HOME » NEWS » India » WOMEN OF THIS DROUGHT HIT TAMIL NADU DIST ARE BUSY RECHARGING WELLS HOPING TO SOLVE WATER FARM

#MissionPaani: ജലക്ഷാമത്തിന് പരിഹാരം കാണാൻ കിണർ റീചാർജ്; വെല്ലൂരിൽനിന്നൊരു മാതൃക

ഇതുവരെ 2300 കിണറുകൾ പുനരുജ്ജീവിപ്പിച്ചു. ഒരു കിണർ റീചാർജ് ചെയ്യുന്നതിന് 80,000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് ചെലവ്

news18
Updated: July 4, 2019, 3:38 PM IST
#MissionPaani: ജലക്ഷാമത്തിന് പരിഹാരം കാണാൻ കിണർ റീചാർജ്; വെല്ലൂരിൽനിന്നൊരു മാതൃക
Well Recharge
  • News18
  • Last Updated: July 4, 2019, 3:38 PM IST
  • Share this:
ചെന്നൈ: വരൾച്ച ബാധിച്ച വെല്ലൂർ ജില്ലയിൽ, ജലക്ഷാമത്തിന് പരിഹാരമായി കിണർ റീചാർജിങ്. കിണറുകൾ റീചാർജ് ചെയ്യാൻ സഹായിക്കുന്ന പദ്ധതിയിൽ പ്രവർത്തിക്കാൻ 20,000 ത്തിലധികം സ്ത്രീകളെ റിക്രൂട്ട് ചെയ്തു. മഴക്കാലത്ത് ഭൂഗർഭജലം വർദ്ധിപ്പിക്കാൻ കിണർ റീചാർജ് സഹായിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്.

2014-2015ൽ 4,828 കിണറുകൾ റീചാർജ് ചെയ്യാൻ ജില്ലാ ഭരണകൂടം ലക്ഷ്യമിട്ടപ്പോഴാണ് പദ്ധതി ആരംഭിച്ചത്. ഇതുവരെ 2300 കിണറുകൾ പുനരുജ്ജീവിപ്പിച്ചു. ഓരോ കിണറിനും 20 അടി ആഴവും 6 അടി വീതിയും ഉണ്ട്, ഒരു കിണർ റീചാർജ് ചെയ്യുന്നതിന് 80,000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് ചെലവ്.

ഓരോ 500 മീറ്ററിലും കിണറുകളുള്ള പട്ടണമാണ് ഗുഡിയാത്തം. ഇവിടെ നിരവധി സ്ത്രീകൾ കിണർ റീചാർജ് ചെയ്യുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു. എല്ലാ ദിവസവും രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെ ജോലി ചെയ്യുന്ന ഇവർക്ക് പ്രതിദിനം 160-180 രൂപയാണ് പ്രതിഫലം. കുറഞ്ഞത് അഞ്ച് വർഷമായി ജലപ്രതിസന്ധി നേരിടുന്നതിനാൽ ഈ പദ്ധതിയുടെ ഭാഗമാകാൻ സ്ത്രീകൾക്ക് സന്തോഷമേയുള്ളു.

“ഞങ്ങൾ എട്ട് വർഷമായി കടുത്ത ജലക്ഷാമം നേരിടുന്നു. എന്നാൽ ഈ സംരംഭത്തിലൂടെ, പ്രത്യേകിച്ചും മഴക്കാലത്തിനുശേഷം കൂടുതൽ വെള്ളം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ”- ഈ സ്ത്രീകളിലൊരാളായ ബി ഭുവനേശ്വരി പറഞ്ഞു.

“മഴ പെയ്യുമ്പോഴെല്ലാം, ഞങ്ങൾ കഴിയുന്നത്ര ബക്കറ്റുകൾ നിറയ്ക്കും, അങ്ങനെ വെള്ളം പാത്രങ്ങൾ വൃത്തിയാക്കാനും വസ്ത്രങ്ങൾ കഴുകാനും ഞങ്ങൾ ഉപയോഗിച്ചു. അടുത്ത തവണ മഴ പെയ്യുമ്പോൾ, റീചാർജ് ചെയ്ത കിണർ ജലനിരപ്പ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, അതിനാൽ ഞങ്ങൾക്ക് പിന്നീട് ജലപ്രതിസന്ധി നേരിടേണ്ടി വരില്ല, ”മറ്റൊരു തൊഴിലാളിയായ കുട്ടിയമ്മ കൂട്ടിച്ചേർക്കുന്നു.

റീചാർജ് ചെയ്ത കിണറുകൾ പ്രാദേശിക കർഷകരുടെ ഉപജീവനവും മെച്ചപ്പെടുത്തുമെന്ന് ഈ സ്ത്രീകൾ പ്രതീക്ഷിക്കുന്നു.

“ഞങ്ങളുടെ കുടുംബത്തിന്റെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ വെള്ളം ഞങ്ങൾക്ക് ലഭിക്കുന്നില്ല. ഞങ്ങൾക്ക് എങ്ങനെ പശുക്കളെയും ആടുകളെയും മേയ്ക്കാനാകും? ഇവിടത്തെ ഓരോ കർഷകനും കുറഞ്ഞത് ഒരു പശുവെങ്കിലും സ്വന്തമാണ്. കൃഷിസ്ഥലം വരണ്ടതാണെങ്കിൽ, പശുക്കൾ എന്ത് മേയും? ഞങ്ങൾക്ക് മൂന്ന് പശുക്കളുണ്ടായിരുന്നു, അവ ഓരോന്നിനും 30,000 രൂപയ്ക്ക് വാങ്ങി. തുടർന്ന് ഞങ്ങൾ അവ 20,000 രൂപയ്ക്ക് വിറ്റു. എന്നിരുന്നാലും, മഴക്കാലം ആരംഭിച്ചുകഴിഞ്ഞാൽ കൃഷി പുനരുജ്ജീവിപ്പിക്കുമെന്നാണ് പ്രതീക്ഷ, ”ഭുവനേശ്വരി കൂട്ടിച്ചേർത്തു.

2017 മൺസൂൺ കാലത്ത് ജലനിരപ്പ് ആറു അടിയിൽ നിന്ന് കുറഞ്ഞത് 10 അടി ആയി ഉയർന്നിട്ടുണ്ടെന്നും ഇത്തവണ എല്ലാ കിണറുകളും റീചാർജ് ചെയ്തുകഴിഞ്ഞാൽ വരാനിരിക്കുന്ന മഴക്കാലം ജലനിരപ്പ് കുറഞ്ഞത് 10 അടിയെങ്കിലും ഉയർത്താൻ സഹായിക്കുമെന്നും പ്രദേശവാസികൾ പറയുന്നു.
First published: July 4, 2019, 3:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories