നാഗ്പുര്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൃത്യമായി ജോലി ചെയ്തില്ലെങ്കില്‍ ജനങ്ങളോട് തല്ലാന്‍ പറയേണ്ടിവരുമെന്ന മുന്നറിയിപ്പ് നല്‍കിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ലഘു ഉദ്യോഗ് ഭാരതി എന്ന സംഘടനയുടെ കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് ഉദ്യോഗസ്ഥര്‍ക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയതായി മന്ത്രി പറഞ്ഞത്.
'ഞാനവരുടെ മുഖത്ത് നോക്കി പറഞ്ഞു. നിങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്, എന്നെ തെരഞ്ഞെടുത്തത് ജനങ്ങളും, എനിക്ക് അവരോട് ഉത്തരം പറയേണ്ടതുണ്ട്, നിങ്ങള്‍ അഴിമതികാട്ടിയാല്‍ നിങ്ങള്‍ കള്ളന്മാരാണെന്ന് എനിക്ക് പറയേണ്ടിവരും. ഇന്നിവിടെ ആര്‍ടിഒ ഓഫീസില്‍ ഞാനൊരു മീറ്റിങ്ങില്‍ പങ്കെടുത്തു. ഡയറക്ടറും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും യോഗത്തിലുണ്ടായിരുന്നു' ഗഡ്കരി പറഞ്ഞു.
'യോഗത്തില്‍ ഫയലുകള്‍ എട്ടു ദിവസത്തിനകം പരിഹരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്കി. അല്ലാത്തപക്ഷം നിയമം കൈയിലെടുക്കാനും ഉദ്യോഗസ്ഥരെ മര്‍ദിക്കാനും ജനങ്ങളോട് പറയേണ്ടിവരും. തന്റെ ഗുരുക്കന്മാര് പഠിപ്പിച്ചത് അതാണ്. ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാത്ത സംവിധാനങ്ങള്‍ വലിച്ചെറിയേണ്ടി വരും' ഗഡ്കരി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.