നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മെഹുൽ ചോക്സിക്ക് ഒപ്പം കണ്ടെത്തിയ യുവതി കാമുകിയല്ല; കോടികളുടെ തട്ടിപ്പ് നടത്തിയ ചോക്സി വീണത് പെൺകെണിയിൽ

  മെഹുൽ ചോക്സിക്ക് ഒപ്പം കണ്ടെത്തിയ യുവതി കാമുകിയല്ല; കോടികളുടെ തട്ടിപ്പ് നടത്തിയ ചോക്സി വീണത് പെൺകെണിയിൽ

  ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആയിരുന്നു ഈ യുവതി മെഹുൽ ചോക്സിയുമായി അടുത്തത്. രാവിലെയും വൈകുന്നേരവും നടക്കാനിറങ്ങുന്ന യുവതിയെ സ്ഥിരമായി കണ്ട് സംസാരിക്കുക ആയിരുന്നു യുവതി ആദ്യം ചെയ്തത്.

  Woman who travelled with Mehul Choksi

  Woman who travelled with Mehul Choksi

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ മെഹുൽ ചോക്സിക്ക് ഒപ്പം കണ്ടെത്തിയ യുവതി ആരെന്നത് സംബന്ധിച്ച് തർക്കം പുകയുന്നു. ഡൊമിനിക്കയിൽ മെഹുൽ ചോക്സിക്ക് ഒപ്പം കണ്ടെത്തിയ യുവതി ചോക്സിയുടെ കാമുകിയല്ലെന്നാണ് റിപ്പോർട്ടുകൾ. ചോക്സിയെ ആന്റിഗ്വയിൽ നിന്ന് തട്ടിക്കൊണ്ടു പോയതാണെന്നും ഈ സംഘത്തിൽ ഉൾപ്പെട്ടയാളാണ് യുവതിയെന്നും റിപ്പോർട്ടിൽ പറയുന്നു.

   ചോക്സിയുമായി അടുപ്പമുള്ളവരാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും റിപ്പോർട്ടിലുണ്ട്. മെഹുൽ ചോക്സിയെ ആന്റിഗ്വയിൽ നിന്ന് നിന്ന് കാണാതായത് മെയ് 23നാണ്. മെഹുൽ ചോക്സി ആന്റിഗ്വയിൽ നിന്ന് മുങ്ങിയെന്ന് ആയിരുന്നു റിപ്പോർട്ട്.

   എന്നാൽ, ഒരു സംഘം മെഹുൽ ചോക്സിയെ തട്ടിക്കൊണ്ടു പോയെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ പറയുന്നത്. ഇന്ത്യയിൽ ബന്ധങ്ങളുള്ളവരാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും ആന്റിഗ്വയിലെ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണെന്നും ഇത് നടന്നതെന്നും ഇവർ വാദിക്കുന്നു.

   വിരുന്ന് സത്ക്കാരം വേണ്ട; മകൾ പിറന്ന സന്തോഷത്തിൽ മുന്നൂറോളം വീടുകളിൽ പച്ചക്കറികൾ വിതരണം ചെയ്ത് യുവാവ്

   ചോക്സിയെ ഇവർ മർദ്ദിച്ചതായും പിന്നീട് ബോട്ടിൽ ഡൊമിനിക്കയിലേക്ക് കൊണ്ടു പോയെന്നുമാണ് അഭിഭാഷകരുടെ വാദം. ചോക്സിയുടെ കാമുകിയെന്ന് പറയുന്ന യുവതി ദിവസങ്ങൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് അദ്ദേഹവുമായി പരിചയം സ്ഥാപിച്ചത്.

   ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആയിരുന്നു ഈ യുവതി മെഹുൽ ചോക്സിയുമായി അടുത്തത്. രാവിലെയും വൈകുന്നേരവും നടക്കാനിറങ്ങുന്ന യുവതിയെ സ്ഥിരമായി കണ്ട് സംസാരിക്കുക ആയിരുന്നു യുവതി ആദ്യം ചെയ്തത്. ഇത് അടുപ്പമായി. മെയ് 23ന് യുവതി ചോക്സിയെ തന്റെ അപ്പാർട്ട്മെന്റിലേക്ക് ക്ഷണിക്കുകയായിരുന്നു.

   COVID 19 | സംസ്ഥാനത്ത് ഇന്ന് 174 മരണം; 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

   എന്നാൽ, അപ്പാർട്ട്മെന്റിൽ എത്തിയ ചോക്സിയെ അവിടെ കാത്തിരുന്ന ഒരു സംഘം തട്ടിക്കൊണ്ടു പോയെന്നാണ് അഭിഭാഷകർ പറയുന്നത്. ആന്റിഗ്വൻ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ കഴിഞ്ഞദിവസം ഇക്കാര്യത്തിൽ ഒരു പരാമർശം നടത്തിയിരുന്നു. ചോക്സി ഡോമിനിക്കയിലേക്ക് പോയത് കാമുകിക്ക് ഒപ്പമാണെന്ന് ആയിരുന്നു അദ്ദേഹം പറഞ്ഞത്. പിടിയിലായ ചോക്സിയെ ഇന്ത്യയിലേക്ക് നാടു കടത്താൻ അദ്ദേഹം ഡോമിനിക്കയോട് അഭ്യർത്ഥിക്കുകയും ചെയ്തു.

   അതേസമയം, പ്രധാനമന്ത്രിയുടെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ചോക്സിയെ തട്ടിക്കൊണ്ടു പോയതെന്നാണ് ആരോപണം. തട്ടിക്കൊണ്ടു പോയ സംഘത്തിന് ഇന്ത്യൻ ബന്ധമുണ്ടെന്നും ആരോപണമുണ്ട്. ഇതിനിടെ അറസ്റ്റിലായ ചോക്സി ഇപ്പോൾ ഡോമിനിക്ക ചൈന ഫ്രണ്ട് ഷിപ്പ് ആശുപത്രിയിലാണ്. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനയുടെ ഫലം നെഗറ്റീവാണ്.

   രത്ന വ്യാപാരിയായ മെഹുൽ ചോക്സി ഇന്ത്യയിൽ നിന്ന് മുങ്ങിയത് 13,500 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായതോടെയാണ്. ഇന്ത്യയിൽ നിന്ന് പുറത്തു കടന്ന അദ്ദേഹം ആന്റിഗ്വയിൽ എത്തുകയും അവിടുത്തെ പൗരത്വം നേടുകയും ചെയ്തു. ഇതിനിടെ ഡോമിനിക്കയിൽ വെച്ച് പിടിയിലാകുകയായിരുന്നു. അതേസമയം, ഡോമിനിക്കയിൽ പിടിയിലായ ചോക്സിയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
   Published by:Joys Joy
   First published:
   )}