HOME » NEWS » India » WOMEN DIED AFTER GETTING TREATMENT FROM HER HUSBAND IN MADURAI

Shocking | ശരീരവേദനയ്ക്ക് ഡോക്ടറായ ഭർത്താവ് ചികിത്സിച്ച യുവതി മരിച്ചു

മാര്‍ച്ച്‌ അഞ്ചിന് പനിയും ശരീരവേദനയും അനുഭവപ്പെടുന്നു എന്ന് യുവതി ഭർത്താവിനോട് പറഞ്ഞിരുന്നു. ശരീര വേദന രൂക്ഷമായതോടെ, വിഗ്നേഷ് യുവതിയെ വീട്ടിൽവെച്ച് ചികിത്സിക്കുകയായിരുന്നു

News18 Malayalam | news18-malayalam
Updated: March 14, 2021, 3:59 PM IST
Shocking | ശരീരവേദനയ്ക്ക് ഡോക്ടറായ ഭർത്താവ് ചികിത്സിച്ച യുവതി മരിച്ചു
(പ്രതീകാത്മക ചിത്രം)
  • Share this:
ചെന്നൈ: ഡോക്ടറായ ഭര്‍ത്താവ് ചികിത്സിച്ച യുവതി മരിച്ചു. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. പിജി മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഹരി ഹരിനിയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ശരീരവേദനയെ തുടർന്നാണ് ഭാര്യയ്ക്ക് ഡോക്ടറായ ഭർത്താവ് മരുന്ന് കുത്തിവെച്ചത്. എന്നാൽ കുത്തിവെയ്പ്പ് എടുത്തതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അടുത്തിടെ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്.

യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് ഭർത്താവിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അവരുടെ അച്ഛനാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അതേസമയം പ്രാഥിക അന്വേഷണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലിസ് പറഞ്ഞു.

Also Read- പത്താം ക്ലാസുകാരിയായ വ്യാജ ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയെത്തിയ ആയിരങ്ങൾ ആശങ്കയിൽ

ശരീരവേദനയ്ക്ക് മരുന്ന് കുത്തിവെച്ചതിന് പിന്നാലെ ഛര്‍ദ്ദിയും ബോധക്ഷയവും അനുഭവപ്പെട്ട യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തീവ്രപരിചരണ വിഭാഗത്തിൽ വെച്ചാണ് മരണം സംഭവിച്ചത്. മധുര മെഡിക്കല്‍ കോളജില്‍ അനസ്‌ത്യേഷ വിഭാഗത്തില്‍ പിജി വിദ്യാര്‍ഥിനിയാണ് ഹരി ഹരിനി. കഴിഞ്ഞവര്‍ഷം നവംബറില്‍ ഡോക്ടറായ അശോക് വിഗ്‌നേഷുമായാണ് ഹരി ഹരിനിയുടെ വിവാഹം നടന്നത്. ഹരി ഹരിനി പഠിക്കുന്ന മെഡിക്കല്‍ കോളജിലെ തന്നെ പിജി വിദ്യാര്‍ഥിയാണ് അശോക് വിഗ്‌നേഷ്.

മാര്‍ച്ച്‌ അഞ്ചിന് പനിയും ശരീരവേദനയും അനുഭവപ്പെടുന്നു എന്ന് യുവതി ഭർത്താവിനോട് പറഞ്ഞിരുന്നു. ശരീര വേദന രൂക്ഷമായതോടെ, വിഗ്നേഷ് യുവതിയെ വീട്ടിൽവെച്ച് ചികിത്സിക്കുകയായിരുന്നു. ശരീരവേദനയ്ക്ക് മരുന്ന് കുത്തിവെച്ചു. ഉടന്‍ തന്നെ ഛര്‍ദ്ദിയും ബോധക്ഷയവും അനുഭവപ്പെടുകയായിരുന്നു. കുടുംബാംഗങ്ങളുടെ സഹായത്തോടെ, തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. ഇവിടെ വച്ച്‌ ബോധം നഷ്ടപ്പെട്ട യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില അതീവ ഗുരുതരമായതോടെ ശനിയാഴ്ചയാണ് യുവതി മരിച്ചത്. രക്തസമ്മർദ്ദം കുറഞ്ഞതും പെട്ടെന്നുള്ള ഹൃദയാഘാതവുമാണ് മരണത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Also Read- M B B S തുല്യതാ പരീക്ഷയ്ക്ക് അപരനെ എത്തിച്ചു; മെഡിക്കൽ വിദ്യാർഥി അറസ്റ്റിൽ

കേസ് അന്വേഷണത്തിന്‍റെ ഭാഗമായി യുവതിയുടെ ഭർത്താവിനെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ഇവരുടെ താമസ സ്ഥലം പൊലീസ് പരിശോധിക്കുകയും ചെയ്തു. ഹരി ഹരിനിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലിസ് പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധന ഫലവും വന്ന ശേഷം കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Keywords - women died, Treatment, Doctor, Madurai, Tamilnadu, Death, Tamilnadu Police
Published by: Anuraj GR
First published: March 14, 2021, 3:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories