HOME /NEWS /India / Work From Home ഈ വർഷവും തുടരുമോ? കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾ അറിയാം

Work From Home ഈ വർഷവും തുടരുമോ? കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾ അറിയാം

ജീവനക്കാരെ തിരികെ വിളിക്കരുതെന്നും വര്‍ക്ക് ഫ്രം ഹോം സംവിധാനം പരമാവധി നടപ്പിലാക്കണമെന്നും ആരോഗ്യ മന്ത്രാലയം ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജീവനക്കാരെ തിരികെ വിളിക്കരുതെന്നും വര്‍ക്ക് ഫ്രം ഹോം സംവിധാനം പരമാവധി നടപ്പിലാക്കണമെന്നും ആരോഗ്യ മന്ത്രാലയം ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജീവനക്കാരെ തിരികെ വിളിക്കരുതെന്നും വര്‍ക്ക് ഫ്രം ഹോം സംവിധാനം പരമാവധി നടപ്പിലാക്കണമെന്നും ആരോഗ്യ മന്ത്രാലയം ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

  • Share this:

    കൊറോണ വൈറസിന്റെ (Corona Virus) ഒമിക്രോണ്‍ വകഭേദത്തിന്റെ (Omicron Variant) വ്യാപനം മൂലം കോവിഡിന്റെ മൂന്നാം തരംഗത്തെക്കുറിച്ചുള്ള (Covid Third Wave) ആശങ്കയിലാണ് രാജ്യം. ഇന്ത്യയില്‍ ഓരോ ദിവസവും കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ രാജ്യം വീണ്ടും സ്തംഭിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്. രോഗവ്യാപനം സംബന്ധിച്ച് കേന്ദ്രത്തിന് ബോധ്യം വന്നതോടെ ജാഗ്രത പാലിക്കാനും സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും എത്രയും വേഗം വാക്‌സിൻ സ്വീകരിക്കാനും പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വൈറസ് പടരുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി ഓഫീസിലെ ഹാജര്‍ (Office Attendance) സംബന്ധിച്ച നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിട്ടുണ്ട്.

    അണ്ടര്‍ സെക്രട്ടറി തലത്തിന് താഴെയുള്ള 50 ശതമാനം ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് ജനുവരി 3 തിങ്കളാഴ്ച്ച പുറത്തിറക്കിയ ഉത്തരവില്‍ പേഴ്‌സണല്‍ മന്ത്രാലയം അറിയിച്ചു. ഇത് പ്രകാരം ഗര്‍ഭിണികളെയും ഭിന്നശേഷിക്കാരെയും ഓഫീസില്‍ വരുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓഫീസിനുള്ളില്‍ ജീവനക്കാരുടെ ബാഹുല്യം കുറയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് നീക്കം.

    മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:

    a) അണ്ടര്‍ സെക്രട്ടറി തലത്തിന് താഴെയുള്ള സര്‍ക്കാര്‍ ജീവനക്കാരിൽ നേരിട്ട് ഓഫീസിൽ എത്തേണ്ടവരുടെ എണ്ണം 50 ശതമാനമായി പരിമിതപ്പെടുത്തും. ബാക്കി 50 ശതമാനം ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യണം. ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും ഇതനുസരിച്ച് ഒരു ജോലിസമയപ്പട്ടിക തയ്യാറാക്കാം.

    b) അണ്ടര്‍ സെക്രട്ടറി തലത്തിലും അതിനുമുകളിലും ഉള്ള എല്ലാ ഉദ്യോഗസ്ഥരും പതിവായി ഓഫീസില്‍ ഹാജരാകേണ്ടതാണ്

    c) അംഗവൈകല്യം ഉള്ളവരെയും ഗര്‍ഭിണികളായ വനിതാ ജീവനക്കാരെയും ഓഫീസില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കും. എന്നാല്‍ അവര്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യേണ്ടതുണ്ട്.

    d) ഓഫീസുകളില്‍ ആള്‍ത്തിരക്ക് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍/ ജീവനക്കാര്‍ കൃത്യമായ സമയക്രമം പാലിക്കണം. ഉദാഹരണം: (a) 9.00 AM മുതല്‍ 5.30 PM വരെ; (b) 10.00 AM മുതല്‍ 6.30 PM വരെ

    e) കണ്ടെയ്ന്‍മെന്റ് സോണില്‍ താമസിക്കുന്ന എല്ലാ ഓഫീസര്‍മാരെയും ജീവനക്കാരെയും, കണ്ടെയ്ന്‍മെന്റ് സോണ്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് വരുന്നത് വരെ ഓഫീസുകളില്‍ വരുന്നതില്‍ നിന്ന് ഒഴിവാക്കും.

    f) ഓഫീസില്‍ ഹാജരാകാത്ത ഉദ്യോഗസ്ഥര്‍/ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ ടെലിഫോണിലും മറ്റ് ഇലക്ട്രോണിക് ആശയവിനിമയ മാര്‍ഗങ്ങളിലും എല്ലായ്പ്പോഴും ലഭ്യമാകണം.

    g) പൊതുതാല്‍പ്പര്യം കണക്കിലെടുത്ത് അത്യാവശ്യമല്ലാത്ത യോഗങ്ങൾ കഴിവതും വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന നടത്തണം. സന്ദര്‍ശകരുമായുള്ള വ്യക്തിഗത യോഗങ്ങൾ ഒഴിവാക്കാൻ കഴിയുന്നവയാണെങ്കിൽ ഒഴിവാക്കുക.

    h) എല്ലാ ഓഫീസര്‍മാരും/ സ്റ്റാഫുകളും കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കൈകള്‍ ഇടയ്ക്കിടെ കഴുകുക/അണുവിമുക്തമാക്കുക. മാസ്‌ക്/ഫേസ് ഷീല്‍ഡ് ധരിക്കുക, എല്ലായ്പ്പോഴും സാമൂഹിക അകലം പാലിക്കുക.

    i) ജോലിസ്ഥലം, പ്രത്യേകിച്ച് ഇടയ്ക്കിടെ സ്പര്‍ശിക്കുന്ന പ്രതലങ്ങൾ പതിവായി വൃത്തിയാക്കുകയും സാനിറ്റൈസ് ചെയ്യുകയും വേണം. കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. ഓഫീസിലെ ഇടനാഴികളിലും കാന്റീനുകളിലും മറ്റും ആള്‍ തിരക്കില്ലെന്ന് വകുപ്പ് തലവന്മാര്‍ ഉറപ്പാക്കണം.

    സര്‍ക്കാര്‍ ഓഫീസുകള്‍ മാത്രമല്ല, ഐടി കമ്പനികളും വര്‍ക്ക് ഫ്രം ഹോം സംവിധാനം തുടരാൻ പദ്ധതിയിടുന്നുണ്ട്. ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ ഐടി ഭീമന്മാരും ഇതില്‍ ഉള്‍പ്പെടുന്നു. നേരത്തെ രോഗത്തിന്റെ രണ്ടാം തരംഗം കുറയുന്ന സാഹചര്യം കണക്കിലെടുത്ത് ജീവനക്കാരെ ഓഫീസുകളിലേക്ക് തിരികെ വിളിക്കാനുള്ള ആഗ്രഹം ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്നോളജീസ് തുടങ്ങിയ ഐടി കമ്പനികൾ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നലിവിലെ സാഹചര്യത്തില്‍ അതിന് സാധ്യതയുണ്ടെന്ന് തോന്നുന്നില്ല. ജീവനക്കാരെ തിരികെ വിളിക്കരുതെന്നും വര്‍ക്ക് ഫ്രം ഹോം സംവിധാനം പരമാവധി നടപ്പിലാക്കണമെന്നും ആരോഗ്യ മന്ത്രാലയം ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

    വിവിധ കമ്പനികള്‍, പ്രത്യേകിച്ച് ഐടി മേഖലയിലെ സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി തുടരാന്‍ അനുവദിക്കാനുള്ള സന്നദ്ധത ഇതിനകം അറിയിച്ചിട്ടുണ്ട്. ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, കൊറോണ വൈറസ് വകഭേദത്തിന്റെ ഭീഷണി കണക്കിലെടുത്ത് ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിക്കാനുള്ള പദ്ധതികളെക്കുറിച്ച് ഇപ്പോള്‍ പുനരാലോചിക്കുകയാണെന്ന് മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ വെളിപ്പെടുത്തുന്നു.

    വര്‍ക്ക് ഫോഴ്‌സിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സ്ഥാപനമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), കമ്പനിയുടെ ജീവനക്കാരില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് നിലവില്‍ തങ്ങളുടെ ഓഫീസുകളില്‍ ജോലി ചെയ്യുന്നതെന്ന് അറിയിച്ചു. ഓഫീസുകൾ പൂര്‍ണ്ണമായി പ്രവർത്തിപ്പിക്കാനുള്ള ഏത് പദ്ധതിയും, സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത വിധത്തിൽ തൊഴിലിടത്തെ സ്ഥലങ്ങളെ പരിമിതപ്പെടുത്തുന്ന നീക്കമായിരിക്കുമെന്ന് കമ്പനിയെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

    പൊതുജനാരോഗ്യം സംബന്ധിച്ച് മാറിവരുന്ന സ്ഥിതിഗതികൾ വിലയിരുത്തി ജാഗ്രവത്തായ സമീപനം സ്വീകരിക്കുമെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള ഐടി ഭീമൻ ഇന്‍ഫോസിസ് അറിയിച്ചിട്ടുണ്ട്. എന്‍.ആര്‍. നാരായണ മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള കമ്പനി തങ്ങളുടെ ജീവനക്കാരെ ഓഫീസിലേക്ക് തിരികെ കൊണ്ടുവരുമെന്നായിരുന്നു മുമ്പ് പറഞ്ഞിരുന്നത്.

    കോവിഡ് കേസുകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വന്‍വര്‍ധനവിനെ നേരിടാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിട്ടുണ്ട്. ഒമിക്രോണ്‍ കേസുകള്‍ സൂക്ഷ്മമായി നീരിക്ഷിക്കണമെന്നും വ്യാപനം ഉണ്ടാകാതിരിക്കാന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ച് വേണം നടപടികള്‍ സ്വീകരിക്കേണ്ടതെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ യോഗങ്ങള്‍ വെര്‍ച്വലായി നടത്താനും പാര്‍ക്കുകള്‍, സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവയടക്കം അടച്ചിടാനും തീരുമാനമായിട്ടുണ്ട്.

    First published:

    Tags: Covid 19, Omicron in India, Work from home