നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഭർത്താവിന് മദ്യം നൽകി മയക്കി കിടത്തിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു; ബിജെപി നേതാവിനെതിരെ പരാതിയുമായി യുവതി

  ഭർത്താവിന് മദ്യം നൽകി മയക്കി കിടത്തിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു; ബിജെപി നേതാവിനെതിരെ പരാതിയുമായി യുവതി

  അശോക് നഗർ ജില്ലയിലെ ബിജെപി മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള ദേവേന്ദ്ര താമ്രാകറാണ് അറസ്റ്റിലായത്

  News18

  News18

  • Share this:
   ഭോപ്പാൽ: മധ്യപ്രദേശിൽ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ബിജെപി നേതാവ് അറസ്റ്റിൽ. അശോക് നഗർ ജില്ലയിലെ ബിജെപി മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള ദേവേന്ദ്ര താമ്രാകറാണ് അറസ്റ്റിലായത്.

   താമ്രാകറിന്റെ കൃഷിയിടത്തിലെ പണിക്കാരായ ദമ്പതികളെ കൽക്കരിപ്പാടത്ത് ജോലി വാഗ്ദാനം ചെയ്ത് സിംഗ്രോളിയിൽ എത്തിക്കുകയായിരുന്നു. സിംഗ്രോളിൽ എത്തിയശേഷം ഭർത്താവിന് മദ്യം നൽകി മയക്കിയ ശേഷം കൽക്കരിഖനി കാണിക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. പൊലീസിൽ പരാതിപ്പെട്ടാൽ പ്രത്യാഘാതമുണ്ടാകുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

   Also read: യുവതിയെ പീഡിപ്പിച്ചു; മതംമാറാൻ പ്രേരിപ്പിച്ചു; ഒരാൾ അറസ്റ്റിൽ; സ്ത്രീയടക്കം മൂന്നു പേർക്കെതിരേ കേസ്

   പരാതിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച സിംഗ്രോളിയിൽ നിന്നും താമ്രാകറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തതായി സിംഗ്രോളി പൊലീസ് അറിയിച്ചു. അതേസമയം തമ്രാകറിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് സിംഗ്രോളി പൊലീസ് സ്റ്റേഷനില്‍ നിവേദനം നൽകിയതായി മധ്യപ്രദേശ് ബിജെപി നേതൃത്വം വ്യക്തമാക്കി.
   Published by:user_49
   First published: