• HOME
  • »
  • NEWS
  • »
  • india
  • »
  • പൗരത്വ പ്രതിഷേധത്തിനിടെ 'പാകിസ്ഥാൻ സിന്ദാബാദ്' വിളി; യുവതിക്കെതിരെ രാജ്യദ്രോഹകുറ്റം

പൗരത്വ പ്രതിഷേധത്തിനിടെ 'പാകിസ്ഥാൻ സിന്ദാബാദ്' വിളി; യുവതിക്കെതിരെ രാജ്യദ്രോഹകുറ്റം

അസാദുദ്ദീൻ ഒവൈസി അടക്കം പങ്കെടുത്ത പരിപാടിയിലാണ് യുവതി പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയത്.

യുവതിയെ തടയുന്ന ഒവൈസി(PTI)

യുവതിയെ തടയുന്ന ഒവൈസി(PTI)

  • Share this:
ന്യൂഡൽഹി: ബംഗളൂരുവിൽ നടന്ന പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവതിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി. ജുഡീഷ്യൽ മജിസ്ട്രേറ്റ് യുവതിക്ക് ജാമ്യം നിഷേധിച്ചു. യുവതിയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബംഗളൂരുവിൽ സേവ് കോൺസ്റ്റിറ്റ്യൂഷൻ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് യുവതി പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയത്. എഐഎംഐഎം അധ്യക്ഷൻ അസാദുദ്ദീൻ ഒവൈസി അടക്കം പങ്കെടുത്ത പരിപാടിയിലാണ് യുവതി പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയത്.

also read :യാത്രക്കാർക്ക് ഇരട്ട ഇൻഷുറൻസ്, ജീവനക്കാർക്ക് മൂന്ന് ഇൻഷുറൻസ്; കെഎസ്ആർടിസി ഇൻഷുറൻസ് പരിരക്ഷയെ കുറിച്ച് അറിയാം

അമൂല്യ എന്ന യുവതിയാണ് മുദ്രാവാക്യം മുഴക്കിയത്. പരിപാടിൽ പങ്കെടുക്കാനെത്തിയവരോട് മുദ്രാവാക്യം ഏറ്റുവിളിക്കാനും ഇവർ ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. അസദുദ്ദീൻ ഒവൈസിയും സംഘാടകരും ചേർന്ന് മുദ്രാവാക്യം വിളിക്കുന്നത് തടയുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു.

സംഭവത്തിനു പിന്നാലെ പൊലീസ് യുവതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. 124 എ, 153 എ, ബി എന്നീ വകുപ്പുകൾ ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം തന്റെ പാർട്ടിക്ക് യുവതിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഒവൈസി പറഞ്ഞു. എനിക്കും എന്റെ പാർട്ടിക്കും യുവതിയുമായി ഒരു ബന്ധവുമില്ല. സംഘാടകർ യുവതിയെ ഇവിടെ ക്ഷണിക്കാൻ പാടില്ലായിരുന്നു. എനിക്കറിയാമായിരുന്നുവെങ്കിൽ ഞാൻ ഇവിടെ വരില്ലായിരുന്നു. ഞങ്ങൾ ഒരു തരത്തിലും പാകിസ്ഥാനെ പിന്തുണയ്ക്കില്ല- അദ്ദേഹം വ്യക്തമാക്കി.



Published by:Gowthamy GG
First published: