ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസറ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നല്കിയ മുൻ ഉദ്യോഗസ്ഥ അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരാകില്ല. മൂന്നംഗ അന്വേഷണ സമിതിയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് പിന്‍വാങ്ങുന്നതെന്ന് ഇവര്‍ വ്യക്തമാക്കി. മൊഴിയെടുക്കലിന്റെ വിഡിയോ ചിത്രീകരിക്കാനോ നേരത്തേ രേഖപ്പെടുത്തിയ മൊഴികളുടെ പകര്‍പ്പ് കൈമാറാനോ തയാറായിട്ടില്ലെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. ആഭ്യന്തര സമിതിക്കു പകരം പ്രത്യേക സമിതി രൂപീകരിക്കണമെന്നതാണ് തന്റെ ആവശ്യമെന്നും അവര്‍ വ്യക്തമാക്കി.
ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനും ജഡ്ജിമാരായ ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവര്‍ അംഗങ്ങളുമായ മൂന്നംഗ സമിതി കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. അഭിഭാഷകന് പോലും ഒപ്പമില്ലാതെ സമിതിക്ക് മുന്നില്‍ ഹാജരാകുന്നത് തന്നെ ഭയപ്പെടുത്തുന്നുണ്ടെന്നും പരാതിക്കാരി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെയുള്ള പീഡനാരോപണത്തിനു പിന്നിലെ ഗൂഢാലോചനയും ഒത്തുകളിയും ഉള്‍പ്പെടെയുള്ളവ സുപ്രീം കോടതി മുന്‍ ജഡ്ജി എ.കെ. പട്നായിക്കാണ് അന്വേഷിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.