• HOME
  • »
  • NEWS
  • »
  • india
  • »
  • Rat Bite | ആശുപത്രിയിൽ വച്ച് എലി കടിച്ചു; പരാതിക്കാരിയ്ക്ക് 25,000 രൂപ നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി

Rat Bite | ആശുപത്രിയിൽ വച്ച് എലി കടിച്ചു; പരാതിക്കാരിയ്ക്ക് 25,000 രൂപ നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി

ആശുപത്രിയിൽ വച്ച് എലികടിച്ചതിനെ തുടർന്ന് തനിക്ക് വേദനയും നീർവീക്കവും ഉണ്ടായതായും അവർ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തമിഴ്‌നാട്ടിലെ (Tamil Nadu ) മഥുരയിലുള്ള (Madurai) ഗവൺമെൻറ് രാജാജി ഹോസ്പിറ്റലിൽ (Government Rajaji Hospital) വച്ച് എലി (rat) കടിച്ച സ്ത്രീക്ക് മദ്രാസ് ഹൈക്കോടതി (Madras High Court) 25,000 രൂപ നഷ്ടപരിഹാരം വിധിച്ചു. 2014ൽ നടന്ന സംഭവത്തിൻെ കേസ് പരിഗണിക്കവെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് (Madurai Bench) അടുത്തിടെ 57 കാരിയായ പരാതിക്കാരിയ്ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചത്.

    2014 ജനുവരി 23 ന് ആശുപത്രിയിൽ കഴിയവെയാണ് തന്നെ എലി കടിച്ചുവെന്ന് ആരോപിച്ച് രാജം (Rajam) എന്നറിയപ്പെടുന്ന മുത്തുലക്ഷ്മി (Muthulakshmi ) പരാതി നൽകിയത്. ആശുപത്രിയിൽ വച്ച് എലികടിച്ചതിനെ തുടർന്ന് തനിക്ക് വേദനയും നീർവീക്കവും ഉണ്ടായതായും അവർ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരാഴ്ച കഴിഞ്ഞ് ആശുപത്രിയെ സമീപിച്ച സ്ത്രീയ്ക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്നാണ് കേസ് സമർപ്പിച്ചത്.

    വിശദമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മദ്രാസ് ഹൈക്കോടതി പരാതിക്കാരിയ്ക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചത്. ആശുപത്രി പരിസരത്തു വച്ച് എലി കടിച്ചതിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് ഈ സ്ത്രീ ചികിത്സയ്ക്കായി അധികാരികളെ സമീപിച്ചത്. ഇത് ചൂണ്ടിക്കാട്ടി സർക്കാർ അഭിഭാഷകൻ (government counsel) സ്ത്രീയുടെ അവകാശവാദങ്ങളുടെ സത്യസന്ധതയിലുള്ള സംശയം കോടതിയെ ബോധ്യപ്പെടുത്തിയെങ്കിലും പരാതിക്കാരി സമർപ്പിച്ച ടിഎൻഐഇ (TNIE) യുടെ ഉൾപ്പെടെയുള്ള പത്രറിപ്പോർട്ടുകൾ ജസ്റ്റിസ് സിവി കാർത്തികേയൻ (Justice CV Karthikeya) പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ വൃത്തിയില്ലായ്മയും ഡ്രെയിനേജിന്റെ ബ്ലോക്കും (drainage system) എലി കൂടുന്നതിന് കാരണമായി എന്ന് ആശുപത്രിയിലെ അന്നത്തെ മെഡിക്കൽ സൂപ്രണ്ട് (medical superintendent) ടിഎൻഐഇയോട് റിപ്പോർട്ട് ചെയ്തതായി ജഡ്ജി ചൂണ്ടിക്കാട്ടി.

    പത്ര റിപ്പോർട്ടുകളെ തെളിവുകളാക്കിയതിന്റെ കാരണമായി ജഡ്ജി പറഞ്ഞതിങ്ങനെയാണ് : " കേസിൽ പത്രറിപ്പോർട്ടുകളെ ആശ്രയിക്കുന്നത് കോടതിയുടെ ഭാഗത്തുനിന്ന് ഉചിതമായിരിക്കില്ല. എന്നാൽ ഈ കേസിന്റെ സാഹചര്യത്തിൽ, പരാതിക്കാരിയ്ക്ക് എലിയുടെ കടിയേറ്റുവെന്ന വസ്തുത മൂടിവെയ്ക്കാനും തെറ്റായ അവകാശവാദമായി കരുതാനും കഴിയില്ല. ഈ കാര്യം മനസ്സിലാക്കുമ്പോൾ പരാതിക്കാരിയുടെ ഭാഗത്ത് ന്യായമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് തെറ്റായിരുന്നെങ്കിൽ ആശുപത്രി അധികൃതർ തീർച്ചയായും പത്രറിപ്പോർട്ടുകൾക്ക് മറുപടി നൽകുമായിരുന്നു" ജഡ്ജി കൂട്ടിച്ചേർത്തു.

    ഈ സംഭവം ഒരു "അപ്രതീക്ഷിത അപകടം" (unforeseen accident) ആണെന്നും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സ്വാഭാവികമായും നഷ്ടപരിഹാരം നൽകി അവ പരിഹരിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ ഈ സംഭവം കാരണം സ്ത്രീക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളെ മനസ്സിലാക്കി 25,000 രൂപ നഷ്ടപരിഹാരമായി നൽകാൻ അദ്ദേഹം സംസ്ഥാന ആരോഗ്യ സെക്രട്ടറിയോട് ( State Health Secretary) നിർദ്ദേശിച്ചു.

    https://www.newindianexpress.com/states/tamil-nadu/2022/jan/05/woman-bitten-by-rat-in-madurai-govt-hospital-toget-rs-25k-compensation-2403187.html
    Published by:Sarath Mohanan
    First published: