• HOME
  • »
  • NEWS
  • »
  • india
  • »
  • Maternity Leave | പുനര്‍വിവാഹം ചെയ്തതിനാൽ രണ്ട് തവണ കൂടി പ്രസവാവധി അനുവദിക്കണം; ഹൈക്കോടതിയെ സമീപിച്ച് സ്‌കൂൾ അധ്യാപിക

Maternity Leave | പുനര്‍വിവാഹം ചെയ്തതിനാൽ രണ്ട് തവണ കൂടി പ്രസവാവധി അനുവദിക്കണം; ഹൈക്കോടതിയെ സമീപിച്ച് സ്‌കൂൾ അധ്യാപിക

സംസ്ഥാന സര്‍ക്കാരിന്റെ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ച്, ഒരു ജീവനക്കാരിക്ക് രണ്ട് തവണ മാത്രമേ പ്രസവാവധി ലഭിക്കൂ.

court

court

  • Share this:
    പുനർവിവാഹം ചെയ്ത സ്ത്രീകൾക്ക് രണ്ട് തവണ കൂടി പ്രസവാവധി (Maternity Leave) അനുവദിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക (School Teacher) മധ്യപ്രദേശ് ഹൈക്കോടതിയെ (Madhya Pradesh High Court) സമീപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ച്, ഒരു ജീവനക്കാരിക്ക് രണ്ട് തവണ മാത്രമേ പ്രസവാവധി ലഭിക്കൂ. എന്നാല്‍, ജബല്‍പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലെ പ്രൈമറി സ്‌കൂൾ അധ്യാപികയായ പ്രിയങ്ക ത്രിപാഠി ഹൈക്കോടതിയില്‍ ഇതിനെ ചോദ്യം ചെയ്യുകയായിരുന്നു. തന്റെ ആദ്യ വിവാഹം 2002ലാണ് നടന്നതെന്നും ആ ബന്ധത്തിൽ തനിക്ക് രണ്ട് കുട്ടികളുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

    2018ല്‍ പ്രിയങ്ക തിപാഠി വിവാഹമോചനം നേടുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. അവര്‍ ഇപ്പോള്‍ ഗര്‍ഭിണിയാണ്. വിവാഹമോചനത്തിന് ശേഷം വീണ്ടും വിവാഹം കഴിച്ചാല്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരിക്ക് രണ്ട് തവണ കൂടി പ്രസവാവധി നല്‍കണമെന്നാണ് പ്രിയങ്കയുടെ വാദം. ജസ്റ്റിസ് ഷീല്‍ നാഗുവും ജസ്റ്റിസ് എം എസ് ഭട്ടിയും അടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 28ലേക്ക് മാറ്റി.

    അടുത്തിടെ, പ്രസവാവധി ലഭിക്കാന്‍ വേണ്ടി ഗര്‍ഭിണിയായി അഭിനയിച്ച യുവതി പോലീസ് പിടിയിലായിരുന്നു. ജോര്‍ജിയയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്ന റോബിന്‍ ഫോള്‍സം ആണ് വ്യാജ ഗര്‍ഭധാരണത്തിന് പിടിയിലായത്. ഒരു സഹപ്രവര്‍ത്തകനാണ് 43കാരിയായ യുവതിയുടെ ബേബി ബമ്പ് വ്യാജമാണെന്ന് കണ്ടെത്തിയത്. 2021 മെയ് മാസത്തില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയെന്നും തനിക്ക് ആഴ്ചകളോളം ബെഡ് റെസ്റ്റ് ആവശ്യമാണെന്നും പറഞ്ഞ് അവര്‍ അധികാരികള്‍ക്ക് ഒരു മെയില്‍ അയച്ചിരുന്നു. 2020ല്‍ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിയതായും 2021 ഓഗസ്റ്റില്‍ താന്‍ വീണ്ടും ഗര്‍ഭം ധരിച്ചുവെന്നുമാണ് അവര്‍ അവകാശപ്പെട്ടത്.

    Also read- Hijab Row |ഹിജാബ് ഹർജി കേൾക്കുന്ന ജഡ്ജിക്കെതിരെ അപകീർത്തി പരാമർശം; കന്നഡ നടൻ അറസ്റ്റിൽ

    റോബിന്‍ ഫോള്‍സം ഗര്‍ഭം ധരിച്ചതിന്റെയോ മുമ്പ് ഒരു കുഞ്ഞിന് ജന്മം നല്‍കിയതിന്റെയോ ഒരു സൂചനയും മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് കണ്ടെത്താനായില്ല. റോബിന്‍ തന്റെ വ്യാജ ഗര്‍ഭധാരണം മികച്ച രീതിയിലാണ് ആസൂത്രണം ചെയ്തത്. കുഞ്ഞിന്റെ അച്ഛനെന്ന വ്യാജേന മറ്റൊരു വ്യക്തിയെ അവര്‍ അവതരിപ്പിക്കുകയും ചെയ്തു. 2021 ഒക്ടോബറില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തായത്.

    പ്രസവാവധി ലഭിക്കാന്‍ ഒന്നിലധികം തവണ അവര്‍ ഗര്‍ഭിണിയാണെന്ന അവകാശവാദം നടത്തിയിട്ടുണ്ട്. എന്നാല്‍ അവരുടെ സഹപ്രവര്‍ത്തകരിലൊരാള്‍ ഗര്‍ഭധാരണം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ റോബിന്‍ അവരുടെ അവകാശവാദം തെളിയിക്കാന്‍ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ അയച്ചു. എന്നാല്‍ കുട്ടിയുടെ നിറം ഒരോ ചിത്രങ്ങളിലും വ്യത്യസ്തമായിരുന്നു. പ്രതിവര്‍ഷം 100,000 ഡോളര്‍ ശമ്പളത്തിലായിരുന്നു റോബിന്‍ ഫോള്‍സം ജോലി ചെയ്തിരുന്നത്. ശമ്പളത്തോടു കൂടിയ അവധി ഇനത്തില്‍ 15,000 ഡോളര്‍ തട്ടിയെടുക്കാനായിരുന്നു അവരുടെ പദ്ധതിയെന്ന് ജോര്‍ജിയയിലെ ഇന്‍സ്പെക്ടര്‍ ജനറലിന്റെ ഓഫീസ് അറിയിച്ചു.
    Published by:Naveen
    First published: