• HOME
  • »
  • NEWS
  • »
  • india
  • »
  • പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയ്ക്ക് നക്‌സല്‍ ബന്ധം: കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ

പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയ്ക്ക് നക്‌സല്‍ ബന്ധം: കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ

സേവ് കോൺസ്റ്റിറ്റ്യൂഷൻ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് യുവതി പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയത്

Anti-CAA-Rally

Anti-CAA-Rally

  • Share this:
    ബംഗലൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ബെംഗളൂരുവില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയ്ക്ക് നക്‌സല്‍ ബന്ധങ്ങളുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടി തീര്‍ച്ചയായും ശിക്ഷിക്കപ്പെടണമെന്ന് യെദ്യൂരപ്പ പറഞ്ഞു.

    "പ്രധാനമായും, അമുല്യയെപ്പോലുള്ളവരുടെ പിന്നിലുള്ള സംഘടനകളെയും അവരെ പരിപോഷിപ്പിക്കുന്നവർക്കെതിരെയും നടപടിയെടുക്കേണ്ടതുണ്ട്, അല്ലെങ്കിൽ അത്തരം കാര്യങ്ങൾ അവസാനിക്കില്ല. പ്രഥമദൃഷ്ട്യാ ക്രമസമാധാനത്തെ തടസ്സപ്പെടുത്താൻ ഗൂഡാലോചന നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നും യെദ്യൂരപ്പ പറഞ്ഞു.

    "അവരുടെ പിന്നിലുള്ള സംഘടനകളെക്കുറിച്ച് അന്വേഷിച്ചാൽ കാര്യങ്ങൾ പുറത്തുവരും. അവർക്ക് മുമ്പ് നക്സലുകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമാണ്. ഈ പശ്ചാത്തലത്തിൽ, അവൾ ശിക്ഷിക്കപ്പെടണമെന്നും ഇവരുടെ പിന്നിലുള്ള സംഘടനകൾക്കെതിരെ നടപടിയെടുക്കേണ്ടതുണ്ടെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

    Also read: പൗരത്വ പ്രതിഷേധത്തിനിടെ 'പാകിസ്ഥാൻ സിന്ദാബാദ്' വിളി; യുവതിക്കെതിരെ രാജ്യദ്രോഹകുറ്റം

    ബംഗളൂരുവിൽ സേവ് കോൺസ്റ്റിറ്റ്യൂഷൻ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് യുവതി പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയത്. എഐഎംഐഎം അധ്യക്ഷൻ അസാദുദ്ദീൻ ഒവൈസി അടക്കം പങ്കെടുത്ത പരിപാടിയിലാണ് യുവതി പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയത്.

    സംഭവത്തിനു പിന്നാലെ പൊലീസ് യുവതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. 124 എ, 153 എ, ബി എന്നീ വകുപ്പുകൾ ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
    Published by:user_49
    First published: