• HOME
  • »
  • NEWS
  • »
  • india
  • »
  • ആർമി ഡോക്ടർമാർ സഹായത്തിനെത്തി; ഓടുന്ന ട്രെയിനിൽ യുവതിക്ക് സുഖ പ്രസവം

ആർമി ഡോക്ടർമാർ സഹായത്തിനെത്തി; ഓടുന്ന ട്രെയിനിൽ യുവതിക്ക് സുഖ പ്രസവം

വേദന കൂടിയതോടെ മറ്റ് മാർഗങ്ങളില്ലാത്തതിനാൽ യുവതിയുടെ പ്രസവം ട്രെയിനിൽ വച്ച് തന്നെ നടത്തുകയായിരുന്നു.

army doctors

army doctors

  • Share this:
ഗുരുദാസ്പൂർ: ട്രെയിൻ യാത്രയ്ക്കിടയിൽ ആർമി ഡോക്ടർമാരുടെ സഹായത്തോടെ യുവതിക്ക് സുഖപ്രസവം. ഹൗറ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്കാണ്  യാത്ര ആരംഭിച്ച് കുറച്ച് കഴിഞ്ഞപ്പോൾ  പ്രസവ വേദന ഉണ്ടായത്.

also read:മരട് ഫ്ലാറ്റ് പൊളിക്കൽ; വീട് പൊളിഞ്ഞുപോയാൽ സഹായിക്കുമോ? മുഖ്യമന്ത്രിക്ക്  കുട്ടികളുടെ കത്ത്  

വിവരം അറിഞ്ഞ് അതേ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ആർമി ഡോക്ടർമാരായ ക്യാപ്റ്റൻ ലളിത, ക്യാപ്റ്റൻ അമാൻ ദീപ് എന്നിവർ യുവതിയുടെ അടുത്തേക്കെത്തി. വേദന കൂടിയതോടെ മറ്റ് മാർഗങ്ങളില്ലാത്തതിനാൽ യുവതിയുടെ പ്രസവം ട്രെയിനിൽ വച്ച് തന്നെ നടത്തുകയായിരുന്നു.

ട്രെയിനിലെ മറ്റ് യാത്രക്കാരും ഡോക്ടർമാർക്ക് പിന്തുണയുമായെത്തി. മറ്റ് ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ കുഞ്ഞിനെ പുറത്തെടുക്കാൻ സാധിച്ചു. പ്രസവ ശേഷം അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. മാസം തികയാതെയുള്ള പ്രസവമായിരുന്നു യുവതിയുടേതെന്ന് ഡോക്ടർമാർ പറഞ്ഞു.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് അറിയിച്ച് പ്രസവ ശേഷം ഇരുവരും ചേർന്ന് പകർത്തിയ ചിത്രം ഇന്ത്യൻ ആർമി ട്വീറ്റ് ചെയ്തു. നിരവധി പേരാണ് ഇന്ത്യൻ ആർമി യെ പ്രശംസിച്ച് ട്വീറ്റിന് മറുപടിയുമായി രംഗത്തെത്തിയത്.

Published by:Gowthamy GG
First published: