• HOME
  • »
  • NEWS
  • »
  • india
  • »
  • NEWS 18 EXCLUSIVE INTERVIEW: 'ഭാരത് മാതാ കീ ജയ്' വിളിക്കുന്നത് മാത്രമല്ല; വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്നതാണ് യഥാർത്ഥ ദേശീയത: മോദി

NEWS 18 EXCLUSIVE INTERVIEW: 'ഭാരത് മാതാ കീ ജയ്' വിളിക്കുന്നത് മാത്രമല്ല; വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്നതാണ് യഥാർത്ഥ ദേശീയത: മോദി

'ഞാൻ വൃത്തിയുള്ള രാജ്യത്തെ നൽകാൻ ശ്രമിച്ചാൽ അത് ദേശീയത അല്ലേ? പാവപ്പെട്ടവര്‍ക്ക് കിടപ്പാടം ഒരുക്കാൻ ശ്രമിക്കുന്നത് ദേശീയത അല്ലേ?'- മോദി ചോദിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദി

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: ദാരിദ്ര്യ നിർമാർജനവും പൗരന്മാർക്ക് അടിസ്ഥാന വികസന സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതുമാണ് യഥാർത്ഥ ദേശീയതയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂസ് 18 നെറ്റ് വർക്ക് ഗ്രൂപ്പ് എഡിറ്റർ എൻ ചീഫ് രാഹുൽ ജോഷിയുമായുള്ള എക്സ്ക്ല്യൂസീവ് അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയത്. ''ഞാൻ 'ഭാരത് മാതാ കീ ജയ്' വിളിച്ചാലും എന്റെ മാതൃരാജ്യം വേദനിക്കുകയാണെങ്കിൽ പിന്നെ എങ്ങനെയാണ് എന്റെ ദേശീയതയെ ന്യായീകരിക്കാനാകുക?''- പ്രധാനമന്ത്രി പറഞ്ഞു. പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മോദി ഗവൺമെന്റ് ദേശീയതയെ ഉപയോഗിക്കുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

    'ഞാൻ വൃത്തിയുള്ള രാജ്യത്തെ നൽകാൻ ശ്രമിച്ചാൽ അത് ദേശീയത അല്ലേ? പാവപ്പെട്ടവര്‍ക്ക് കിടപ്പാടം ഒരുക്കാൻ ശ്രമിക്കുന്നത് ദേശീയത അല്ലേ?'- മോദി ചോദിക്കുന്നു. 'ജനങ്ങൾക്ക് അവരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താൻ സഹായകമായ അവസരങ്ങൾ ഒരുക്കുന്നതാണ് എന്റെ കാഴ്ചപ്പാടിൽ ദേശീയത. ഇതിനെ ദേശീയത എന്ന് നിർവചിക്കാമെങ്കിൽ ഞങ്ങൾ ദേശീയവാദികളാണ്. ഞങ്ങളുടെ ദേശീയത എന്നാൽ ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാർക്ക് നേട്ടമുണ്ടാക്കുന്നതാണ്' - പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

    കർഷകർക്ക് ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനും ഉൽപന്നങ്ങൾക്ക് നല്ല വില ലഭ്യമാക്കാനും കഴിയും. 'അവർക്ക് താങ്ങുവിലയുടെ ഒന്നര ഇരട്ടി ലഭിക്കും. ഇത് ദേശീയത അല്ലേ? നമ്മുടെ സൈനികർക്ക് ഏറ്റവും പുതിയ ആയുധങ്ങൾ നൽകുന്നത് ദേശീയത അല്ലേ? അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ദേശീയത എന്നാൽ ചലനാത്മകമാണെന്ന്' - മോദി പറഞ്ഞു.

    (അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് രാത്രി ഏഴിനും പത്തിനും സിഎൻഎൻ- ന്യൂസ് 18, ന്യൂസ് 18 ഇന്ത്യ, സിൻബിസി ടിവി18, ന്യൂസ് 18 കേരളം ഉൾപ്പെടെയുള്ള ചാനലുകളിൽ കാണാം)

    First published: