HOME » NEWS » India »

ശുചീകരണ പരിപാടിക്കെത്തിയ യുവതി കുന്നിൻ മുകളിൽ നിന്ന് വീണ് മരിച്ചു

ഛത്രപതി ശിവജിയുടെ ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി പുനെയിലെ ജുന്നർ തെഹ്സിലിലുള്ള ഹദ്സർ കോട്ടയിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു

News18 Malayalam | news18
Updated: February 20, 2020, 8:57 AM IST
ശുചീകരണ പരിപാടിക്കെത്തിയ യുവതി കുന്നിൻ മുകളിൽ നിന്ന് വീണ് മരിച്ചു
News 18
  • News18
  • Last Updated: February 20, 2020, 8:57 AM IST
  • Share this:
പുനെ: ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കാനെത്തിയ യുവ ട്രെക്കർക്ക് കുന്നിൻ മുകളിൽ നിന്നു വീണ് ദാരുണാന്ത്യം. മുംബൈ ചിച്പോകലി സ്വദേശി സിദ്ധി സുനിൽ കാംതെ (20) എന്ന യുവതിയാണ് മരിച്ചത്. ഛത്രപതി ശിവജിയുടെ ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി പുനെയിലെ ജുന്നർ തെഹ്സിലിലുള്ള ഹദ്സർ കോട്ടയിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു സിദ്ധി ഉൾപ്പെടെയുള്ള സംഘം.

Also Read-ഇന്ത്യൻ 2 ഷൂട്ടിംഗ് സെറ്റിൽ ക്രെയിൻ തകർന്ന് വീണ് സഹസംവിധായകൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

ശിവ്നേരി കോട്ടയില്‍ നിന്ന് 13കിലോമീറ്റർ അകലെ കുന്നിൻ മുകളിലായുള്ള ഹദ്സർ കോട്ടയിലേക്കായിരുന്നു 35 അംഗ സംഘത്തിന്റെ ട്രെക്കിംഗ്. ഈ കോട്ട ശുചീകരണമായിരുന്നു ലക്ഷ്യം. എന്നാൽ ട്രെക്കിംഗിനിടെ നില തെറ്റി സിദ്ധി താഴേക്ക് പതിക്കുകയായിരുന്നു. പ്രദേശവാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

ട്രെക്കിംഗ് പ്രേമികളുടെ ഇഷ്ട സ്ഥലങ്ങളാണ് ജുന്നാർ തെഹ്സിലുള്ള ഹദ്സർ, ശിവ്നേരി, ഛവന്ദ്, ജിവ്ധൻ തുടങ്ങിയ കോട്ടകൾ.
First published: February 20, 2020, 8:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories