാളുടെ വീട്ടിലാണ് ബന്ധുക്കൾ രണ്ടുപേരെയും രണ്ടു മുറികളിലായി പൂട്ടിയിട്ടത്. ഒടുവിൽ ഒരു മുറിയിൽനിന്ന് രക്ഷപെട്ട യുവതി മതിൽ ചാടി കടന്ന് പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞതോടെയാണ് പങ്കാളിയായ യുവതിയെ മോചിപ്പിക്കാനായത്. ബന്ധുക്കൾ മുറിക്കുള്ളിൽ പൂട്ടിയിട്ട പങ്കാളിയെ രക്ഷപ്പെടുത്തുന്നതിനായി യുവതി വീടിന്‍റെ മതിൽ ചാടികടന്നാണ് കടന്നാണ് ഒടുവിൽ പോലീസ് സ്റ്റേഷനിൽ എത്തിയത്.

    You May Also Like- Gay Marriage | സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം; സെക്ഷൻ 377നെതിരെ പോരാടി വിജയിച്ച പങ്കാളികൾ പുതിയ നിയമ യുദ്ധത്തിലേക്ക്

    കഴിഞ്ഞ വർഷം നവംബർ 17 ന് ഒരു ക്ഷേത്രത്തിൽ വച്ച് താനും പങ്കാളിയും വിവാഹിതരായി എന്ന് യുവതി വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന റിപ്പോർട്ടിൽ പറയുന്നു. താക്കൂർഗഞ്ച് പോലീസ് സ്റ്റേഷനിൽ വെച്ചാണ് യുവതി ഇക്കാര്യം പറഞ്ഞത്. പരസ്പരം വിവാഹം കഴിച്ചിട്ടും തന്നെയും പങ്കാളിയെയും കുടുംബാംഗങ്ങൾ മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്നും യുവതി അവകാശപ്പെട്ടിരുന്നു.
    Published by:Asha Sulfiker
    First published: