HOME /NEWS /India / ലൈംഗികശേഷിയില്ലാത്തത് മറച്ചുവെച്ച് വിവാഹം കഴിച്ചെന്ന പരാതിയുമായി യുവതി; ഭർത്താവിനെതിരെ കേസ്

ലൈംഗികശേഷിയില്ലാത്തത് മറച്ചുവെച്ച് വിവാഹം കഴിച്ചെന്ന പരാതിയുമായി യുവതി; ഭർത്താവിനെതിരെ കേസ്

യുവാവിന് ലൈംഗികശേഷിയില്ലാത്തത് മറച്ചുവെച്ച് നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതിന് മാട്രിമോണിയൽ സൈറ്റ് ഉടമ ഉൾപ്പടെ മറ്റ് ഏഴ് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്

യുവാവിന് ലൈംഗികശേഷിയില്ലാത്തത് മറച്ചുവെച്ച് നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതിന് മാട്രിമോണിയൽ സൈറ്റ് ഉടമ ഉൾപ്പടെ മറ്റ് ഏഴ് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്

യുവാവിന് ലൈംഗികശേഷിയില്ലാത്തത് മറച്ചുവെച്ച് നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതിന് മാട്രിമോണിയൽ സൈറ്റ് ഉടമ ഉൾപ്പടെ മറ്റ് ഏഴ് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്

  • Share this:

    മുംബൈ: ലൈംഗികശേഷിയില്ലാത്തത് മറച്ചുവെച്ചതിന് 38 കാരനായ ഭർത്താവിനെതിരെ 27 കാരിയായ യുവതി പൊലീസിൽ പരാതി നൽകി. യുവതിയുടെ പരാതിയിൽ പൊലീസ് ഭർത്താവിനെതിരെ വഞ്ചനയ്ക്കും ക്രൂരതയ്ക്കും കേസെടുത്തു. യുവാവിന് ലൈംഗികശേഷിയില്ലാത്തത് മറച്ചുവെച്ച് നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതിന് മറ്റ് ഏഴ് പേർക്കെതിരെയും യുവതിയുടെ പരാതിയിൽ പരാമർശമുണ്ട്.

    മഹാരാഷ്ട്രയിലെ പനവേൽ സ്വദേശിനിയാണ് പരാതിക്കാരി. 2018 ഡിസംബറിൽ ഒരു മാട്രിമോണിയൽ വെബ്‌സൈറ്റ് വഴി പരേൽ സ്വദേശിയായ യുവാവിനെ പരിചയപ്പെടുകയും 2021 ൽ വിവാഹിതരാകുകയും ചെയ്തു. വിവാഹം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം, ദമ്പതികൾ ഹണിമൂൺ യാത്രയ്ക്ക് പോയിരുന്നു. ഈ സമയത്തെല്ലാം ഓരോ കാരണം പറഞ്ഞു ഭർത്താവ് ലൈംഗികബന്ധത്തിൽനിന്ന് അകന്നുനിന്നു.

    ഹണിമൂൺ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഭർത്താവിന്റെ ബന്ധുക്കൾ യുവതിയോട് മോശമായി പെരുമാറാൻ തുടങ്ങി. “പരാതിക്കാരിയുടെ അഭിപ്രായത്തിൽ, അവർ പതിവായി പരിഹാസങ്ങളും അപമാനങ്ങളും നേരിട്ടു, കൂടാതെ യുവതിയോട് സ്വന്തം വീട്ടിലേക്ക് മടങ്ങാൻ ഭർത്താവിന്‍റെ ബന്ധുക്കൾ പലപ്പോഴും ആവശ്യപ്പെട്ടിരുന്നു,” ഖണ്ഡേശ്വർ പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

    തന്റെ ഭർത്താവിന് ലൈംഗികശേഷിയില്ലെന്ന തിരിച്ചറിഞ്ഞപ്പോൾ താനെയിലുള്ള ഒരു ഡോക്ടറുടെ അടുത്തേക്ക് യുവതി നിർബന്ധിച്ച് ഭർത്താവിനെ കൂട്ടിക്കൊണ്ടുപോയി. കാര്യമായ പ്രശ്നമുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും ഡോക്ടർ പറഞ്ഞു. ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ ഭർത്താവിന് ഒരിക്കലും ലഭിച്ചിട്ടില്ലെന്നും ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

    ഒരു മാസത്തിനുശേഷം, യുവതി തന്റെ വീട്ടിലെത്തിയപ്പോൾ, ഭർത്താവിന്റെ അവസ്ഥയെക്കുറിച്ച് അവരോട് പറഞ്ഞു. ഇതോടെ യുവതിയുടെ വീട്ടുകാർ പ്രശ്നത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഭർത്താവിന്‍റെ വീട്ടുകാരുമായി ചർച്ചയ്ക്കെത്തി. എന്നാൽ ഇതിന്‍റെ പേരിൽ യുവതി ഭീഷണി നേരിട്ടു. ആരോഗ്യസ്ഥിതിയെക്കുറിച്ച് എല്ലാവരോടും പറഞ്ഞ് കുടുംബത്തിന് നാണക്കേടുണ്ടാക്കിയതിനാൽ വീട്ടിലേക്ക് മടങ്ങിയെത്തിയാൽ കൊല്ലുമെന്ന് ഭർത്താവിന്റെ വീട്ടുകാർ ഭീഷണിപ്പെടുത്തിയതായി യുവതി പറഞ്ഞു.

    ഒരു വർഷത്തിലേറെയായി ഒത്തുതീർപ്പിനായി ശ്രമിച്ചിട്ടും ഭർത്താവും കുടുംബവും വഴങ്ങില്ലെന്ന് മനസ്സിലാക്കിയ അവർ പോലീസിനെ സമീപിക്കുകയായിരുന്നു. വഞ്ചനയ്ക്കും ക്രൂരതയ്ക്കും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

    First published:

    Tags: Love, Marriage, Relationship