ട്രക്കിംഗ് സംഘത്തിനു നേരേ ഇടഞ്ഞ കൊമ്പന്‍റെ ആക്രമണം;കാട്ടിൽ വനിതാ ട്രക്കർക്ക് ദാരുണാന്ത്യം

സ്വകാര്യ കമ്പനിയിലെ ജോലിക്കാരിയായ പി ഭുവനേശ്വരിക്കാണ് ജീവൻ നഷ്ടമായത്.

News18 Malayalam | news18
Updated: January 19, 2020, 7:05 PM IST
ട്രക്കിംഗ് സംഘത്തിനു നേരേ  ഇടഞ്ഞ കൊമ്പന്‍റെ ആക്രമണം;കാട്ടിൽ വനിതാ ട്രക്കർക്ക് ദാരുണാന്ത്യം
കൊമ്പനാന
  • News18
  • Last Updated: January 19, 2020, 7:05 PM IST
  • Share this:
കോയമ്പത്തൂർ: ട്രക്കിംഗ് സംഘത്തിനു നേരെയുണ്ടായ ഇടഞ്ഞ കൊമ്പന്‍റെ ആക്രമണത്തിൽ 40 വയസുള്ള സ്ത്രീക്ക് ദാരുണാന്ത്യം. കോയമ്പത്തുരിന് സമീപം പാലമലയിലാണ് ട്രക്കിംഗ് സംഘത്തിനു നേരെ കൊമ്പനാനയുടെ ആക്രമണം ഉണ്ടായത്. ഞായറാഴ്ച ആയിരുന്നു സംഭവം.

സ്വകാര്യ കമ്പനിയിലെ ജോലിക്കാരിയായ പി ഭുവനേശ്വരിക്കാണ് ജീവൻ നഷ്ടമായത്. ഭർത്താവിനും മറ്റ് ഏഴുപേർക്കും ഒപ്പമായിരുന്നു ഭുവനേശ്വരി ട്രക്കിംഗിന് എത്തിയത്. അവധി ദിവസങ്ങളിൽ ട്രക്കിംഗിന് പോകുന്നത് സംഘത്തിന്‍റെ പതിവാണ്. മിക്കവാറും കാടുകളിലേക്കാണ് സംഘം ട്രക്കിംഗിന് പോകാറുണ്ടായിരുന്നത്. എന്നാൽ, പലപ്പോഴും കൃത്യമായ അനുവാദം വാങ്ങുകയോ വിവരം കൈമാറുകയോ ഇല്ലായിരുന്നെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പെരിയാനിക്കൻ‌പാളയം ഫോറസ്റ്റ് മേഖലയിൽ ട്രക്കിംഗ് നടത്തുന്നതിനിടെ ആയിരുന്നു സംഘത്തിനു നേരെ ആക്രമണം ഉണ്ടായത്. ഭുവനേശ്വരി കൊമ്പനാനയുടെ പിടിയിൽ അകപ്പെട്ട് പോകുകയായിരുന്നു. അതേസമയം, മറ്റുള്ളവർ ആനയുടെ പിടിയിൽ നിന്ന് ഓടി രക്ഷപ്പെട്ടു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു.
First published: January 19, 2020, 7:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading