നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥ മരിച്ചു

  ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥ മരിച്ചു

  ബൈക്കും ആക്ടിവയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആക്ടീവ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന വനിതാ പൊലീസ് കോൺസ്റ്റബിളായ ഹർഷിതയാണ് മരിച്ചത്

  Harshitha

  Harshitha

  • Share this:
   രാജ്കോട്ട്: ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുജറാത്തിൽ വനിതാ പൊലീസ് കോൺസ്റ്റബിൾ മരിച്ചു. രാജ്കോട്ട് ജില്ലയിലെ ജെറ്റ്പൂർ താലൂക്കിലാണ് സംഭവം. ബൈക്കും ആക്ടിവയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആക്ടീവ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന വനിതാ പൊലീസ് കോൺസ്റ്റബിളായ ഹർഷിതയാണ് മരിച്ചത്. അപകടത്തിൽ സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ ഹർഷിതയ്ക്ക് തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

   ജെറ്റ്പൂരിലെ ചമ്പരാജ്പുരിനടുത്തുള്ള ഭിദ്ഭഞ്ജൻ മഹാദേവ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ഒരു വളവ് തിരിഞ്ഞ് വരുന്നതിനിടെ എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗത്തിലായിരുന്ന ബൈക്കുമായി ഇടിച്ചതിനെ തുടർന്ന് ഹർഷിത തെറിച്ചുവീഴുകയായിരുന്നു. ജെറ്റ്പുർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

   ചെങ്ങന്നൂർ വാഹനാപകടം; സ്കൂട്ടർ യാത്രികരായ മൂന്നു യുവാക്കൾ മരിച്ചു

   ഇന്നലെ ചെങ്ങന്നൂർ വെൺമണിയിലുണ്ടായ സ്കൂട്ടർ അപകടത്തിൽ യാത്രക്കാരായ മൂന്ന് പേരും മരിച്ചു. മാവേലിക്കര കൊച്ചാലുമ്മൂട് കുറ്റിപ്പറമ്പില്‍ ഗോപന്‍(22), ചെറിയനാട് പുത്തന്‍പുര തെക്കേതില്‍ അനീഷ്, മാമ്പ്ര പ്ലാന്തറയില്‍ ബാലു എന്നിവരാണ് മരിച്ചത്.

   ഗോപൻ ഇന്നലെ തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന അനീഷും ബാലുവും ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെ ആഞ്ഞിലിച്ചുവട് ജംഗ്ഷനില്‍ വെച്ചാണ് അപകടം. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞാണ് അപകടം എന്നു കരുതുന്നു.

   വിവാഹ ഫോട്ടോ എടുക്കുന്നതിനിടയിൽ ഫോട്ടോഗ്രാഫർ കുഴഞ്ഞു വീണ് മരിച്ചു. മഞ്ചേരി ഡിജിറ്റൽ സ്റ്റുഡിയോ ഉടമയും പാണ്ടിക്കാട് ചെമ്പ്രശ്ശേരി താലപ്പൊലിപ്പറമ്പ് സ്വദേശിയുമായ പാറക്കൽതൊടി കൃഷ്ണപ്രസാദാണ്(54) മരിച്ചത്.

   Also Read-കുരങ്ങനെ പിടിക്കാൻ പോയ കുട്ടിയെ മലപ്പുറത്ത് കാണാതായിട്ട് ഒരാഴ്ച; തെരച്ചില്‍ താത്ക്കാലികമായി അവസാനിപ്പിച്ചു'

   ശനിയാഴ്ച്ച കിഴിശ്ശേരിയിൽ വിവാഹ വീട്ടിൽ ഫോട്ടോ എടുക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ വെച്ചാണ് സംസ്കാരം.

   ഭാര്യ-ജിഷ( അധ്യാപിക, എഎംഎൽപി സ്കൂൾ, മണ്ടകക്കുന്ന്), അമൽ പ്രസാദ്, അഖില പ്രസാദ്.
   Published by:Anuraj GR
   First published:
   )}