നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ഡൽഹിയിൽനിന്നുള്ള വിമാനയാത്രയ്ക്കിടെ യുവതിക്ക് സുഖപ്രസവം; ആ ആൺകുഞ്ഞിന് പണം കൊടുക്കാതെ വിമാനയാത്ര ചെയ്യാമോ?

    ഡൽഹിയിൽനിന്നുള്ള വിമാനയാത്രയ്ക്കിടെ യുവതിക്ക് സുഖപ്രസവം; ആ ആൺകുഞ്ഞിന് പണം കൊടുക്കാതെ വിമാനയാത്ര ചെയ്യാമോ?

    മാസം തികയുന്നതിനുമുമ്പുള്ള പ്രസവത്തിലൂടെ ആൺകുഞ്ഞിനാണ് യുവതി ജന്മം നൽകിയത്.

    baby birth flight

    baby birth flight

    • Share this:
      ന്യൂഡൽഹി: ബംഗളുരുവിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യുവതിക്ക് സുഖപ്രസവം. വിമാന ജീവനക്കാരുടെ സഹായത്തോടെയായിരുന്നു പ്രസവം. മാസം തികയുന്നതിനുമുമ്പുള്ള പ്രസവത്തിലൂടെ ആൺകുഞ്ഞിനാണ് യുവതി ജന്മം നൽകിയത്.

      വിമാനത്തിനുള്ളിൽ ജനിച്ച കുഞ്ഞിന് ജീവനകാലം മുഴുവൻ സൌജന്യ വിമാനയാത്ര അനുവദിക്കാൻ ഇൻഡിഗോ തീരുമാനിച്ചു. ഇൻഡിഗോ 6E 122 വിമാനത്തിലാണ് പ്രസവം നടന്നത്.

      വിമാനത്തിനുള്ളിൽ പ്രസവം നടക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല. ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ തായ്‌ലന്‍ഡ് യുവതി പ്രസവിച്ചത് വലിയ വാർത്തയായിരുന്നു. ഈ വർഷം ഫെബ്രുവരി നാലിനായിരുന്നു സംഭവം. ദോഹയില്‍ നിന്നും ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.

      പുലര്‍ച്ചെ 3 മണിയോടെയായിരുന്നു യുവതിയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ക്യാബിന്‍ ക്രൂവിന്റെ സഹായത്തോടെ യുവതി പ്രസവിച്ചു.

      പിന്നീട് വിമാനം കൊല്‍ക്കത്തയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി യുവതിയേയും കുഞ്ഞിനേയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
      Published by:Anuraj GR
      First published:
      )}