ചെന്നൈ: ആദ്യ പ്രസവത്തിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ ജോലിയുള്ള സ്ത്രീകൾക്ക് രണ്ടാം പ്രസവത്തിൽ പ്രസവാനുകൂല്യങ്ങൾക്ക് അർഹതയില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഈ സാഹചര്യത്തിൽ മൂന്നാമത്തെ കുട്ടിയായിട്ട് അതിനെ കണക്കാക്കുമെന്നും കോടതി വ്യക്തമാക്കുന്നു.
നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്, ഒരു സ്ത്രീക്ക് അവളുടെ ആദ്യ രണ്ട് പ്രസവങ്ങൾക്ക് മാത്രമേ അത്തരം ആനുകൂല്യങ്ങൾ നേടാൻ കഴിയൂ. ഇത് രണ്ടാമത്തെ പ്രസവമല്ല മൂന്നാമത്തേത് എന്നത് തർക്കവിഷയമാണ്. സാധാരണഗതിയിൽ ഇരട്ടകൾ ജനിക്കുമ്പോൾ തന്നെ ഒന്നിനു പുറകെ ഒന്നായിട്ടാണ് പ്രസവിക്കപ്പെടുന്നത്. അവർ പുറത്തേക്ക് വന്ന സമയ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ അവരുടെ പ്രായം കണക്കാക്കപ്പെടുന്നു. ഇത് രണ്ട് ഡെലിവറികളായിട്ടാണ്- കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് എപി സാഹി, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ്നാട് സർക്കാർ ജീവനക്കാരെ നിയന്ത്രിക്കുന്ന നിയമപ്രകാരം കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ (സിഐഎസ്എഫ്) ഒരു വനിതാ അംഗത്തിന് 180 ദിവസത്തെ പ്രസവാവധിയും മറ്റ് ആനുകൂല്യങ്ങളും നീട്ടിക്കൊടുത്ത 2019 ജൂൺ 18 ലെ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
തമിഴ്നാട്ടിലെ പ്രസവാവധി നിയമങ്ങൾ ഇവർക്ക് ബാധകമല്ലെന്നാണ് മന്ത്രാലയം സമർപ്പിച്ച അപ്പിലെ വാദം. കേന്ദ്ര സിവിൽ സർവീസസ് (ലീവ്) ചട്ടപ്രകാരം പ്രസവാനുകൂല്യങ്ങൾ അവർക്ക് ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.