HOME » NEWS » India » WORLD CONSUMER RIGHTS DAY 2021 KNOW HISTORY AND IMPORTANCE OF THE DAY GH

World Consumer Rights Day 2021| ലോക ഉപഭോക്തൃ അവകാശ ദിനത്തിന്റെ ചരിത്രവും പ്രസക്തിയും അറിയാം

എല്ലാ വർഷവും മാർച്ച് 15-നാണ് ലോക ഉപഭോക്തൃ അവകാശ ദിനം ആചരിക്കുന്നത്. ഈ ദിനത്തിൽ ഉപഭോക്താക്കളുടെ എല്ലാ അവകാശങ്ങളും ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകം ചർച്ച ചെയ്യുന്നു.

News18 Malayalam | news18-malayalam
Updated: March 15, 2021, 4:06 PM IST
World Consumer Rights Day 2021| ലോക ഉപഭോക്തൃ അവകാശ ദിനത്തിന്റെ ചരിത്രവും പ്രസക്തിയും അറിയാം
ലോക ഉപഭോക്തൃ അവകാശ ദിനം
  • Share this:
ഓരോ ഉപഭോക്താവും തങ്ങളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഉപഭോക്താവ് എന്ന നിലയിൽ ചതിക്കപ്പെടുകയോ പറ്റിക്കപ്പെടുകയോ ചെയ്താൽ അത് തിരിച്ചറിയാനും ഏതെങ്കിലും ഒരു ഉൽപ്പന്നത്തെക്കുറിച്ചോ സേവനത്തെക്കുറിച്ചോ ഉള്ള പരാതികൾ ഉന്നയിക്കാനോ അവകാശങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഉപഭോക്തൃ മുന്നേറ്റങ്ങളുടെ ഭാഗമായി ഉപഭോക്താക്കളുടെ പൊതുവായ ആശങ്കകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് എല്ലാ വർഷവും ലോക ഉപഭോക്തൃ അവകാശ ദിനം ആചരിക്കുന്നത്.

തീയതി

എല്ലാ വർഷവും മാർച്ച് 15-നാണ് ലോക ഉപഭോക്തൃ അവകാശ ദിനം ആചരിക്കുന്നത്. ഈ ദിനത്തിൽ ഉപഭോക്താക്കളുടെ എല്ലാ അവകാശങ്ങളും ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകം ചർച്ച ചെയ്യുന്നു. ഉത്പ്പന്നത്തിന്റെയോ സേവനത്തിന്റെയോ സ്വഭാവത്തിനും ഉപഭോക്താവിന്റെ സാമൂഹ്യ പശ്ചാത്തലത്തിനുമൊക്കെ അതീതമായി എല്ലാവരുടെ കാര്യത്തിലും ഈ അവകാശങ്ങൾ പാലിക്കാനുള്ള സന്ദേശമാണ് ഈ ദിനാചരണം നൽകുന്നത്. വിപണിയിലെ ദോഷകരമായ പ്രവണതകൾക്കെതിരെ പ്രതിഷേധിക്കാനും തങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്ന സാമൂഹ്യ ശക്തികൾക്കെതിരെ പോരാടാനുമുള്ള ശക്തിയും അറിവും എല്ലാ ഉപഭോക്താക്കൾക്കും ഉണ്ടാവേണ്ടതുണ്ട്.

വിഷയം

ഓരോ വർഷവും ഓരോ വിഷയത്തിന്മേൽ ഊന്നിയാണ് ലോക ഉപഭോക്തൃ അവകാശ ദിനത്തിന്റെ ആഘോഷപരിപാടികൾ സംഘടിപ്പിക്കുക. കൺസ്യൂമേഴ്‌സ് ഇന്റർനാഷണൽ ഓർഗനൈസേഷൻ പറയുന്നത് പ്രകാരം 2021 ലെ വിഷയം 'പ്ലാസ്റ്റിക് മലിനീകരണം തടയാം' എന്നതാണ്. എല്ലാ ഉപഭോക്താക്കളോടും പ്ലാസ്റ്റിക് മലിനീകരണം എന്ന മഹാവിപത്തിനെത്തിരെ രംഗത്തു വരാൻ സംഘടന ആഹ്വാനം ചെയ്യുന്നു. ഈ സാമൂഹ്യ ദുരന്തത്തെ നേരിടാൻ 7R എന്ന നിയമം പിന്തുടരാനാണ് കൺസ്യൂമേഴ്‌സ് ഫോറം നിർദ്ദേശിക്കുന്നത്. റീപ്ലേസിങ്, റീതിങ്കിങ്, റെഫ്യൂസിങ്, റെഡ്യൂസിങ്, റീയൂസിങ്, റീസൈക്ലിങ്, റിപ്പയറിങ് എന്നിവ ഉൾക്കൊള്ളുന്നതാണ് 7R.

ചരിത്രം

1962 മാർച്ച് 15-ന് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി അമേരിക്കൻ പാർലമെന്റിൽ ഉപഭോക്താക്കളുടെ അവകാശങ്ങളെപ്പറ്റി പ്രസംഗിച്ചു. ഈ വിഷയം കൈകാര്യം ചെയ്ത ആദ്യ നേതാവായിരുന്നു കെന്നഡി. പ്രസംഗം നടത്തിയ ദിവസമാണ് പിന്നീട് ഉപഭോക്തൃ അവകാശദിനമായത്. 1983 മുതൽ എല്ലാവർഷവും മാർച്ച് 15 ലോക ഉപഭോക്തൃ അവകാശ ദിനമായി ആചരിച്ചുവരുന്നു.

പ്രസക്തി

തുടക്കം മുതൽ ലോക ഉപഭോക്തൃ അവകാശ ദിനം ആചരിക്കുന്നത് ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും അനുബന്ധ പ്രവർത്തനങ്ങളും ലക്‌ഷ്യംവെച്ചുകൊണ്ടാണ്. നല്ലൊരു നാളേക്കായി ഉപഭോക്താക്കൾ എന്ന നിലയിൽ നമ്മളോരോരുത്തരും ബോധപൂർവം തന്നെ പ്രവർത്തിക്കേണ്ടതുണ്ട്.

Also Read- Major Sandeep Unnikrishnan| രാജ്യത്തിന്റെ ഹീറോയെ ഓർമിക്കാം; മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ 44ാം ജന്മദിനം ഇന്ന്

ഇന്ത്യയിൽ ഉപഭോക്താക്കൾക്കായി നിലവിലുള്ള സുപ്രധാനമായ നിയമമാണ് 1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമം. ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന ഉപഭോക്താവിന്റെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നിലവിൽ വന്ന ഈ നിയമം 1986-ൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റാണ് അവതരിപ്പിച്ചതും പ്രാബല്യത്തിൽ വരുത്തിയതും. ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ്, ട്രാൻസ്പോർട്ട്, ടെലിഫോൺ സർവീസ്, ഡോക്ടറുടെ സേവനം, വക്കീലിന്റെ സേവനം, ജലവിതരണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഫ്ലാറ്റ് നിർമാതാക്കൾ, ഇൻഡ്യൻ റെയിൽ വേ, ട്രാവൽ ഏജൻസി, ഹോട്ടൽ, പോസ്റ്റൽ സർവീസ്, ഇലക്ട്രിസിറ്റി ബോർഡ്, കൊറിയർ സർവീസ് തുടങ്ങിയ സേവനങ്ങളെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരുന്നവയാണ്.
Published by: Rajesh V
First published: March 15, 2021, 4:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories