നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ജാതിയില്ല; മതമില്ല: രാജ്യത്തെ ആദ്യ സർട്ടിഫിക്കറ്റ് സ്വന്തമാക്കി സ്നേഹ

    ജാതിയില്ല; മതമില്ല: രാജ്യത്തെ ആദ്യ സർട്ടിഫിക്കറ്റ് സ്വന്തമാക്കി സ്നേഹ

    'ജാതിയില്ല, മതമില്ല' എന്ന ഔദ്യോഗിക സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യക്കാരിയാണ് സ്നേഹ. വെല്ലൂരിൽ അഭിഭാഷകയാണ് ഈ മുപ്പത്തഞ്ചുകാരി.

    സ്നേഹ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു

    സ്നേഹ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു

    • Share this:
      ചെന്നൈ: ആദ്യം സ്നേഹയുടെ മാതാപിതാക്കളാണ് അപേക്ഷകളിൽ ജാതിയുടെയും മതത്തിന്‍റെയും കോളത്തെ വെറുതെ വിട്ടത്. അറിവായപ്പോൾ സ്നേഹയും അത് പിന്തുടർന്നു. വർഷങ്ങളായി അപേക്ഷാഫോമുകളിൽ ജാതിയുടെയും മതത്തിന്‍റെയും കോളങ്ങൾ ഒഴിവാക്കി വിടുകയാണ് വെല്ലൂർ സ്വദേശിനി സ്നേഹയ്ക്ക് ശീലം.

      ആ ശീലത്തിന് രാജ്യത്തിന്‍റെ അംഗീകാരവും ലഭിച്ചു. 'ജാതിയില്ല, മതമില്ല' എന്ന ഔദ്യോഗിക സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യക്കാരിയാണ് സ്നേഹ. 35 വയസുകാരിയായ സ്നേഹ വെല്ലൂരിൽ അഭിഭാഷകയായി ജോലി നോക്കി വരികയാണ്.



      തിർപാടുർ തഹസിൽദാർ ആണ് ജാതിയില്ല, മതമില്ല സർട്ടിഫിക്കറ്റ് സ്നേഹയ്ക്ക് കൈമാറിയത്. രാജ്യത്ത് ഇത്തരത്തിൽ ഔദ്യോഗികമായി സർട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യത്തെയാളാണ് താനെന്ന് സ്നേഹ പറഞ്ഞു. തമിഴ് നാട്ടിലെ ഒരു അഭിഭാഷക കുടുംബത്തിലാണ് താൻ ജനിച്ചതെന്നും അതുകൊണ്ടു തന്നെ വളർന്നത് അത്തരത്തിലുള്ള ഒരു പരിസ്ഥിതിയിലാണെന്നും സ്നേഹ പറഞ്ഞു.



      'നിങ്ങളെന്തുകൊണ്ടാണ് പ്രേംനസീറിനെ മുഖ്യമന്ത്രിയാക്കാഞ്ഞത്? നിങ്ങള്‍ക്ക് വിദ്യാഭ്യാസമുള്ളതുകൊണ്ട്'

      വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതിയും മതവും ചേർക്കണമെന്ന് നിർബന്ധമുണ്ടെന്ന് ഒരു സർക്കാർ ഉത്തരവിലും പറയുന്നില്ലെന്ന് സ്നേഹ പറഞ്ഞു. പക്ഷേ, മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ജാതിയും മതവും നിർബന്ധമായി ചേർക്കാൻ ആവശ്യപ്പെടുകയാണെന്നും അവർ പറഞ്ഞു.

      ജാതിയും മതവുമില്ലാത്ത ആളുകളായി ജീവിക്കുന്നതിനായി ഒരു അഭിഭാഷക കുടുംബമായിട്ടും പോരാടേണ്ടിവന്നു. ഒമ്പതു വർഷത്തെ പോരാട്ടത്തിനു ശേഷമാണ് തനിക്ക് ജാതിയില്ല, മതമില്ല സർട്ടിഫിക്കറ്റ് ലഭിച്ചതെന്നും പറഞ്ഞു. ഇന്ത്യൻ സർക്കാരിന്‍റെ നിയമമനുസരിച്ച് തഹസിൽദാറിന് ജാതിയില്ല, മതമില്ല സർട്ടിഫിക്കറ്റ് നൽകാൻ കഴിയുമെന്നും സ്നേഹ പറഞ്ഞു. നമ്മൾ ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകളിൽ ജാതിയും മതവും കോളങ്ങളിൽ എഴുതിയിരിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യം അനുവദിച്ചു കിട്ടുകയെന്നും അദ്ദേഹം പറഞ്ഞു.

      First published:
      )}