നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • West Bengal elections 2021 |'മമതയെ മുഖ്യമന്ത്രിയാക്കിയത് സ്ത്രീകൾ; പക്ഷെ ആ സ്ത്രീകൾ ഇവിടെ സുരക്ഷിതരല്ല'; വിമർശനവുമായി ബിജെപി നേതാവ്

    West Bengal elections 2021 |'മമതയെ മുഖ്യമന്ത്രിയാക്കിയത് സ്ത്രീകൾ; പക്ഷെ ആ സ്ത്രീകൾ ഇവിടെ സുരക്ഷിതരല്ല'; വിമർശനവുമായി ബിജെപി നേതാവ്

    പരിവർത്തൻ (മാറ്റം) ആഗ്രഹിച്ചതിനാലാണ് ബംഗാളിലെ സ്ത്രീകൾ 2011 ലും 2016 ലും അവരെ മുഖ്യമന്ത്രിയാക്കിയത്. ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടെങ്കിൽ അത് അവർക്ക് ഏറ്റവും മികച്ചതായിരിക്കുമെന്ന് അവർ കരുതി. എന്നാൽ പശ്ചിമ ബംഗാളിലെ ഒരു സ്ത്രീയും സുരക്ഷിതരല്ല

    Mamata Banerjee, Locket Chatterjee | 'മമതയെ മുഖ്യമന്ത്രിയാക്കിയത് സ്ത്രീകൾ; പക്ഷെ ആ സ്ത്രീകൾ ഇവിടെ സുരക്ഷിതരല്ല'; വിമർശനവുമായി ബിജെപി നേതാവ്

    Mamata Banerjee, Locket Chatterjee | 'മമതയെ മുഖ്യമന്ത്രിയാക്കിയത് സ്ത്രീകൾ; പക്ഷെ ആ സ്ത്രീകൾ ഇവിടെ സുരക്ഷിതരല്ല'; വിമർശനവുമായി ബിജെപി നേതാവ്

    • Share this:
      കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ബിജെപി വനിതാ നേതാവ് ലോക്കറ്റ് ചാറ്റർജി. മുൻ തൃണമൂൽ അംഗമായിരുന്ന ലോക്കറ്റ്, 2015ലാണ് ബിജെപിയിലേക്ക് ചുവടു മാറിയത്. തുടർന്ന് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹൂഗ്ലിയിൽ നിന്നും ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച് ലോക്സഭയിലെത്തി. തൃണമൂൽ അംഗം രത്ന ഡേ ഒരു ദശാബ്ദക്കാലമായി കയ്യടക്കി വച്ചിരുന്ന മണ്ഡലത്തിൽ നിന്നായിരുന്നു ലോക്കറ്റ് ചാറ്റർജിയുടെ അട്ടിമറി വിജയം.

      2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹൂഗ്ലി ചുഞ്ചുര നിയോജകമണ്ഡലത്തിൽ നിന്നാണ് മുൻ സിനിമാ താരം കൂടിയായ ലോക്കറ്റ് ചാറ്റർജി മത്സര രംഗത്തിറങ്ങുന്നത്. എട്ട് ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പിൽ ഉൾപ്പെട്ട ഹൂഗ്ലിയിലെ 18 മണ്ഡലങ്ങളിലും കനത്ത പ്രചരണം തന്നെയാണ് ബിജെപി നടത്തുന്നത്. തൃണമൂലിന്‍റെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന മേഖലയിൽ ബിജെപി വൻവിജയം തന്നെ നേടുമെന്നാണ് ലോക്കറ്റ് ചാറ്റർജി പറയുന്നത്.

      Also Read-West Bengal elections 2021 | തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടാൻ പോകുന്നത് വലിയ ഒരു 'രസഗുള'; പരിഹാസവുമായി മമതാ ബാനർജി

      '18 സീറ്റുകളും ബിജെപി തൂത്തുവാരും. തൃണമൂലിന് ഇവിടെ ഒരു സീറ്റ് പോലും ലഭിക്കില്ല' ന്യൂസ്18 ന് ൽകിയ അഭിമുഖത്തിൽ ബിജെപി നേതാവ് വ്യക്തമാക്കി. മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് ഇവർ നടത്തിയത്.

      Also Read-സാരി മാന്യതയുടെ പ്രതീകം': 'കാലുകൾ' പ്രദർശിപ്പിച്ച മമത ബാനർജി ബംഗാൾ സംസ്കാരത്തെ അപമാനിച്ചുവെന്ന് ബിജെപി നേതാവ്

      'ഒരു വനിതാ മുഖ്യമന്ത്രിയായിരുന്നിട്ടും, സ്ത്രീകളുടെ സുരക്ഷയ്ക്കായി മമത ഒന്നും ചെയ്തിട്ടില്ല. സ്ത്രീകളെ പീഡിപ്പിക്കുന്നതിലും കടത്തുന്നതിലും ബംഗാളാണ് മുന്നിൽ. മറ്റ് സംസ്ഥാനങ്ങളിലേക്ക് മമതാ ബാനർജി വിരൽ ചൂണ്ടാറുണ്ട്, പക്ഷേ ആദ്യം അവൾ സ്വന്തം സംസ്ഥാനത്തെ നോക്കണം.  പരിവർത്തൻ (മാറ്റം) ആഗ്രഹിച്ചതിനാലാണ് ബംഗാളിലെ സ്ത്രീകൾ 2011 ലും 2016 ലും അവരെ മുഖ്യമന്ത്രിയാക്കിയത്. ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടെങ്കിൽ അത് അവർക്ക് ഏറ്റവും മികച്ചതായിരിക്കുമെന്ന് അവർ കരുതി. എന്നാൽ പശ്ചിമ ബംഗാളിലെ ഒരു സ്ത്രീയും സുരക്ഷിതരല്ല എന്ന് ഈ 2021 ൽ ഒരാൾക്ക് കാണാൻ കഴിയും' എന്നായിരുന്നു വാക്കുകൾ.



      സ്ത്രീകളുടെ സുരക്ഷ തന്നെയാണ് ഏറ്റവും വലിയ പ്രശ്നമെന്ന് ഊന്നിപ്പറഞ്ഞ ലോക്കറ്റ് ചാറ്റർജി, മമത സർക്കാരിന് കീഴിലാണ് ബംഗാളിലെ സ്ത്രീകൾ ഏറ്റവും അധികം പീഡിപ്പിക്കപ്പെട്ടതെന്നും ആരോപിച്ചു. 'ഇനി അവർ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ വഴി ഉത്തരം നൽകും. മമത നന്ദീഗ്രാമില്‍ തോൽക്കുമെന്ന് അവിടുത്തെ സ്ത്രീകൾ ഉറപ്പാക്കിയിട്ടുണ്ട്' എന്നും അവർ കൂട്ടിച്ചേര്‍ത്തു.
      Published by:Asha Sulfiker
      First published:
      )}