HOME » NEWS » India » WORLD WAR II VETERAN DONATES RS 1 LAKH TO INDIAN ARMY FOR COVID 19 RELIEF WORK GH

കോവിഡ് പ്രതിരോധത്തിനായി 1 ലക്ഷം രൂപ സൈന്യത്തിന് നൽകി രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത സൈനികൻ

സൈനിക സേവനത്തിന് ശേഷം പട്യാല ആൻഡ് ഈസ്റ്റ് സ്റ്റേറ്റ് യൂണിയന്റെ ഭാഗമായ ഗതാഗത വിഭാഗത്തിലും ഇദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.

News18 Malayalam | news18
Updated: May 21, 2021, 2:02 PM IST
കോവിഡ് പ്രതിരോധത്തിനായി 1 ലക്ഷം രൂപ സൈന്യത്തിന് നൽകി രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത സൈനികൻ
News18 Malayalam
  • News18
  • Last Updated: May 21, 2021, 2:02 PM IST
  • Share this:
പ്രതിസന്ധി ഘട്ടങ്ങളിലാണ് മനുഷ്യന്റെ നന്മകളും ദുഷ്പ്രവൃത്തികളും നാം കൂടുതലായി കാണാറ്. കോവിഡ് മഹാമാരിയിൽ ഇത് രണ്ടും നാം കണ്ടും. മരുന്നുകളും, ഓക്സിജൻ സിലിണ്ടറുകളും എല്ലാം പൂഴ്ത്തി വെച്ച് വൻ വിലക്ക് നൽകുന്ന സംഘങ്ങളായിരുന്നു ഒരു വശത്ത്. ദുരിതത്തിലായവരെ ഏത് വിധേനയും സഹായിക്കാൻ മുന്നിട്ടിറങ്ങുന്നവരായിരുന്നു മറുവശത്ത്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ യാതൊരു വ്യത്യാസവുമില്ലാതെ ഇത്തരം നന്മ നിറഞ്ഞ പ്രവർത്തനത്തിൽ പങ്കാളികളായി. നന്മ ചെയ്യാൻ സാമ്പത്തിക ശേഷി ഒരു പ്രശ്നമായിരുന്നില്ല. തങ്ങളാൽ കഴിയുന്ന രീതിയിൽ എല്ലാവരും ഒരുമിച്ച് നിന്നാണ് മഹാമാരിയെ നേരിടുന്നത്.

കോവിഡ് മഹാമാരിയെ നേരിടുന്ന പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം രൂപ സംഭാവന ചെയ്തിരിക്കുകയാണ് മുൻ സൈനികനായിരുന്ന ലാൻസ് നായിക്ക് കേശോ ലാൽ വർമ്മയെന്ന 99കാരൻ. തുകയടങ്ങിയ ചെക്ക് കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി ഇന്ത്യൻ ആർമിയിലേക്കാണ് ഇദ്ദേഹം കൈമാറിയിരിക്കുന്നത്. പഞ്ചാബിലെ ജലന്ധർ സബ് ഏരിയ ഹെഡ് ക്വാർട്ടേഴ്സിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥനാണ് പണം അടങ്ങിയ ചെക്ക് സ്വീകരിച്ചത്.

'കേരളത്തെ വ്യത്യസ്തമാക്കുന്നത് 1957ലെ ഒന്നാം ഇടത് സർക്കാരിന്റെ കാലത്ത് തുടങ്ങിയ പരിഷ്കാരങ്ങൾ': കെകെ ശൈലജ ടീച്ചർ

1942ൽ തന്റെ 16ആം വയസ് മുതൽ താൻ സൈന്യത്തിന്റെ ഭാഗമാണെന്ന് കേശോ ലാൽ വർമ്മ പറയുന്നു. റോയൽ ഇന്ത്യൻ ആർമി സർവീസിന്റെ ഭാഗമായി പ്രവർത്തിച്ച അദ്ദേഹം ബ്രിട്ടീഷ് ആർമിയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ കമാൻഡിലും ഭാഗമായിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിലും പങ്കെടുത്ത കേശോ ലാൽ വർമ്മ യുദ്ധ തടവുകാരനായും കഴിഞ്ഞിട്ടുണ്ട്. സൈനിക സേവനത്തിന് ശേഷം പട്യാല ആൻഡ് ഈസ്റ്റ് സ്റ്റേറ്റ് യൂണിയന്റെ ഭാഗമായ ഗതാഗത വിഭാഗത്തിലും ഇദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.

കോവിഡ് വൈറസിന്റെ രണ്ടാം തരംഗത്തെ നേരിടുന്ന പ്രവർത്തനങ്ങളിൽ സജീവമാണ് ഇന്ത്യൻ ആർമി. അടുത്തിടെ 20 കോവിഡ് ബെഡുകൾ ഉള്ള ഒരു ആശുപത്രി ജമ്മു കശ്മീരിലെ ഉറി മേഖലയിൽ ഉള്ള ഗ്രാമീണ പ്രദേശത്ത് സ്ഥാപിച്ചിരുന്നു. മേഖലയിലുള്ള ജനങ്ങൾക്ക് പ്രത്യേകമായാണ് ആശുപത്രി നിർമ്മിച്ചിരിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശത്ത് കോവിഡ് കേസുകളിൽ വലിയ വർദ്ധനവ് ഉണ്ടായതിനെ തുടർന്ന് സർക്കാർ ആശുപത്രികളെല്ലാം ഏതാണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആശുപത്രി സേവനവുമായി സൈന്യവും രംഗത്ത് എത്തിയിരിക്കുന്നത്. ഇതിന് പുറമേ ശ്രീനഗറിലെ രൺഗ്രത്തിലും 200 ബെഡുകൾ അടങ്ങിയ ഒരു ആശുപത്രി സൈന്യം നിർമ്മിച്ചിട്ടുണ്ട്.

ഫ്ലിപ്കാർട്ടിനെതിരെ അഖിലേന്ത്യ വ്യാപാരസംഘടന; വിദേശ നിക്ഷപ, നികുതി നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപണം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്കൂൾ കുട്ടികളടക്കം അവരുടെ സമ്പാദ്യം നൽകുന്നത് വാർത്തകളിൽ നിറയാറുണ്ട്. കുടുക്കയിലും മറ്റും സൂക്ഷിച്ച പണമാണ് കുട്ടികൾ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുള്ളത്. കേരളത്തിൽ ആടിനെ വിറ്റ് രണ്ട് തവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകിയ സുബൈദ ഉമ്മ ഇന്നലെ നടന്ന സത്യപ്രതിജഞാ ചടങ്ങിൽ വിശിഷ്ട അതിഥിയായി ഉണ്ടായിരുന്നു. ജീവിതത്തിലെ സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമ്മാനിച്ച ബീഡി തൊഴിലാളി ജനാർദ്ദനനും സത്യപ്രതിഞ്ജാ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തിരുന്നു.

Tags: Covid, World War, Army, Indian Army, Covid Relief, കോവിഡ്, ദുരിതാശ്വാസം, സൈനികൻ, ധനസഹായം
Published by: Joys Joy
First published: May 21, 2021, 1:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories