നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • BJP എംഎൽഎയും ബന്ധുക്കളും ചേർന്ന് ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി യുവതി

  BJP എംഎൽഎയും ബന്ധുക്കളും ചേർന്ന് ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി യുവതി

  ഒരുമാസക്കാലം താൻ പീഡനത്തിനിരയായെന്നും ഇവർ പറയുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   ലക്നൗ: ബിജെപി എംഎൽഎക്കെതിരെ ലൈംഗിക ആരോപണവുമായി യുവതി. യുപിയിലെ ഭഡോഹി സ്വദേശിയായ യുവതിയാണ് മണ്ഡലത്തിലെ ബിജെപി എംഎൽഎ രവീന്ദ്രനാഥ് തൃപാതിയും ബന്ധുക്കളും ഉൾപ്പെടെ ഏഴ് പേർ ചേർന്ന് തന്നെ ബലാത്സംഗത്തിനിരയാക്കിയതായി ആരോപിക്കുന്നത്.

   പരാതിക്കാരിയായ സ്ത്രീയുടെ ഭർത്താവ് 2007 ലാണ് മരിക്കുന്നത്. 2014 ൽ ഇവർ എംഎൽഎയുടെ അനന്തിരവനുമായി സൗഹൃദത്തിലായി. കല്ല്യാണം കഴിക്കാമെന്ന് വാഗ്ദാനം നൽകി ഇയാൾ വർഷങ്ങളോളം പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ സ്ത്രീ ആരോപിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

   Also Read-വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വിജയ്ക്ക് നോട്ടീസ്; സമയം ആവശ്യപ്പെട്ട് താരം

   യുപിയിൽ 2017 ലെ തെരഞ്ഞെടുപ്പ് സമയത്ത് എംഎൽഎയുടെ അനന്തരവൻ തന്നെ ഭഡോഹിയിലെ ഒരു ഹോട്ടലിൽ ഒരു മാസത്തോളം പാർപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് എംഎൽഎയും മറ്റു ബന്ധുക്കളും ചേർന്ന് ബലാത്സംഗം ചെയ്തുവെന്നാണ് യുവതി ആരോപിക്കുന്നത്. ഒരുമാസക്കാലം താൻ പീഡനത്തിനിരയായെന്നും ഇവർ പറയുന്നു.

   ഇവരുടെ പരാതി അന്വേഷിക്കുന്നതിനായി അഡീഷണൽ സൂപ്രണ്ടന്റിന് കൈമാറിയിട്ടുണ്ട്.
   Published by:Asha Sulfiker
   First published:
   )}