നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ഇന്ത്യയുടെത് പ്രകോപനം: സുഷമ സ്വരാജ് ഉള്ള ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പാക് വിദേശകാര്യ മന്ത്രി

    ഇന്ത്യയുടെത് പ്രകോപനം: സുഷമ സ്വരാജ് ഉള്ള ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പാക് വിദേശകാര്യ മന്ത്രി

    ഇന്ത്യ നടത്തിയത് പ്രകോപനപരമായ നീക്കമാണെന്ന് വ്യക്തമാക്കിയാണ് ഒ.ഐ.സി ചടങ്ങിൽ പങ്കെടുക്കാൻ പാക് വിദേശകാര്യ മന്ത്രി വിമുഖത അറിയിച്ചിരിക്കുന്നത്.

    • Last Updated :
    • Share this:
      ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പങ്കെടുക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാകില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി. പാകിസ്ഥാനിൽ ഇന്ത്യ നടത്തിയത് പ്രകോപനപരമായ നീക്കമാണെന്ന് വ്യക്തമാക്കിയാണ് സുഷമ കൂടി പങ്കെടുക്കുന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ (ഒഐസി) നടത്തുന്ന ചടങ്ങിൽ പങ്കെടുക്കാൻ പാക് വിദേശകാര്യ മന്ത്രി വിമുഖത അറിയിച്ചിരിക്കുന്നത്.

      മാർച്ച് ഒന്ന്, രണ്ട് തീയതികളിലാണ് ഒഐസി കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. മുസ്ലീം ഭൂരിപക്ഷമുള്ള അൻപത്തിയേഴ് രാജ്യങ്ങൾ ഉൾപ്പെട്ട സംഘടനയുടെ ചടങ്ങിൽ വിശിഷ്ടാതിഥിയാണ് സുഷമ സ്വരാജ്. എന്നാൽ കഴിഞ്ഞ ദിവസം പാക് മണ്ണിൽ കടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുഷമയുടെ പങ്കാളിത്തത്തിനെതിരെ പാക് മന്ത്രിയുടെ പ്രതികരണം.

      Also Read-Surgical Strikes 2.0 LIVE: അഞ്ചു സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം

      സുഷമയെ ചടങ്ങിൽ ക്ഷണിച്ചതിലുള്ള അതൃപ്തി യുഎഇയുടെ വിദേശകാര്യ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യ നടത്തിയത് പ്രകോപനപരമായ നീക്കം തന്നെയാണ് ആ സാഹചര്യത്തിൽ സുഷമ പങ്കെടുക്കുന്ന ചടങ്ങിൽ താൻ ഉണ്ടാകില്ലെന്നാണ് ഖുറേഷി വ്യക്തമാക്കിയിരിക്കുന്നത്.

      First published:
      )}