വിവാഹ വേദിയിൽ വരൻ തന്റെ ഭർത്താവാണെന്ന അവകാശവാദവുമായി യുവതി. ഇതോടെ വധു വരന്റെ അനുജനെ വിവാഹം കഴിച്ചു. ജൂൺ 15 ന് രാത്രി പട്നയിലെ പലിഗഞ്ച് ഗ്രാമത്തിലാണ് വിചിത്ര സംഭവം നടന്നത്. വിവാഹ വേദിയിലാണ് വരൻ തന്റെ ഭർത്താവാണെന്ന് അവകാശപ്പെട്ട് യുവതി എത്തിയത്. വിവാഹം മുടങ്ങിയതിനെ തുടർന്ന് പിറ്റേന്ന് രാവിലെ, വീട്ടുകാർ വധുവും വരന്റെ അനുജനും തമ്മിലുള്ള വിവാഹം നടത്തി.
പലിഗഞ്ച് സബ്ഡിവിഷനിലെ സിയാരാംപൂർ ഗ്രാമത്തിലുള്ള അനിൽ കുമാർ ആണ് കഥയിലെ നായകൻ. അതേ പ്രദേശത്ത് തന്നെയുള്ള മുരാർചക് ഗ്രാമവാസിയായ കുമാരി പിങ്കിയായിരുന്നു വധു. വിവാഹ വേദിയിൽ ഇരുവരും പരസ്പരം മാല കൈമാറ്റം ചെയ്തിരുന്നു. എന്നാൽ ബാക്കി ചടങ്ങുകൾ നടക്കുന്നതിനിടെയാണ് സാഡ്സി സ്വദേശിയായ യുവതി പൊലീസുമായി വിവാഹ വേദിയിൽ എത്തിയത്.
ഒരു വർഷം മുമ്പാണ് കുമാർ തന്നെ വിവാഹം കഴിച്ചതെന്നും ഭാര്യാഭർത്താക്കന്മാരായി രഹസ്യമായി ഒരുമിച്ചു കഴിയുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. എന്നാൽ വരന്റെ കുടുംബത്തിന് ഇക്കാര്യങ്ങൾ അറിയില്ലായിരുന്നു. കുടുംബാംഗങ്ങളാണ് പിങ്കിയുമായുള്ള വിവാഹം ഉറപ്പിച്ചത്. മാതാപിതാക്കളുടെ സമ്മർദത്തെ തുടർന്നാണ് കുമാർ വിവാഹത്തിന് സമ്മതിച്ചത്.
എന്നാൽ ഇതിനിടെ ഭർത്താവ് വീണ്ടും വിവാഹിതനാകുകയാണെന്ന് അറിഞ്ഞ യുവതി സിഗോഡി പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തി. ഫോട്ടോ സഹിതമുള്ള തെളിവുകളും നൽകി. ഇവരുടെ വിവാഹത്തിന്റെ എല്ലാ തെളിവുകളും യുവതി പോലീസിന് കൈമാറി. തൊട്ടുപിന്നാലെ പോലീസ് യുവതിയുമായി മുരാർചക് ഗ്രാമത്തിലെ വിവാഹ വേദിയിൽ എത്തുകയായിരുന്നു. കല്യാണം മുടങ്ങിയതിനെ തുടർന്ന് പിറ്റേന്ന് രാവിലെ, വധു പിങ്കിയും വരന്റെ ഇളയ സഹോദരനുമായുള്ള വിവാഹം നടത്തി.
Also Read-
കിലോയ്ക്ക് 2.70 ലക്ഷം രൂപ വിലയുള്ള അപൂർവ മിയസാക്കി മാമ്പഴത്തിന് കാവൽക്കാരെ വച്ച് ദമ്പതികൾ
ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി വീണ്ടും കാമുകനെ ട്രെയിനിൽ വച്ച് വിവാഹം കഴിച്ച വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. ബിഹാറിലെ ഭഗൽപുരിലാണ് സംഭവം. അനുകുമാരി എന്ന യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. കാമുകനായ അഷു കുമാർ അനുകുമാരിക്ക് സിന്ദൂരം ചാർത്തുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. രണ്ടു മാസം മുൻപാണ് ഈ യുവതി മറ്റൊരു വിവാഹം കഴിച്ചത്.
വർഷങ്ങളായി അനുകുമാരിയും അഷുകുമാറും തമ്മിൽ സ്നേഹത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഈ പ്രണയബന്ധം അനുവിന്റെ വീട്ടിൽ അറിഞ്ഞതോടെ അവർ അവളെ പൂട്ടിയിട്ടെന്ന് അഷു പറയുന്നു. തുടർന്ന് ഏപ്രിലിൽ കിരൺപുർ ഗ്രാമത്തിലെ യുവാവുമായി അനുവിന്റെ വിവാഹം നടത്തി. കല്യാണം കഴിഞ്ഞെങ്കിലും ഭർത്താവിനൊപ്പം താമസിക്കാൻ യുവതി തയാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് ഭർതൃഗൃഹത്തിൽ നിന്നും അനു കാമുകനൊപ്പം ഒളിച്ചോടിയത്. സുൽത്താൻഗഞ്ച് റെയിൽവേ സ്റ്റേഷനിലെത്തിയ ഇരുവരും ബെംഗളൂരുവിലേക്ക് ട്രെയിൻ കയറി. തന്നെ ഉടൻ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതിനെ തുടർന്ന് ട്രെയിനിൽ വച്ചു തന്നെ സിന്ദൂരം ചാർത്തി യുവാവ് വിവാഹച്ചടങ്ങ് നടത്തുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.