ന്യൂഡൽഹി: ഡൽഹിയിലെ സാകേത് ജില്ലാ കോടതിയിൽ വെടിവെപ്പ്. വെള്ളിയാഴ്ച രാവിലെ കോടതിയിലെ ചേംബറിനുള്ളിലാണ് വെടിവെപ്പുണ്ടായത്. അഭിഭാഷക വേഷത്തിലെത്തിയ ആള് നാല് റൗണ്ട് വെടിയുതിര്‍ത്തെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തില്‍ ഒരു സ്ത്രീക്ക് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ത്രീയുടെ വയറിലാണ് വെടിയേറ്റത്. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ എയിംസിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.