നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കറിയിൽ മീന്‍ കിട്ടാത്തതിനെ ചൊല്ലി തർക്കം; യുവതി ജീവനൊടുക്കി

  കറിയിൽ മീന്‍ കിട്ടാത്തതിനെ ചൊല്ലി തർക്കം; യുവതി ജീവനൊടുക്കി

  'ബാക്കി വന്ന ഭക്ഷണം' കഴിക്കാൻ നിർദേശിച്ച ഭർത്താവിന്‍റെ വാക്കുകൾ സാറാ ദേവിയെ വളരെയധികം വേദനിപ്പിച്ചു എന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് ഇവർ വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു.

  Death

  Death

  • Share this:
   പട്ന: ഭാര്യയും ഭർത്താവും തമ്മിൽ പല കാര്യങ്ങൾക്കും വഴക്കിടുക പതിവാണ്. എന്നാൽ വെറും ഒരു നിസാര തർക്കത്തിന്‍റെ പേരിൽ ജീവിതം അവസാനിപ്പിച്ചാലോ. അത്തരം ഒരു ഞെട്ടിക്കുന്ന വാർത്തയാണ് ബീഹാറിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. മീൻ കറിയിൽ മീൻ കിട്ടാത്തതുമായി ബന്ധപ്പെട്ടുണ്ടായ ഒരു ചെറിയ തർക്കമാണ് സാറാ ദേവി എന്ന 31കാരിയെ ആത്മഹത്യയിലേക്ക് നയിച്ചത്.

   Also Read-ലൈംഗിക പീഡനം, നിർബന്ധിത വന്ധ്യംകരണം, പന്നിയിറച്ചി കഴിപ്പിക്കൽ; ചൈനയില്‍ മുസ്ലീങ്ങൾ നേരിടുന്നത് ക്രൂര പീഡനങ്ങള്‍

   ബീഹാറിലെ ഭഗൽപുരിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കർഷകനായ കുന്ദൻ മണ്ഡൽ എന്നയാളുടെ ഭാര്യയാണ് സാറാ ദേവി. നാല് മക്കളാണിവർക്ക്. സംഭവം നടന്ന ദിവസം കുന്ദൻ വീട്ടിലേക്ക് രണ്ട് കിലോ മീൻ വാങ്ങിയിരുന്നു. ഉച്ചഭക്ഷണത്തിനായി ഭാര്യ സ്വാദേറിയ മീൻ കറി തയ്യാറാക്കുകയും ചെയ്തു. അച്ഛനും നാലു മക്കളും ഇത് കൂട്ടി സുഭിക്ഷമായി ഭക്ഷണം കഴിച്ചു. എല്ലാവരുടെയും വയറ് നിറച്ച ശേഷം കഴിക്കാനിരുന്ന സാറാ ദേവിക്ക് കറിയിൽ മീനൊന്നും ബാക്കിയുണ്ടായിരുന്നില്ല.

   Also Read-കർഷകപ്രക്ഷോഭത്തിന് പിന്തുണ; ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടും നിലപാട് മാറ്റാതെ ജസ്റ്റിന്‍ ട്രൂഡോ

   തുടർന്ന് വാങ്ങിക്കൊണ്ടു വന്ന മീനിന്‍റെ അളവ് കുറഞ്ഞു പോയെന്ന് പറഞ്ഞ് ഇവരും ഭർത്താവും തമ്മിൽ തർക്കം ഉണ്ടായി. മിച്ചം വന്നത് കഴിക്കാൻ ഭാര്യയോട് നിർദേശിച്ച കുന്ദൻ, താൻ വൈകിട്ട് മാർക്കറ്റിൽ പോയി കൂടുതൽ മീൻ വാങ്ങിക്കൊണ്ടുവരാമെന്ന് പറയുകയും ചെയ്തു. എന്നാൽ 'ബാക്കി വന്ന ഭക്ഷണം' കഴിക്കാൻ നിർദേശിച്ച ഭർത്താവിന്‍റെ വാക്കുകൾ സാറാ ദേവിയെ വളരെയധികം വേദനിപ്പിച്ചു എന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് ഇവർ വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു.

   ഉച്ചയൂണിന് ശേഷം ഭർത്താവ് ജോലിസ്ഥലത്തേക്ക് മടങ്ങിയ സമയത്താണ് സാറ ജീവനൊടുക്കിയത്. സംഭവം അറിഞ്ഞ് വീട്ടിലേക്ക് പാഞ്ഞെത്തിയ കുന്ദൻ, ഭാര്യയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. ചികിത്സ ആരംഭിച്ചെങ്കിലും യുവതി വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.


   'മീനിന്‍റെ പേരിലെ തർക്കത്തിൽ ഒരാൾ ജീവനൊടുക്കുമെന്ന് ഞാനൊരിക്കലും കരുതിയില്ല' എന്നായിരുന്നു കുന്ദന്‍റെ പ്രതികരണം. ഇത്തരം ചെറിയ കാര്യങ്ങൾക്ക് ആത്മഹത്യാപ്രേരണ കാണിച്ചിരുന്ന ആളായിരുന്നില്ല ഭാര്യയെന്നും ഇയാൾ വ്യക്തമാക്കി. ഏതായാലും സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി) -048-42448830,  മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)-  011-23389090,  കൂജ് (ഗോവ)- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Asha Sulfiker
   First published:
   )}