മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ യുവാവ് അശ്ലീലം കാണിച്ചെന്ന് യുവതി; പരാതി നേരത്തെ അറിയിക്കണമായിരുന്നെന്ന് DMRC

ഇത്തരത്തിലൊരു ദുരനുഭവം നേരിടേണ്ടി വന്ന യുവതി താൻ നേരിട്ട പ്രയാസം ട്വിറ്ററിലാണ് പങ്കുവെച്ചത്

News18 Malayalam | news18
Updated: February 13, 2020, 6:32 PM IST
മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ യുവാവ് അശ്ലീലം കാണിച്ചെന്ന് യുവതി;  പരാതി നേരത്തെ അറിയിക്കണമായിരുന്നെന്ന് DMRC
News 18
  • News18
  • Last Updated: February 13, 2020, 6:32 PM IST
  • Share this:
ന്യൂഡൽഹി: പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുന്നതിനിടെ മിക്കപ്പോഴും സ്ത്രീകൾക്ക് നേരെ ലൈംഗിക ഉപദ്രവങ്ങൾ ഉണ്ടാകാറുണ്ട്. ഇതേപോലെ ഒരു അനുഭവമാണ് ഡൽഹി മെട്രോയിൽ ഒരു സ്ത്രീക്കുണ്ടായത്. സ്ത്രീകളുടെ സീറ്റിൽ നിന്ന് എഴുന്നേറ്റ് മാറിത്തരാൻ തയ്യാറാകില്ല, ചിലപ്പോൾ ശരീരത്തിൽ ചില ഭാഗങ്ങളിൽ സ്പർശിക്കുക അങ്ങനെ വിവിധ തരത്തിലുള്ള ഭീകരതകളെയാണ് സ്ത്രീക്ക് ഒരു ദിവസം അഭിമുഖീകരിക്കേണ്ടി വരുന്നത്.

ഇത്തരത്തിലൊരു ദുരനുഭവം നേരിടേണ്ടി വന്ന യുവതി താൻ നേരിട്ട പ്രയാസം ട്വിറ്ററിലാണ് പങ്കുവെച്ചത്. ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ താരതമ്യേന ആളൊഴിഞ്ഞ കോച്ചിൽ വെച്ച മെട്രോയിലെ യാത്രക്കാരനായ പുരുഷൻ തന്‍റെ ലിംഗം പ്രദർശിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

 തന്നോട് മോശമായി പെരുമാറിയ പുരുഷന്‍റെ ചിത്രം സഹിതമാണ് യുവതി ട്വിറ്ററിൽ കുറിപ്പിട്ടത്. ഇത്തരത്തിലൊരു സംഭവം ഉണ്ടായപ്പോൾ താൻ മരവിച്ചു പോയെന്ന് യുവതി ട്വീറ്റിൽ കുറിക്കുന്നു. രാവിലെ 06.11 മണിക്കാണ് സംഭവമെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹി പൊലീസിനെയും ഒഫീഷ്യൽ ഡി എം ആർ സിയെയും ടാഗ് ചെയ്താണ് പോസ്റ്റ്. അതേസമയം, സംഭവം നടന്ന് കുറച്ച് സമയം കഴിഞ്ഞാണ് ഇയാളുടെ ചിത്രം പകർത്തിയതെന്നും യുവതി ട്വീറ്റിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, യുവതിയുടെ പോസ്റ്റിന് മറുപടിയുമായി ഡി എം ആർ സി രംഗത്തെത്തി. പ്രശ്നം ശ്രദ്ധയിൽപ്പെട്ടെന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ എത്രയും പെട്ടെന്ന് തന്നെ 155370 (ഡി എം ആർ സി ഹെൽപ് ലൈൻ), 155655 (സി ഐ എസ് എഫ്, ഹെൽപ് ലൈൻ) എന്നീ നമ്പറുകളിൽ വിളിച്ച് പരാതി നൽകണമെന്നും ഡി എം ആർ സി ട്വിറ്ററിൽ പറഞ്ഞു.

 

First published: February 13, 2020, 6:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading