ജമ്മു കാശ്മീര്‍ കേന്ദ്രഭരണപ്രദേശമാക്കിയത് അപമാനകരം; സംസ്ഥാനം പുനഃസ്ഥാപിക്കുന്നത് വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല: ഒമർ അബ്ദുള്ള

ആർട്ടിക്കിൾ 370, 35 (A) റദ്ദാക്കാനുള്ള ബിജെപി സർക്കാർ നീക്കത്തിൽ അതിശയം ഒന്നും തോന്നിയിരുന്നില്ലെങ്കിലും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള തീരുമാനം തന്നെ ഞെട്ടിച്ചുവെന്നും ഒമർ‌

News18 Malayalam | news18-malayalam
Updated: July 27, 2020, 12:14 PM IST
ജമ്മു കാശ്മീര്‍ കേന്ദ്രഭരണപ്രദേശമാക്കിയത് അപമാനകരം; സംസ്ഥാനം പുനഃസ്ഥാപിക്കുന്നത് വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല: ഒമർ അബ്ദുള്ള
Modi, Omar Abdullah
  • Share this:
ശ്രീനഗർ: ജമ്മു കാശ്മീർ കേന്ദ്രഭരണ പ്രദേശമായി തുടരുന്നിടത്തോളം കാലം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. കശ്മീരിലെ ജനങ്ങളെ ശിക്ഷിക്കാനും അപമാനിക്കാനുമല്ലാതെ, സംസ്ഥാനത്തിന്‍റെ സ്വയംഭരണാവകാശ പദവി റദ്ദു ചെയ്തു കൊണ്ടുള്ള കേന്ദ്ര സർക്കാർ നീക്കം എന്തിനാണെന്ന് ഇതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ല എന്നാണ് ഇന്ത്യൻ എക്സ്പ്രസിന് വേണ്ടിയെഴുതിയ ദീർഘമായ ലേഖനത്തിൽ നാഷണൽ കോൺഫറൻസ് അധ്യക്ഷൻ കൂടിയായ ഒമർ പറയുന്നത്. കാശ്മീരിന് സ്വയംഭരണാവകാശം വിഭാവനം ചെയ്യുന്ന ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35 (A)എന്നിവ കേന്ദ്ര സർക്കാർ റദ്ദു ചെയ്ത് ഒരു വർഷം തികയുന്ന പശ്ചാത്തലത്തിലാണ് മുൻ മുഖ്യമന്ത്രിയുടെ പ്രതികരണം.
TRENDING:ആത്മഹത്യാശ്രമം; നടി വിജയലക്ഷ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു[NEWS]Chinese Apps| പബ്ജി, ലൂഡോ ഗെയിമുകൾക്ക് വിലക്ക് വരുമോ? 275ൽ അധികം ചൈനീസ് ആപ്പുകൾ നിരീക്ഷണത്തിൽ[NEWS]ലക്ഷദ്വീപിൽ നിന്ന് പറന്നെത്തിയെങ്കിലും ആ കുഞ്ഞ് ജീവൻ രക്ഷിക്കാനായില്ല; നോവായി ഒൻപത് ദിവസം പ്രായമായ കുരുന്ന്[PHOTOS]

ആര്‍ട്ടിക്കിൾ 370 റദ്ദു ചെയ്ത കേന്ദ്ര സര്‍ക്കാർ തീരുമാനത്തെ വിമർശിച്ചും ചോദ്യം ചെയ്തുമാണ് ഒമറിന്‍റെ ലേഖനം. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള തീരുമാനം അവിടുത്തെ ബുദ്ധമതവിഭാഗത്തിന്‍റെ പൊതു താത്പ്പര്യം കണക്കിലെടുത്താണ് എടുത്തതെങ്കിൽ പ്രത്യേക സംസ്ഥാനം വേണമെന്ന ജമ്മു ജനതയുടെ ആവശ്യത്തിനും വളരെ പഴക്കമുണ്ട്. ഇനി അഥവാ മതപരമായ കാരണങ്ങൾ പരിഗണിച്ചാണ് തീരുമാനം എങ്കിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളായ ലേ, കാർഗിൽ ജില്ലകൾ കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലാണ് ഉൾപ്പെടുന്നത്. ഇതിൽ കാർഗിലിലെ ജനങ്ങൾ‌ ജമ്മു കാശ്മീരിൽ നിന്ന് വിഭജിക്കപ്പെടാനുള്ള തീരുമാനത്തെ ശക്തമായ തന്നെ എതിർത്തിരുന്നു എന്ന കാര്യം അവഗണിക്കപ്പെട്ടുവെന്നും മുൻ മുഖ്യമന്ത്രി വിമർശിക്കുന്നു.

ആർട്ടിക്കിൾ 370, 35 (A) റദ്ദാക്കാനുള്ള ബിജെപി സർക്കാർ നീക്കത്തിൽ അതിശയം ഒന്നും തോന്നിയിരുന്നില്ലെങ്കിലും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള തീരുമാനം തന്നെ ഞെട്ടിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. ' ജമ്മു കാശ്മീർ കേന്ദ്രഭരണ പ്രദേശം ആയിരിക്കുന്നിടത്തോളം കാലം നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നത് ഉറച്ച തീരുമാനമാണ്.. ഏറ്റവും കരുത്തുറ്റ ഒരു നിയമസഭയെ ആറ് വർഷത്തോളം നയിച്ച എനിക്ക് നിലവിൽ ഞങ്ങളുടെത് പോലെ വികലമാക്കപ്പെട്ട ഒരു അസംബ്ലിയിൽ അംഗമാകാൻ ഒരിക്കലും കഴിയില്ല.. ' ഒമർ ലേഖനത്തിൽ പറയുന്നു.

പാർട്ടിയിലെ മുതിർന്ന സഹപ്രവർത്തകരെല്ലാം വീട്ടുതടങ്കലിൽ തുടരുന്ന സാഹചര്യത്തിൽ. പാർട്ടിയുടെ അടുത്ത നീക്കം എന്താകണം എന്നത് സംബന്ധിച്ച തീരുമാനം ഇതുവരെ എടുക്കാൻ കഴിഞ്ഞിട്ടില്ല.. പാർട്ടിയെ കരുത്തുറ്റതാക്കാനും അതിന്‍റെ അജണ്ടകളെ മുന്നോട്ട് നയിക്കാനും ജനങ്ങളുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കാനുമുള്ള പ്രവർത്തനങ്ങൾ ഇനിയും തുടരും.. കഴിഞ്ഞ ഒരു വർഷത്തിനിടെ കാശ്മീരിൽ ഉണ്ടായ അനീതികൾക്കെതിരെ പോരാട്ടം തുടരും.. ഒമർ വ്യക്തമാക്കി.
Published by: Asha Sulfiker
First published: July 27, 2020, 12:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading