നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Woman found dead | ഭർത്താവ് തുന്നിയ ബ്ലൗ​സ് ഇഷ്ടപ്പെട്ടില്ല; യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

  Woman found dead | ഭർത്താവ് തുന്നിയ ബ്ലൗ​സ് ഇഷ്ടപ്പെട്ടില്ല; യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

  താ​ന്‍ പ​റ​യു​ന്ന രീ​തി​യി​ല്‍ മറ്റൊരു ബ്ലൗ​സ് തു​ന്നി ന​ല്‍​ക​ണ​മെ​ന്ന് വി​ജ​യ​ല​ക്ഷ്മി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും ഭർത്താവ് അ​ത് നി​ര​സി​ച്ചു. ഇ​തേ​തു​ട​ര്‍​ന്ന് ക​ല​ഹം രൂ​ക്ഷ​മാ​യി

  Suicide

  Suicide

  • Share this:
   ഹൈ​ദ​രാ​ബാ​ദ്: ത​യ്യ​ല്‍​ക്കാ​ര​നാ​യ ഭർത്താവ് തുന്നിയ ബ്ലൗ​സ് ഇഷ്ടപ്പെടാത്തതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ യു​വ​തി ആത്മഹത്യ ചെയ്തു. ഹൈ​ദ​രാ​ബാ​ദി​ലാ​ണ് സം​ഭ​വം. വി​ജ​യ​ല​ക്ഷ്മിയെ(35) ആ​ണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ഇഷ്ടാനുസരണം തയ്യൽക്കാരനായ ഭർത്താവ് ബ്ലൗ​സ് തുന്നി നൽകാത്തതിൽ മനംനൊന്ത് യുവതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ബ്ലൗ​സി​നെ ചൊ​ല്ലി ഭ​ര്‍​ത്താ​വു​മാ​യി ഇ​വ​ര്‍ വ​ഴ​ക്കി​ട്ടി​രു​ന്നു. ഇ​തി​നു ശേ​ഷം മു​റി​യി​ല്‍ ക​യ​റി ഇ​വ​ര്‍ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

   ഹൈ​ദ​രാ​ബാ​ദി​ലെ ആം​ബ​ര്‍​പേ​ട്ടി​ലെ ഗോ​ല്‍​നാ​ക തി​രു​മ​ല ന​ഗ​റി​ലാ​ണ് ര​ണ്ടു മ​ക്ക​ള്‍​ക്കൊ​പ്പം വി​ജ​യ​ല​ക്ഷ്മി​യും ഭ​ര്‍​ത്താ​വ് ശ്രീ​നി​വാ​സും താ​മ​സി​ച്ചി​രു​ന്ന​ത്. വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങി സാ​രി​യും ബ്ലൗ​സും വി​റ്റും വീ​ട്ടി​ല്‍ വ​സ്ത്ര​ങ്ങ​ള്‍ തുന്നി നൽകിയുമാണ് ശ്രീ​നി​വാ​സും കുടുംബവും ജീവിച്ചു വന്നത്. ക​ഴി​ഞ്ഞ ദി​വ​സം ശ്രീ​നി​വാ​സ് വി​ജ​യ​ല​ക്ഷ്മി​ക്കു വേ​ണ്ടി ബ്ലൗ​സ് തു​ന്നി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ അ​ത് വി​ജ​യ​ല​ക്ഷ്മി​ ആവശ്യപ്പെട്ട തരത്തിൽ ഉള്ളതായിരുന്നില്ല. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമായി.

   താ​ന്‍ പ​റ​യു​ന്ന രീ​തി​യി​ല്‍ മറ്റൊരു ബ്ലൗ​സ് തു​ന്നി ന​ല്‍​ക​ണ​മെ​ന്ന് വി​ജ​യ​ല​ക്ഷ്മി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും ശ്രീ​നി​വാ​സ് അ​ത് നി​ര​സി​ച്ചു. ഇ​തേ​തു​ട​ര്‍​ന്ന് ക​ല​ഹം രൂ​ക്ഷ​മാ​യി. പി​ന്നീ​ട് സ്‌​കൂ​ള്‍ വി​ട്ട് കു​ട്ടി​ക​ള്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കി​ട​പ്പു​മു​റി​യു​ടെ വാ​തി​ല്‍ അ​ട​ച്ചി​രി​ക്കു​ന്ന​താ​യി ക​ണ്ട​ത്. അ​വ​ര്‍ വി​ളി​ച്ചെ​ങ്കി​ലും അ​ക​ത്തു​നി​ന്നും പ്രതികരണം ഉണ്ടായിരുന്നില്ല. തുടർന്ന് അയൽക്കാരെ വിളിച്ചുവരുത്തി വാതിൽ ചവിച്ചിപ്പൊളിച്ചപ്പോഴാണ് വിജയലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

   കാസര്‍കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു :ഭര്‍ത്താവ് മാനസിക പ്രശ്‌നങ്ങളുള്ളയാളാണെന്ന് സംശയം

   കാസര്‍കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു.പെര്‍ളടകത്ത് ഉഷയാണ് മരിച്ചത്.സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് അശോകനെ പോലീസ് (Police) കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

   Also Read- സുഹൃത്തിന്‍റെ മരുമകളെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

   അശോകന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. രാവിലെ നാട്ടുകാരാണ് ഉഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

   80 ലക്ഷം കുഴൽപ്പണ കവർച്ച; അന്തർ-ജില്ലാ കവർച്ചാ സംഘത്തലവൻ പിടിയിൽ

   80 ലക്ഷത്തിന്റെ കുഴൽപ്പണ (black money) കവർച്ചയിലെ അന്തർ ജില്ലാ കവർച്ചാ സംഘത്തലവൻ  പിടിയിൽ. കഴിഞ്ഞ മാസം 29ന് രാവിലെ 9.30 മണിയോടെ കാറിൽ വിതരണത്തിനായി കൊണ്ടു പോവുകയായിരുന്ന 80 ലക്ഷത്തോളം വരുന്ന കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിലാണ് അന്തർജില്ലാ കവർച്ചാ സംഘത്തലവൻ പിടിയിലായത്.

   എറണാകുളത്ത് വച്ചാണ് എറണാംകുളം മൂക്കന്നൂർ സ്വദേശി വലിയോലിപറമ്പ് വീട്ടിൽ മൊട്ട സതീഷ് എന്ന സതീഷിനെ (31) പിടികൂടിയത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹൈവേ റോബറി സംഘമാണ് കവർച്ചക്ക് പിന്നിലെന്ന് മനസ്സിലായിട്ടുണ്ട്. കുഴൽപ്പണ വിതരണത്തിനായി പോവുകയായിരുന്ന പൊൻമള സ്വദേശികളുടെ പണമാണ് കവർച്ച ചെയ്തത്.

   രണ്ട് കാറുകളിലായി, പോലീസ് ഉദ്യോഗസ്ഥർ ആണെന്ന് പറഞ്ഞാണ് ഇവർ എത്തിയത്. ഹൈവേയിൽ വച്ച് കാർ തടഞ്ഞ സംഘം കാറിൽ ഉണ്ടായിരുന്നവരെ പിടിച്ചിറക്കി തട്ടിക്കൊണ്ടു പോയി പണം കവർച്ച ചെയ്യുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പഴുതടച്ച് നടത്തിയ അന്വേഷണത്തിലാണ് കവർച്ച നടന്ന് അഞ്ചു ദിവസത്തിനുള്ളിൽ തന്നെ കവർച്ചാ സംഘത്തെ തിരിച്ചറിഞ്ഞത്.
   Published by:Anuraj GR
   First published: