• HOME
  • »
  • NEWS
  • »
  • india
  • »
  • WOMEN RAILWAY STAFF IN SOUTHERN RAILWAY TO GET PEPPER SPRAY

ശല്യക്കാരെ തുരത്താൻ വനിതാ ജീവനക്കാർക്ക് പെപ്പർ സ്പ്രേ: പുതിയ നീക്കവുമായി റെയില്‍വെ

വിവിധ സ്റ്റേഷനുകളിലെ സൂപ്രണ്ടന്റുമാർക്കാണ് സ്പ്രേ വിതരണം ചെയ്യാനുള്ള ചുമതല.

പ്രതീകാത്മ ചിത്രം

പ്രതീകാത്മ ചിത്രം

  • News18
  • Last Updated :
  • Share this:
    ചെന്നൈ: സ്വയം സുരക്ഷക്കായി വനിതാ ജീവനക്കാർക്ക് കുരുമുളക് സ്പ്രേ നൽകാൻ റെയില്‍വെ. ദക്ഷിണ റെയിൽവെയുടെ സേലം ഡിവിഷനാണ് വനിതാ ജീവനക്കാരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ നീക്കവുമായെത്തിയിരിക്കുന്നത്. ഈയടുത്തിടെ രാത്രി ഡ്യൂട്ടിയിലായിരുന്ന ഒരു വനിതാ സ്റ്റേഷൻ മാസ്റ്റർക്ക് യാത്രക്കാരനിൽ നിന്ന് മർദ്ദനമേൽക്കേണ്ടി വന്നിരുന്നു. ഇത്തരം അവസ്ഥകള്‍ കൂടി കണക്കിലെടുത്താണ് സുരക്ഷാ ഉപാധിയായി പെപ്പർ സ്പ്രേ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

    Also Read-ബധിരരും മൂകരുമായ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു: അധ്യാപികയ്ക്ക് 5 വർഷം തടവ്

    ' റെയിൽവെ നല്‍കുന്ന തുക വകയിരുത്തിയാകും പെപ്പർ സ്പ്രേ വാങ്ങി നൽകുക. ഇതിനായുള്ള നിർദേശത്തിന് ഡിവിഷണൽ റെയിൽവ മാനേജർ അംഗീകാരം നൽകിയിട്ടുണ്ട്.. ഉൾപ്രദേങ്ങളിലെ സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന വനിതകൾ‌, റെയിൽവെ ഗേറ്റ് കീപ്പര്‍മാർ, കാബിൻ-യാർഡ് ജീവനക്കാർ, ട്രാക്ക് മെയിന്റനൻസ് ജീവനക്കാർ എന്നിവർക്കൊക്കെ പെപ്പർ സ്പ്രേ വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിലെ സൂപ്രണ്ടന്റുമാർക്കാണ് സ്പ്രേ വിതരണം ചെയ്യാനുള്ള ചുമതല.

    First published:
    )}