• HOME
  • »
  • NEWS
  • »
  • india
  • »
  • CISF |യുവതി മെട്രോ സ്റ്റേഷന് മുകളില്‍ നിന്ന് താഴോട്ട് ചാടി; രക്ഷകരായി സി.ഐ.എസ്.എഫ്

CISF |യുവതി മെട്രോ സ്റ്റേഷന് മുകളില്‍ നിന്ന് താഴോട്ട് ചാടി; രക്ഷകരായി സി.ഐ.എസ്.എഫ്

യുവതി താഴേക്ക് ചാടുമെന്ന് മനസിലാക്കിയ നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഒരു ബ്ലാങ്കറ്റ് പിടിക്കുകയായിരുന്നു.

  • Share this:
    ന്യൂഡല്‍ഹി: ഡല്‍ഹി അക്ഷര്‍ദാം മെട്രോ സ്റ്റേഷനില്‍ നിന്നും താഴേക്ക് ചാടിയ യുവതിയെ സിഐഎസ്എഫ്ഫ് വിദഗ്ദമായി രക്ഷപ്പെടുത്തി. ഇതിന്റെ വീഡിയോ സിഐഎസ്എഫ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.

    ഇന്ന് രാവിലെയാണ് മെട്രോ സ്റ്റേഷന് മുകളില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ യുവതിയെ കണ്ടത്. ഉദ്യോഗസ്ഥര്‍ എന്താണ് ഇവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ താന്‍ ആത്മമഹത്യ ചെയ്യാന്‍ പോകുകയായണെന്നായിരുന്നു യുവതിയുടെ മറുപടി.

    സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പലതവണ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. മുകളില്‍ നിന്ന് നേരെ താഴോട്ട് ചാടുകയായിരുന്നു. യുവതി താഴേക്ക് ചാടുമെന്ന് മനസിലാക്കിയ നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഒരു ബ്ലാങ്കറ്റ് പിടിക്കുകയായിരുന്നു.

    വീഴ്ചയില്‍ യുവതിയുടെ കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ലാല്‍ ബഹദൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന യുവതിയുടെ പരിക്ക് ഗുരുതരമല്ലെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

    Andhra chemical factory| ആന്ധ്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തത്തിൽ 6 മരണം; 13 പേർക്ക് പരിക്ക്

    അമരാവതി: ആന്ധ്ര പ്രദേശിലെ (Andhra Pradesh) എളൂരുവില്‍ (Eluru) കെമിക്കല്‍ ഫാക്ടറിയില്‍ (chemical Factory) ഉണ്ടായ തീപിടിത്തത്തിൽ ആറുപേര്‍ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. നൈട്രിക് ആസിഡും മോണോമീഥെയ്ലും ചോര്‍ന്നാണ് അപകടമുണ്ടായത്. അപകട സമയത്ത് ലാബിൽ മുപ്പതോളം പേരുണ്ടായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

    ബുധനാഴ്ച രാത്രി 11.30 ഓടെയാണ് വാതകച്ചോർച്ച ഉണ്ടായത്. ഇത് തീപിടിത്തത്തിനു കാരണമാവുകയായിരുന്നുവെന്നാണു പ്രാഥമിക വിലയിരുത്തൽ. പോറസ് ലബോറട്ടറീസ് ഫാക്ടെറിയിലാണ് തീപിടിച്ചത്. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാതക ചോർച്ചയ്ക്ക് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്ന് എളൂരു എസ് പി രാഹുൽ ദേവ് ശർമ പറഞ്ഞു.

    തീപിടിത്തതിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ആന്ധ്രാ സർക്കാർ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്കും അഞ്ചു ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
    Published by:Sarath Mohanan
    First published: