നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • എണ്ണത്തിൽ പുരുഷ അധ്യാപകരെ മറികടന്ന് വനിതാ അധ്യാപകർ; ഇന്ത്യയിൽ ഇതാദ്യം

  എണ്ണത്തിൽ പുരുഷ അധ്യാപകരെ മറികടന്ന് വനിതാ അധ്യാപകർ; ഇന്ത്യയിൽ ഇതാദ്യം

  സർക്കാർ - എയ്ഡഡ് സ്കൂളുകളിൽ പുരുഷ അധ്യാപകർ മുന്നിട്ട് നിൽക്കുമ്പോൾ പ്രൈവറ്റ് സ്കൂളുകളിൽ വനിതാ അധ്യാപകരാണ് കൂടൂതൽ.

  teacher

  teacher

  • Share this:
   ഇന്ത്യയിൽ ആദ്യമായി സ്കൂൾ അധ്യാപകൻമാരെ അപേക്ഷിച്ച് അധ്യാപികമാരുടെ എണ്ണം ഉയർന്നതായി കണക്കുകൾ. കഴിഞ്ഞ ആഴ്ച പുറത്തു വന്ന യൂണിഫൈഡ് ഡിസ്ട്രിക്ക് ഇൻഫർമേഷൻ ഓൺ സ്ക്കൂൾ എഡ്യുക്കേഷന്റെ 2019 - 2020 വർഷത്തെ റിപ്പോർട്ടിലാണ് വിവരങ്ങൾ ഉള്ളത്. രാജ്യത്ത് ആകെയുള്ള 96.8 ലക്ഷം അധ്യാപകരിൽ 49.2 ലക്ഷമാണ് വനിതകൾ എന്നാണ് റിപ്പോർട്ടിൽ ഉള്ളത്.

   2012 - 13 കാലഘട്ടത്തിൽ 35.8 ലക്ഷം അധ്യാപികമാരും 42.4 ലക്ഷം അധ്യാപകൻമാരുമാണ് ഉണ്ടായിരുന്നത്. 2005 മുതൽ ഉള്ള ഏഴു വർഷത്തിനുള്ളിൽ 13 ലക്ഷമായാണ് അധ്യാപികരുടെ എണ്ണം വർദ്ധിച്ചിരുന്നത്. ഇതേ കാലയളവിൽ 42.4 ലക്ഷത്തിൽ നിന്നും 47.7 ലക്ഷമായിരുന്നു അധ്യാപകൻമാരുടെ എണ്ണത്തിലെ വർദ്ധനവ്.

   SBI സേവിങ്സ് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഇനി ഓൺലൈനായി തിരുത്താം; വിശദാംശങ്ങൾ അറിയാം

   അതേസമയം, വനിതാ അധ്യാപകർ മുന്നിട്ട് നിൽക്കുന്നത് പ്രൈമറി വിഭാഗത്തിൽ മാത്രം ആണെന്നും കണക്കുകൾ പറയുന്നു. അപ്പർ പ്രൈമറി വിഭാഗം മുതൽ പുരുഷ അധ്യാപകരാണ് കൂടുതലുള്ളത്. പ്രൈമറി വിഭാഗത്തിൽ ഒരു ലക്ഷത്തിൽ അധികം വനിതാ അധ്യാപകർ ഉള്ളപ്പോൾ പുരുഷൻമാർ വെറും 27,000ത്തിനടുത്ത് മാത്രമാണ്. പ്രൈമറി ലെവലിൽ 19.6 ലക്ഷം വനിതാ അധ്യാപകരും 15.6 ലക്ഷം പുരുഷ അധ്യാപകരും പ്രവർത്തിക്കുന്നുണ്ട്.

   അപ്പർപ്രൈമറി മുതൽ പുരുഷ അധ്യാപകരുടെ എണ്ണം കൂടുകയും ഇരുവരുടെയും എണ്ണം തമ്മിലുള്ള അന്തരം വർദ്ധിക്കുകയും ചെയ്യുന്നു. അപ്പർ പ്രൈമറിയിൽ 11.5 ലക്ഷം പുരുഷ അധ്യാപകരും 10.6 ലക്ഷം വനിതാ അധ്യാപകരുമാണ് ഉള്ളത്. സെക്കൻഡറി വിഭാഗത്തിൽ എത്തുമ്പോൾ പുരുഷൻമാർ 6.3 ലക്ഷവും വനിതകൾ 5.2 ലക്ഷവുമാണ്. ഹയർസെക്കൻഡറി വിഭാഗത്തിലും വനിതാ അധ്യാപകർ കുറവാണ്. 3.7 ലക്ഷം പുരുഷ അധ്യാപകരും 2.8 ലക്ഷം വനിതാ അധ്യാപകരുമാണ് ഈ വിഭാഗത്തിൽ ഉള്ളത്.

   'മുകേഷ് ഒരു താരം മാത്രമല്ല; ഇടതുപക്ഷ MLA കൂടിയാണ് അതു മറക്കരുത്': എ ഐ എസ് എഫ്

   അതേസമയം, സർക്കാർ - എയ്ഡഡ് സ്കൂളുകളിൽ പുരുഷ അധ്യാപകർ മുന്നിട്ട് നിൽക്കുമ്പോൾ പ്രൈവറ്റ് സ്കൂളുകളിൽ വനിതാ അധ്യാപകരാണ് കൂടൂതൽ. രാജ്യത്തെ മൊത്തം കണക്കിൽ ഉയർന്ന ക്ലാസുകളിൽ പുരുഷ അധ്യാപകരാണ് കൂടുതലെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും അങ്ങനെയല്ല. കേരളം, ഡൽഹി, തമിഴ്നാട്, മേഘാലയ, പഞ്ചാബ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ സെക്കൻഡറി, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ പോലും വനിതാ അധ്യാപകരുടെ എണ്ണം പുരുഷ അധ്യാപകരേക്കാൾ കൂടുതലാണ്.

   അധ്യാപനം പോലുള്ള മേഖലയിൽ സ്ത്രീ - പുരുഷ പ്രാതിനിധ്യം ഏതാണ്ട് തുല്യമായിരിക്കണമെന്നാണ് കരുതുന്നതെന്നും. സ്ത്രീകളും പുരുഷൻമാരുമായ അധ്യാപകരിലൂടെ കുട്ടികൾ പഠിക്കേണ്ടതുണ്ടെന്നും. ടീച്ചർ ഫൗണ്ടേഷന്‍ സ്ഥാപക ഡയറക്ടറായ മായ മേനോൻ പറഞ്ഞു. 'പ്രൈമറി, സെക്കൻഡറി വിഭാഗങ്ങളിൽ വ്യത്യസ്ത ശമ്പളമാണ് നൽകി വരുന്നത്. കൂടുതൽ ശമ്പളം ലഭിക്കും എന്നത് കൊണ്ട് തന്നെ പുരുഷ അധ്യാപകർ ഉയർന്ന ക്ലാസുകളിൽ പഠിപ്പിക്കാനാണ് എപ്പോഴും ആഗ്രഹിക്കുന്നത്. മറ്റ് പല രാജ്യങ്ങളിലും സ്ഥിതി ഇങ്ങനെയല്ല. അവിടെ എല്ലാ വിഭാഗത്തിലും പഠിപ്പിക്കാനുള്ള യോഗ്യത ഒന്നു തന്നെയാണ് അതുകൊണ്ട് തന്നെ ശമ്പളവും എല്ലാവർക്കും ഒരുപോലെ ആയിരിക്കും,' - മായ മേനോൻ വിശദീകരിച്ചു.
   Published by:Joys Joy
   First published:
   )}