• HOME
  • »
  • NEWS
  • »
  • india
  • »
  • Abortion | 30കാരി ഗര്‍ഭച്ഛിദ്രം നടത്താന്‍ പോയി, ശസ്ത്രക്രിയയ്ക്ക് പിന്നാലെ കടുത്ത വയറുവേദന; ഡോക്ടര്‍മാര്‍ക്കെതിരെ പരാതി

Abortion | 30കാരി ഗര്‍ഭച്ഛിദ്രം നടത്താന്‍ പോയി, ശസ്ത്രക്രിയയ്ക്ക് പിന്നാലെ കടുത്ത വയറുവേദന; ഡോക്ടര്‍മാര്‍ക്കെതിരെ പരാതി

റെയില്‍വേ സുരക്ഷാ സേനയിലെ ജീവനക്കാരന്റെ ഭാര്യയാണ്  ഇത്തരത്തില്‍ ഒരു പരായിയുമായി രംഗത്ത് വന്നിരിക്കുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ലക്നൗ: ഗര്‍ഭച്ഛിദ്രം (Abortion) നടത്താന്‍ ആശുപത്രിയില്‍ പോയ 30 കാരി വന്ധ്യംകരണത്തിന് വിധേയമാക്കിയതായി പരാതി. ഉത്തര്‍പ്രദേശിലെ (UP) റെയില്‍വേ സുരക്ഷാ സേനയിലെ ജീവനക്കാരന്റെ ഭാര്യയാണ്  ഇത്തരത്തില്‍ ഒരു പരായിയുമായി രംഗത്ത് വന്നിരിക്കുന്നത്.

    മുന്ന് മാസം ഗര്‍ഭിണിയായിരുന്ന യുവതി സ്വകാര്യ ആശുപത്രിയിലായിരുന്നു പരിശോധന നടത്തിയിരുന്നത് അടുത്ത് നടത്തിയ പരിശോധനയില്‍ ഗര്‍ഭസ്ഥശിശുവിന് ഹൃദയമിടിപ്പ്  ഇല്ലെന്നും ഗര്‍ഭച്ഛിദ്രം നടത്തണമെന്നും ഡോക്ടര്‍മാര്‍  നിർദ്ദേശം  നല്‍കി.  തുടര്‍ന്ന് യുവതി ആഗ്രയിലെ റെയില്‍വേ ആശുപത്രിയില്‍ പരിശോധന നടത്തയപ്പോഴും സമാനമായ  അഭിപ്രായമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

    ശസ്ത്രക്രിയക്ക് ശേഷം  യുവതിക്ക് വയറ്റില്‍ കടുത്ത വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിക്ക് ഗര്‍ഭച്ഛിദ്രത്തിനൊപ്പം വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തിയതായി  കണ്ടെത്തിയത്.  നാലു ഡോക്ടര്‍മാര്‍ക്കെതിരെ യുവതിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആഗ്ര ഡിവിഷന്‍ റെയില്‍വേ അഡ്മിനിസ്ട്രേഷന്‍ മൂന്നംഗ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

    Mutton Curry | ഭാര്യ മട്ടൻ കറി വെച്ച് നൽകുന്നില്ലെന്ന് '100'-ൽ വിളിച്ച് പരാതി; യുവാവ് അറസ്റ്റിൽ

    മദ്യലഹരിയിൽ ഭാര്യയുമായി വഴക്കുണ്ടാക്കിയ ആൾ പരാതി പറയാൻ വിളിച്ചത് പൊലീസ് കൺട്രോൾ റൂമിന്‍റെ (Police Control Room) 100 എന്ന നമ്പരിൽ. ഭാര്യ മട്ടൻ കറി (Mutton Curry) വെച്ച് നൽകുന്നില്ലെന്നായിരുന്നു പരാതി. അതും ഒരു തവണയല്ല, തുടർച്ചയായി ആറു തവണ നൂറിലേക്ക് വിളിച്ചു. വൈകാതെ പൊലീസ് സംഘം വീട്ടിലെത്തി, ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തെലങ്കാനയിലെ നൽഗൊണ്ടയ്ക്കടുത്താണ് സംഭവം. നവീൻ എന്നയാളാണ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് ഭാര്യ മട്ടൻ കറി ഉണ്ടാക്കി നൽകുന്നില്ലെന്ന് പരാതിപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

    ശനിയാഴ്ച രാവിലെയോടെ, നൽഗൊണ്ട കനഗലിലെ ചെർള ഗൗരാരം ഗ്രാമത്തിലെ നവീന്‍റെ വീട്ടിലേക്ക് ഒരു സംഘം പോലീസുകാർ എത്തി, നവീനെ കസ്റ്റഡിയിലെടുത്തു. എന്നാൽ ഈ സമയം താൻ തലേന്ന് നൂറിലേക്ക് വിളിച്ചതൊന്നും നവീന് ഓർമ്മയില്ലായിരുന്നുവെന്നതാണ് വാസ്തവം. മദ്യലഹരിയിൽ എന്തൊക്കെയാണ് കാട്ടിക്കൂട്ടിയതെന്ന് അയാൾക്ക് അറിയില്ലായിരുന്നു. എന്നാൽ സംഭവം നിസാരമായി കാണാൻ പൊലീസ് ഒരുക്കമായിരുന്നില്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 290, 510 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. പൊതുസ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കുന്നതിനും, പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനുമുള്ള വകുപ്പുതശാണിവ. സെക്ഷൻ 290 പ്രകാരം പിഴ ചുമത്തപ്പെടുമ്പോൾ, സെക്ഷൻ 510 ഒരു ദിവസത്തെ തടവും അല്ലെങ്കിൽ പിഴയും ചുമത്തപ്പെടാം.

    വെള്ളിയാഴ്ച രാത്രി മദ്യപിച്ച് ആട്ടിറച്ചിയുമായി വീട്ടിലേക്ക് മടങ്ങിയ നവീൻ അത് പാകം ചെയ്യാൻ ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാൽ തുടച്ചയായി മദ്യപിച്ചെത്തുന്ന നവീന്‍റെ സ്വഭാവം കാരണം ഭാര്യ അത് ചെയ്യാൻ വിസമ്മതിച്ചു. ഇതേത്തുടർന്നാണ് നൂറിൽ വിളിച്ച് പരാതി പറഞ്ഞത്. തുടർച്ചയായി ആറു തവണ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് ഇയാൾ ശല്യം ചെയ്തു. ഇതോടെയാണ് നവീനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തീരുമാനിച്ചത്. പിറ്റേ ദിവസം രാവിലെ തന്നെ പൊലീസ് സംഘം നവീന്‍റെ വീട്ടിലെത്തി ഇയാളെ പിടികൂടുകയായിരുന്നു.
    Published by:Jayashankar AV
    First published: