• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ശവമഞ്ചത്തിലെ ആ വാക്കുകൾ....30 വർഷം മുൻപ് കലൈഞ്ജർ പറഞ്ഞത്


Updated: August 8, 2018, 5:37 PM IST
ശവമഞ്ചത്തിലെ ആ വാക്കുകൾ....30 വർഷം മുൻപ് കലൈഞ്ജർ പറഞ്ഞത്

Updated: August 8, 2018, 5:37 PM IST
ജീവിതത്തിലൊരിക്കലും വിശ്രമിക്കാത്ത മനുഷ്യൻ ഇതാ വിശ്രമിക്കുന്നു. തമിഴ്നാടിന്റെ സ്വന്തം കലൈഞ്ജറുടെ ശവമഞ്ചത്തിന് മുകളിലെഴുതിയ വാക്യങ്ങളാണിത്. ശവമഞ്ചത്തിന് പുറത്ത് എഴുതാനായി കലൈഞ്ജർ 30 വർഷം പറഞ്ഞിരുന്നതാണിത്. അദ്ദേഹത്തിൻറെ ആഗ്രഹംപോലെ എഴുതിയ സ്വര്‍ണ നിറമുള്ള ശവമഞ്ചത്തിലായിരുന്നു കലൈഞ്ജറുടെ അന്ത്യയാത്ര.

വിശ്രമമില്ലാത്ത രാഷ്ട്രീയ ജീവിതത്തിനിടെ ലഭ്യമായ ചെറിയ ഇടവേളകള്‍ പോലും ഫലപ്രദമായി ഉപയോഗിച്ച കഠിനാധ്വാനിയാണ് കരുണാനിധി. രാഷ്ട്രീയ തന്ത്രജ്ഞന്‍ മാത്രമല്ല കരുണാനിധിയുടെ വിയോഗത്തിലൂടെ നഷ്ടമായത് നല്ല ഒരു എഴുത്തുകാരനെ കൂടിയാണ്. സാഹത്യത്തെ ജീവന് തുല്യം സ്‌നേഹിച്ച തന്റെ ശവമഞ്ചത്തില്‍ കാവ്യഭംഗിയില്‍ എഴുതിവയ്ക്കാന്‍ അദ്ദേഹം 30 വര്‍ഷം മുമ്പേ വാക്കുകള്‍ തയാറാക്കിയിരുന്നു.

കലൈഞ്ജറുടെ ജീവിതം രണ്ട് വാക്യങ്ങളിൽ ഭാവിതലമുറക്ക് പകർന്നുകൊടുക്കുന്ന വാക്കുകളാണിത്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ അതികായകരിൽ അവസാനത്തെ ആളായ കരുണാനിധി ഇനി മരീനാ ബീച്ചിലെ ശവകുടീര സമുച്ചയത്തിൽ സി.എൻ അണ്ണാദുരൈ, എം ജി രാമചന്ദ്രൻ, ജെ ജയലളിത എന്നിവരുടെ സ്മാരകങ്ങൾക്കൊപ്പം വിശ്രമിക്കും.

'ഞാന്‍ വിശ്രമത്തിന് വിശ്രമം നല്‍കുകയാണ് പതിവ്' എന്നു പറഞ്ഞ നേതാവാണ് കരുണാനിധി. അദ്ദേഹത്തിന്റെ ആ വാക്കുകള്‍ ഓർമിപ്പിക്കുന്നതാണ് കരുണാനിധിക്കായി ഒരുക്കിയിരിക്കുന്ന ശവമഞ്ചത്തിൽ തമിഴിലെ ആ വാക്കുകൾ - 'ഒയിവ് എടുക്കാമൽ ഉഴൈത്തവൻ, ഇതോ ഒയിവ് എടുത്ത് കൊണ്‍ട്ര് ഇരുക്കിറേൻ'.

 
First published: August 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626