HOME » NEWS » India » WOMAN KILLED BY NEPHEW FOR REFUSING HIS SEXUALADVANCES

അനന്തരവന്റെ ലൈംഗികാഭ്യർത്ഥന നിരസിച്ചു; യുവതിയെ 22കാരൻ കൊന്നു

യുവതിയുടെ വീട്ടിലെത്തി പൊലീസ് നടത്തിയ പരിശോധനയിൽ കുളിമുറിയിലും രക്തം തളം കെട്ടി നിൽക്കുന്നത് കണ്ടതായി പൊലീസ് പറഞ്ഞു.

News18 Malayalam | news18
Updated: January 31, 2021, 4:31 PM IST
അനന്തരവന്റെ ലൈംഗികാഭ്യർത്ഥന നിരസിച്ചു; യുവതിയെ 22കാരൻ കൊന്നു
Murder
  • News18
  • Last Updated: January 31, 2021, 4:31 PM IST
  • Share this:
മീററ്റ്: ലൈംഗികാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ അന്തരവൻ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ഇരുപത്തി മൂന്ന് വയസ് പ്രായമുള്ള അന്തരവനായ യുവാവ് യുവതിയോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, യുവതി ഇത് നിരസിച്ചതോടെ യുവാവ് ഇവരെ കൊലപ്പെടുത്തുകയായിരുന്നു.

യുവതിയുടെ മൃതദേഹത്തിൽ കുത്തേറ്റ നിരവധി മുറിവുകളാണ് ഉള്ളത്. കഴുത്തിന്റെ ഭാഗവും മുറിഞ്ഞ നിലയിൽ ആയിരുന്നു. മീററ്റ് മേഖലയിലെ യുവതിയുടെ വീട്ടിൽ വച്ചാണ് ഇവർ കൊല്ലപ്പട്ടത്. ബുധനാഴ്ചയാണ് മീററ്റിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ യുവതിയെ കണ്ടെത്തിയത്.

അതേസമയം, ഗുരുതരമായ കുറ്റകൃത്യം ചെയ്ത അനന്തരവനെ പൊലീസ് അറസ്റ്റ് ചെയ്തു. 22കാരനായ യുവാവ് ബി കോം അവസാന വർഷ വിദ്യാർത്ഥിയാണ്. യുവതിയുടെ അനന്തരവനായ യുവാവ് യുവതിയോട് ലൈംഗികാഭ്യർത്ഥന നടത്തുകയായിരുന്നു. താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ഇയാൾ യുവതിയോട് അഭ്യർത്ഥിക്കുകയായിരുന്നു. എന്നാൽ, ഇത് കേട്ട് കുപിതയായ യുവതി യുവാവിനെ അടിക്കുകയായിരുന്നു. തുടർന്ന്, യുവാവ് തന്നോട് അപമര്യാദയായി പെരുമാറിയത് സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടുമെന്ന് യുവതി ഭീഷണിപ്പെടുത്തി. എന്നാൽ, ഇതിനു പിന്നാലെ അടുക്കളയിൽ നിന്ന് ഒരു കത്തിയെടുത്ത് യുവതിയെ ആക്രമിക്കുകയായിരുന്നു. നിരവധി കുത്തുകളാണ് യുവതിക്ക് കത്തികൊണ്ട് ഏറ്റത്.
You may also like:'കുക്കർ മ്യൂസിക്കലി, മിക്സി വെറുപ്പിക്കൽ'; ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ സൗണ്ട് ഡിസൈനർ ഇവിടെയുണ്ട് [NEWS]ഒരു മതവും വേണ്ടേ വേണ്ട; ജനസംഖ്യയുടെ മൂന്നിലൊന്നും മതവിശ്വാസമില്ലാത്തവർ;വ്യത്യസ്തമായ രാജ്യം [NEWS] ഇന്ധനവില വർദ്ധന | 86 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാനത്തിന് ലഭിക്കുന്നത് 22 രൂപ [NEWS]
കൊലയാളി കുടുംബത്തിൽ തന്നെയുള്ള ആളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ജാനി പൊലീസ് സ്റ്റേഷൻ ഇൻ - ചാർജ് റിഷിപാൽ സിംഗ് പറഞ്ഞു. അന്വേഷണത്തിനിടെ യുവാവും സന്നിഹിതൻ ആയിരുന്നു. എന്നാൽ, ഇയാൾ ഭയചകിതനായി കാണപ്പെട്ടു. അതേസമയം, യുവാവിന്റെ കൈയിലും നെഞ്ചിലും കത്തി കൊണ്ടുണ്ടായ മുറിവുകൾ ഉണ്ടായിരുന്നു. എന്നാൽ, എന്തുകൊണ്ടാണ് ഈ മുറിവുകൾ ഉണ്ടായതെന്ന് വ്യക്തമാക്കാൻ യുവാവ് തയ്യാറായില്ലെന്നും ജാനി പൊലീസ് സ്റ്റേഷൻ ഇൻ - ചാർജ് റിഷിപാൽ സിംഗ് പറഞ്ഞു.

സംശയം തോന്നിയ യുവാവിനെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്ത സമയത്ത് അവർ കുറ്റം സമ്മതിക്കുകയായിരുന്നു. ചോദ്യം ചെയ്യിലിന് ഇടയിൽ യുവാവ് കുറ്റം സമ്മതിച്ചു. എന്തുകൊണ്ടാണ് താൻ കൊലപാതകം നടത്തിയതെന്നും അതിനുള്ള കാരണം എന്താണെന്നും യുവാവ് വ്യക്തമാക്കി.

യുവാവിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് യുവതി കൊല്ലപ്പെട്ട വീട്ടിലെത്തി പൊലീസ് പരിശോധന നടത്തി. കൊലപാതകത്തിനു ശേഷം ഉടൻ തന്നെ യുവാവ് കുളിച്ചെങ്കിലും അവന്റെ ശരീരത്തിൽ രക്തക്കറകൾ ഉണ്ടായിരുന്നു. യുവതിയുടെ വീട്ടിലെത്തി പൊലീസ് നടത്തിയ പരിശോധനയിൽ കുളിമുറിയിലും രക്തം തളം കെട്ടി നിൽക്കുന്നത് കണ്ടതായി പൊലീസ് പറഞ്ഞു.
Published by: Joys Joy
First published: January 31, 2021, 3:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories