• HOME
  • »
  • NEWS
  • »
  • india
  • »
  • മക്കളോടൊപ്പം സിനിമ കാണാൻ തിയറ്ററിലെത്തിയ യുവതി നാലാംനിലയിൽ നിന്ന് ചാടിമരിച്ചു

മക്കളോടൊപ്പം സിനിമ കാണാൻ തിയറ്ററിലെത്തിയ യുവതി നാലാംനിലയിൽ നിന്ന് ചാടിമരിച്ചു

അമ്മയെ കാണാത്തതിനെ തുടർന്ന് തിരഞ്ഞുനടന്ന മക്കളെ ഏകദേശം ഒരു മണിക്കൂറിനു ശേഷമാണ് പൊലീസ് കണ്ടെത്തിയത്.

  • Share this:

    ചെന്നൈ: മക്കളോടൊപ്പം സിനിമ കാണാൻ തിയറ്ററിലെത്തി, ശുചിമുറിയിൽ പോകുകയാണെന്നു പറഞ്ഞ് നാലാംനിലയിൽനിന്ന് യുവതി ചാടിമരിച്ചു. ചെന്നൈ വിമാനത്താവളത്തിനു സമീപമുള്ള പൊളിച്ചാലൂർ സ്വദേശിനി ഐശ്വര്യ ബാലാജി (33) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം.

    വിമാനത്താവള കോംപൗണ്ടിൽ പുതുതായി ആരംഭിച്ച എയ്റോഹബ് മൾട്ടിപ്ലെക്സ് തിയറ്ററിൽ രണ്ടു മക്കളോടൊപ്പമാണ് ഐശ്വര്യ എത്തിയത്. സിനിമ കാണുന്നതിനിടെ ശുചിമുറിയിൽ പോകുകയാണെന്നു മക്കളോടു പറഞ്ഞശേഷം ആറു നില കാർ പാർക്കിങ്ങിന്റെ നാലാം നിലയിൽനിന്നു ചാടുകയായിരുന്നു. മുകളിൽ നിന്ന് താഴെക്ക് വീഴുന്നത് കണ്ട ചിലര്‍ ബഹളംവച്ചെങ്കിലും സംഭവസ്ഥലത്തുതന്നെ യുവതി മരിക്കുകയായിരുന്നു.

    Also read-പഞ്ചാബിലെ ഫാക്ടറിയില്‍ വാതക ചോര്‍ച്ച; 9 പേര്‍ ശ്വാസംമുട്ടി മരിച്ചു, 11 പേര്‍ ആശുപത്രിയില്‍

    അമ്മയെ കാണാത്തതിനെ തുടർന്ന് തിരഞ്ഞുനടന്ന മക്കളെ ഏകദേശം ഒരു മണിക്കൂറിനു ശേഷമാണ് പൊലീസ് കണ്ടെത്തിയത്. ഐശ്വര്യയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും ചികിത്സ തേടിയിരുന്നെന്നുമാണ് കുടുംബം പറയുന്നത്. ഐശ്വര്യയുടെ ഭർത്താവ് ബാലാജി യുഎസിലാണ്. ആത്മഹ്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    Published by:Sarika KP
    First published: