നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Woman Fakes Gang-Rape Story | കാമുകനെ വിവാഹം കഴിക്കാന്‍ കെട്ടിച്ചമച്ച കൂട്ടബലാത്സംഗ കഥയുമായി യുവതി; ഒടുവില്‍ പോലീസിന് മുന്നിൽ കുറ്റസമ്മതം

  Woman Fakes Gang-Rape Story | കാമുകനെ വിവാഹം കഴിക്കാന്‍ കെട്ടിച്ചമച്ച കൂട്ടബലാത്സംഗ കഥയുമായി യുവതി; ഒടുവില്‍ പോലീസിന് മുന്നിൽ കുറ്റസമ്മതം

  നാഗ്പൂര്‍ പോലീസ് കമ്മീഷണര്‍ അമിതേഷ് കുമാറും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 1,000ത്തോളം പോലീസ് ഉദ്യോഗസ്ഥര്‍ ചേർന്നാണ് കേസ് അന്വേഷിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കാമുകനെ വിവാഹം കഴിക്കാനായി കൂട്ടബലാത്സംഗത്തിന് (gang rape) ഇരയായെന്ന് പോലീസില്‍ വ്യാജ പരാതി നല്‍കി 19കാരിയായ യുവതി. വ്യാജ പരാതി നല്‍കി ഒരു ദിവസം മുഴുവന്‍ യുവതി നാഗ്പൂര്‍ പോലീസിനെ (Nagpur Police) വട്ടം കറക്കി. മഹാരാഷ്ട്രയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കലംന പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടർന്ന് നാഗ്പൂര്‍ പോലീസ് കമ്മീഷണര്‍ അമിതേഷ് കുമാറും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 1,000ത്തോളം പോലീസ് ഉദ്യോഗസ്ഥര്‍ ചേർന്നാണ് കേസ് അന്വേഷിച്ചത്.

   നഗരത്തിലുടനീളമുള്ള 250ലധികം സിസിടിവികളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് കൂട്ടബലാത്സംഗ കഥ യുവതി കെട്ടിച്ചമച്ചതാണെന്ന നിഗമനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയത്. കാമുകനെ വിവാഹം കഴിക്കാനാണ് താന്‍ ഇത് ചെയ്തതെന്ന് യുവതി പിന്നീട് പോലീസിനോട് പറഞ്ഞു. എന്നാല്‍ അവളുടെ കൃത്യമായ പദ്ധതികള്‍ എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

   നാഗ്പൂരിലെ ചിഖാലി പ്രദേശത്തിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് വെച്ച് രണ്ട് പേര്‍ തന്നെ ബലാത്സംഗം ചെയ്തതായാണ് യുവതി പോലീസിന് നല്‍കിയ പരാതി. രാവിലെ സംഗീത ക്ലാസിന് പോകുമ്പോള്‍ വെള്ള നിറത്തിലുള്ള വാനില്‍ രണ്ട് പേര്‍ വന്ന് തന്നോട് വഴി ചോദിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ബലം പ്രയോഗിച്ച് വാനിലേക്ക് കയറ്റിയ ശേഷം തുണികൊണ്ട് മുഖം മറച്ചുവെന്നും. തുടര്‍ന്ന് അവര്‍ ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു പരാതി.

   സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ സിറ്റി പോലീസ് ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്ത വകുപ്പുകള്‍ പ്രകാരം അജ്ഞാതരായ വ്യക്തികള്‍ക്കെതിരെ കലംന പോലീസ് കേസെടുത്തു. പോലീസ് കമ്മീഷണര്‍ അമിതേഷ് കുമാറും അഡീഷണല്‍ സിപി സുനില്‍ ഫുലാരിയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും കേസ് അന്വേഷണത്തിനായി സിതാബുള്‍ഡി പോലീസ് സ്റ്റേഷനിലെത്തി.

   നഗരത്തിലെ സിസിടിവികളുടെയും വാനുകളുടെയും ദൃശ്യങ്ങള്‍ പരിശോധിക്കാനും യുവതിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനും 1,000-ലധികം പോലീസുകാര്‍ ഉള്‍പ്പെടുന്ന 40 പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കാന്‍ കുമാര്‍ ഉത്തരവിട്ടതായും, യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്കായി മയോ ആശുപത്രിയിലേക്ക് അയച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആറു മണിക്കൂറിലേറെ നീണ്ട ശ്രമങ്ങള്‍ക്കും അമ്പതിലധികം പേരെ ചോദ്യം ചെയ്തതിനും ശേഷമാണ് യുവതി കൂട്ടബലാത്സംഗ കഥ കെട്ടിച്ചമച്ചതെന്നാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.

   സിസിടിവി ദൃശ്യങ്ങളില്‍ നിന്ന്, യുവതി രാവിലെ 9.50 ന് നാഗ്പൂരിലെ വെറൈറ്റി സ്‌ക്വയര്‍ പ്രദേശത്ത് ബസ് ഇറങ്ങി, 10 മണിക്ക് ഝാന്‍സി റാണി സ്‌ക്വയറിലേക്ക് നടന്നു, 10.15ന് ആനന്ദ് ടാക്കീസ് സ്‌ക്വയറില്‍ ഓട്ടോറിക്ഷയില്‍ കയറി, 10.25 ന് മയോ ഹോസ്പിറ്റലില്‍ ഇറങ്ങിയെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

   പിന്നീട് അവള്‍ ഒരു ഷെയര്‍ ഓട്ടോറിക്ഷയില്‍ കയറി 10.54 ന് ചിഖാലി സ്‌ക്വയറില്‍ ഇറങ്ങി. രാവിലെ 11.04 ന് അവള്‍ കലംന പോലീസ് സ്റ്റേഷനിലേക്ക് നടക്കുന്നത് പെട്രോള്‍ പമ്പിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നീട്, തെളിവുകള്‍ എല്ലാം ലഭിച്ചതിനു ശേഷം പോലീസ് യുവതിയെ ചോദ്യം ചെയ്തു. കാമുകനെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് യുവതി പോലീസിനോട് സമ്മതിച്ചു.
   Published by:Naveen
   First published: