ബെംഗളൂരു: പല കാരണത്താല്‍ വിവാഹം മുടങ്ങിയ വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്. എന്നാല്‍ ഇതാദ്യമായായിരിക്കും റോഡുകളുടെ ശോചനീയാവസ്ഥ കാരണം വിവാഹം മുടങ്ങിയ വാര്‍ത്ത നാം കേള്‍ക്കുന്നത്.
ഗ്രാമത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ കാരണം ആളുകളുടെ വിവാഹം നടക്കുന്നില്ലെന്ന് പരാതിപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തെഴുതിയിരിക്കുകയാണ് ഒരു യുവതി.
ഗ്രാമത്തിലെ മോശപ്പെട്ട റോഡുകള്‍ കാരണം യുവതികളുടെയും യുവാക്കളുടെയും വിവാഹം മുടങ്ങുന്നതിനാല്‍ ദേവംഗരെ ജില്ലയിലെ എച്ച് രാംപുര ഗ്രാമത്തിലെ സ്കൂള്‍ ടീച്ചര്‍ ബിന്ദുവാണ് ഈ പ്രശ്നത്തിന് പരിഹാരം തേടി മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. എത്രയും വേഗത്തില്‍ റോഡുകള്‍ ശരിയാക്കി തരണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
''ഞങ്ങളുടെ ഗ്രാമത്തിലേക്ക് നല്ല ഗതാഗത സൗകര്യമില്ലെന്ന് മാത്രമല്ല ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ് ഗ്രാമമുള്ളത്. നല്ല റോഡുകളില്ലാത്തതിനാല്‍ ഇവിടെയുള്ളവര്‍ക്ക് വിദ്യാഭ്യാസമില്ലെന്ന ധാരണയാണ് പുറത്തുള്ളവര്‍ക്കുള്ളത്. അതുകൊണ്ട് തന്നെ വിവാഹാലോചനകളും വരുന്നില്ല' ബിന്ദു കത്തില്‍ പറയുന്നു.
കത്ത് ലഭിച്ചതിനെ തുടര്‍ന്ന് പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. 2 ലക്ഷത്തോളം രൂപയാണ് റോഡ് നന്നാക്കാനായി ലഭിച്ചിരിയ്ക്കുന്നത്. ഈ തുക മതിയാകില്ലെന്നും ടാറിങ്ങിനായി 50 ലക്ഷം മുതല്‍ ഒരു കോടി വരെ ഫണ്ട് വേണമെന്നും സര്‍ക്കാറിനോടും എംഎല്‍എയോടും ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫിസര്‍ വ്യക്തമാക്കി.
ശശി തരൂരിന് എതിരെ 'കഴുത' പരാമര്‍ശം; മാപ്പു പറഞ്ഞ് തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍
ന്യൂഡല്‍ഹി: മുതര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റംഗവുമായ ശശി തരൂരിനെ 'കഴുത'യെന്ന് വിളിച്ചതിന് തെലങ്കാന പിസിസി അധ്യക്ഷന്‍ എ രേവന്ത് ഖേദം പ്രകടിപ്പിച്ചു. റെഡ്ഡി തന്നെ വിളിച്ചിരുന്നുവെന്നും ക്ഷമാപണം നടത്തിയെന്നും തൂരൂര്‍ വ്യക്തമാക്കി.
ദൗര്‍ഭാഗ്യകരമായ പ്രശ്നം അവസാനിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും തരൂര്‍ വ്യക്തമാക്കി.
പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നാണ് റെഡ്ഡിയുടെ വിശദീകരണം. തെലങ്കാന ഐടി വകുപ്പ് മന്ത്രി കെടി രാമറാവുവിനെ പ്രശംസിച്ച് തരൂര്‍ രംഗത്തെത്തിയതാണ് പിസിസി അധ്യക്ഷനെ ചൊടിപ്പിച്ചത്.
അനയാസം ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയും എന്നതുകൊണ്ട് ഒരാള്‍ അറിവുള്ള ആളാണെന്ന് കരുതാനാവില്ലെന്ന് റെഡ്ഡി പറഞ്ഞിരുന്നു. എന്നാല്‍ തരൂരിനോട് നേരിട്ട് സംസാരിച്ചുവെന്നും തന്റെ പരാമര്‍ശം സഹപ്രവര്‍ത്തകനെ വേദനിപ്പിച്ചുവെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.