• HOME
  • »
  • NEWS
  • »
  • india
  • »
  • Suicide | മുഖക്കുരു പ്രശ്നം കൊണ്ട് വിവാഹാലോചനകൾ മുടങ്ങി; യുവതി ജീവനൊടുക്കി

Suicide | മുഖക്കുരു പ്രശ്നം കൊണ്ട് വിവാഹാലോചനകൾ മുടങ്ങി; യുവതി ജീവനൊടുക്കി

അമ്മയും സഹോദരിയും പുറത്തുപോയി വന്നപ്പോഴാണ് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    മുഖക്കുരു പ്രശ്നം (pimple problem) മൂലം വിവാഹാലോചനകൾ മുടങ്ങിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു (young woman ended life). ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ ആണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മുഖക്കുരു കാരണം, യുവതിയെ കല്യാണം ആലോചിച്ചു വരുന്നവർ ആവർത്തിച്ച് നിരസിച്ചതിനാൽ വിവാഹം നടത്താൻ കഴിഞ്ഞില്ല എന്ന് റിപ്പോർട്ടിൽ പറയുന്നു.

    തിങ്കളാഴ്ച വൈകുന്നേരം ബിസാൻഡ പോലീസ് സർക്കിളിന് കീഴിലുള്ള അജിത് പാറ വില്ലേജിലാണ് സംഭവം. യുവതിയുടെ അമ്മയും സഹോദരിയും കന്നുകാലികൾക്ക് തീറ്റ കൊടുത്ത് വീട്ടിലെത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

    നിരവധി ചികിത്സകൾ നടത്തിയിട്ടും മാറാത്ത മുഖക്കുരു കാരണം യുവതി അസന്തുഷ്ടയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. "അവൾക്ക് ഒന്നിലധികം വിവാഹാലോചനകൾ വന്നിരുന്നു. പക്ഷേ അവളുടെ മുഖക്കുരു കാരണം എല്ലാവരും അവളെ നിരസിച്ചു," ഒരു കുടുംബാംഗം വിശദീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സമർപ്പിച്ചു. കേസ് അന്വേഷിക്കുകയാണെന്ന് ബിസാൻഡ പോലീസ് സർക്കിൾ ഇൻചാർജ് കെ.കെ. പാണ്ഡെ പറഞ്ഞു.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    Summary: A young woman from Uttar Pradesh ended life as she got constantly rejected in wedding proposals owing to persistent problem with pimples. She was upset over the issue was no treatment was effective on her skin. The woman was alone at home when her mom and sister was away feeding cattle. Upon returning home, they found her hanging inside home. The corpse have been sent for post-mortem and police launched an investigation into the matter
    Published by:user_57
    First published: