• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കോടതി ചേംബറിൽ വനിതാ അഭിഭാഷകയെ സീനിയർ ബലാത്സംഗം ചെയ്തു, പ്രതി അറസ്റ്റിൽ

news18india
Updated: July 15, 2018, 6:12 PM IST
കോടതി ചേംബറിൽ വനിതാ അഭിഭാഷകയെ സീനിയർ ബലാത്സംഗം ചെയ്തു, പ്രതി അറസ്റ്റിൽ
news18india
Updated: July 15, 2018, 6:12 PM IST
ന്യൂഡൽഹി: വനിതാ അഭിഭാഷകയെ മുതിർന്ന അഭിഭാഷകൻ കോടതിയിൽ വെച്ച് പീഡിപ്പിച്ചു. സൗത്ത് ഡൽഹിയിലെ സാകേത് കോടതിയിലാണ് മുതിർന്ന അഭിഭാഷകന്‍റെ ചേംബറിൽ വനിതാ അഭിഭാഷക പീഡിപ്പിക്കപ്പെട്ടത്. മദ്യലഹരിയിൽ മുതിർന്ന അഭിഭാഷകൻ തന്നെ പീഡിപ്പിക്കുകയായിരുന്നെന്ന് വനിത അഭിഭാഷക പറഞ്ഞതായി സൗത്ത് ഡൽഹി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ റോമിൽ ബാനിയ പറഞ്ഞു.

ജൂലൈ 14 ന് രാത്രിയിലാണ് ഇരയാക്കപ്പെട്ട അഭിഭാഷക പൊലീസിനെ ഇക്കാര്യം അറിയിച്ചത്. അഭിഭാഷകയുടെ മൊഴി രേഖപ്പെടുത്തിയതായും വൈദ്യപരിശോധന പൂർത്തിയാക്കിയതായും കമ്മീഷണർ പറഞ്ഞു.

സംഭവം നടന്ന ചേംബർ അന്വേഷണത്തിന്‍റെ ഭാഗമായി സീൽ ചെയ്തു. സംഭവത്തെക്കുറിച്ച് ഫോറൻസിക് സയൻസ് ലാബോറട്ടറിയും ക്രൈം ടീമും അന്വേഷിക്കുമെന്ന് ബാനിയ പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. അമ്പതു വയസുകാരനായ പ്രതിയെ സൗത്ത് ഡൽഹിയിലെ സംഗം വിഹാറിൽ നിന്ന് അറസ്റ്റ് ചെയ്ത് സാകേത് കോടതി മുമ്പാകെ ഹാജരാക്കി.
First published: July 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍