• HOME
  • »
  • NEWS
  • »
  • india
  • »
  • Rajasthan HC | വിവാഹശേഷവും സ്ത്രീകൾക്ക് മാതാപിതാക്കളുടെ താമസസ്ഥലത്ത് ഡൊമിസൈൽ സർട്ടിഫിക്കറ്റിന് അർഹതയുണ്ട്: ഹൈക്കോടതി

Rajasthan HC | വിവാഹശേഷവും സ്ത്രീകൾക്ക് മാതാപിതാക്കളുടെ താമസസ്ഥലത്ത് ഡൊമിസൈൽ സർട്ടിഫിക്കറ്റിന് അർഹതയുണ്ട്: ഹൈക്കോടതി

വിവാഹത്തിന്റെ അടിസ്ഥാനത്തിൽ ഒരു സ്ത്രീയുടെ താമസസ്ഥലം (Native Place) തിരുത്താൻ കഴിയില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി

  • Share this:
    വിവാഹത്തിന്റെ അടിസ്ഥാനത്തിൽ ഒരു സ്ത്രീയുടെ താമസസ്ഥലം (Native Place) തിരുത്താൻ കഴിയില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി (Rajasthan High Court). മാതാപിതാക്കളുടെ താമസസ്ഥലം പ്രകാരമുള്ള ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റിന് (Domicile Certificate) സ്ത്രീകൾക്ക് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. മാതാപിതാക്കളുടെ വിലാസം പ്രകാരമുള്ള സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് (Residence Certificate) നിഷേധിച്ചതിനെ തുടര്‍ന്ന് യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിരീക്ഷണം.

    താന്‍ ജനിച്ചത് ചിറ്റോര്‍ഘട്ടിലാണെന്ന് കാണിച്ച് ബാഡി സദ്‌റി സ്വദേശിനിയായ അനിത സുത്താര്‍ (26) ആണ് ഹര്‍ജി നല്‍കിയത്. വര്‍ഷങ്ങളായി അവർ മാതാപിതാക്കളോടൊപ്പം ചിറ്റോറിലാണ് താമസിച്ചത്. അതിനാല്‍ ചിറ്റോര്‍ഘട്ടിലെ യഥാര്‍ത്ഥ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് അവരുടെ പക്കലുണ്ട്.

    വിവാഹം കഴിഞ്ഞ് അനിത ഭര്‍ത്താവിന്റെ വീട്ടിലേക്ക് താമസം മാറി. ട്രൈബല്‍ സബ് പ്ലാന്‍ (ടിഎസ്പി) ഏരിയയുടെ കീഴിലുള്ള പ്രദേശമാണ് ചിറ്റോര്‍ഘട്ട്. അതിനാൽ ടിഎസ്പി പ്രദേശത്തെ താമസക്കാരിയാണെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റിനായി തഹസില്‍ദാര്‍ ഓഫീസില്‍ അനിത അപേക്ഷ നല്‍കി. എന്നാല്‍ നിലവില്‍ അവർ താമസിക്കുന്ന സ്ഥലം ടിഎസ്പി ഏരിയയില്‍ ഉള്‍പ്പെടുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി തഹസിൽദാർ അപേക്ഷ തള്ളി.

    വിവാഹത്തിന്റെ അടിസ്ഥാനത്തിൽ മാത്രം താമസസ്ഥലം തിരുത്താൻ കഴിയില്ലെന്ന് അനിതയുടെ ഭാഗം കേട്ട ശേഷം ജസ്റ്റിസ് ദിനേഷ് മേത്ത പറഞ്ഞു. വിവാഹത്തിന് മുമ്പ് അവർ ഒരു ട്രൈബല്‍ സബ് പ്ലാന്‍ (ടിഎസ്പി) പ്രദേശത്താണ് താമസിച്ചിരുന്നതെങ്കില്‍ അവർക്ക് ഒരു സ്പെഷ്യൽ ഡൊമിസൈല്‍ (ടിഎസ്പി) സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

    "വിവാഹത്തിനു ശേഷം ടിഎസ്പി ഏരിയയില്‍ നിന്ന് മാറി താമസിച്ചു എന്ന കാരണം ഉന്നയിച്ച് അവർക്ക് സ്‌പെഷ്യല്‍ ബോണഫൈഡ് റസിഡന്റ് സര്‍ട്ടിഫിക്കറ്റ് (ടിഎസ്പി ഏരിയ) നിഷേധിക്കാൻ കഴിയില്ല. സ്പെഷ്യല്‍ ബോണഫൈഡ് റെസിഡൻസ് അല്ലെങ്കില്‍ താമസസ്ഥലം കണക്കാക്കേണ്ടത് അവരുടെ മാതാപിതാക്കളുടെ താമസസ്ഥലത്തിനനുസരിച്ചാണ്. ഇതിന് വിവാഹവുമായി യാതൊരു ബന്ധവുമില്ല", അദ്ദേഹം പറഞ്ഞു.

    ഈ തീരുമാനത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ബാഡി സദ്രിയിലെ തഹസില്‍ദാര്‍ക്ക് മുമ്പാകെ പുതിയ അപേക്ഷ നല്‍കാന്‍ ബെഞ്ച് അനിതയോട് ആവശ്യപ്പെട്ടു. പതിനഞ്ച് ദിവസത്തിനകം തഹസില്‍ദാര്‍ വിഷയം തീര്‍പ്പാക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു.

    അതേസമയം, ജമ്മു കശ്മീര്‍ സ്വദേശിയായ സ്ത്രീയുടെ ജീവിതപങ്കാളിക്ക് ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ കഴിഞ്ഞ വര്‍ഷം ഭരണകൂടം അനുമതി നല്‍കിയിരുന്നു. ഇയാള്‍ കേന്ദ്രഭരണ പ്രദേശത്തിന് പുറത്തുള്ള ആളായിരിക്കണം. പുതിയ നിയമം അനുസരിച്ച്, ബന്ധപ്പെട്ട തഹസില്‍ദാര്‍ക്ക് ഭാര്യയുടെ താമസ സര്‍ട്ടിഫിക്കറ്റും വിവാഹത്തിന്റെ സാധുവായ തെളിവും കാണിച്ചാല്‍ അവരുടെ പങ്കാളിക്ക് താമസ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരമുണ്ട്. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഡെപ്യൂട്ടി കമ്മീഷണറാണ് അപ്പീല്‍ അധികാരി.
    Published by:Karthika M
    First published: