• HOME
  • »
  • NEWS
  • »
  • india
  • »
  • സൈനികനായ ഭർത്താവിന്റെ സുരക്ഷയെ കുറിച്ചോർ‌ത്ത് ഉത്കണ്ഠ;  ഭാര്യ ജീവനൊടുക്കി

സൈനികനായ ഭർത്താവിന്റെ സുരക്ഷയെ കുറിച്ചോർ‌ത്ത് ഉത്കണ്ഠ;  ഭാര്യ ജീവനൊടുക്കി

ഭർത്താവ് അവധി കഴിഞ്ഞ് മടങ്ങാറായതോടെ യുവതി കടുത്ത വിഷാദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ

suicide

suicide

  • News18
  • Last Updated :
  • Share this:
    അഹമ്മദാബാദ്: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ സൈനികനായ തന്റെ ഭർത്താവിന്റെ സുരക്ഷയിൽ ഉത്കണ്ഠാകുലയായ ഭാര്യ ജീവനൊടുക്കി. ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മീനാക്ഷി ജെത്വ (22) ആണ് ആത്മഹത്യ ചെയ്തത്. ഭർത്താവ് ഭൂപേന്ദ്രസിൻഹിന്റെ സുരക്ഷയെ കുറിച്ചോർത്ത് കടുത്ത വിഷാദത്തിലായിരുന്നു മീനാക്ഷിയെന്ന് ബന്ധുക്കൾ പറയുന്നു. പ്രത്യേകിച്ച് പുൽവാമയിലെ ആക്രമണത്തിന് ശേഷം. ഖംബാലിയയിലെ വസതിയിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മീനാക്ഷിയുടെചെ മൃതദേഹം കാണപ്പെട്ടത്.

    രണ്ട് വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.മീനാക്ഷിയുടെ ഭർത്താവിന് ജമ്മു കശ്മീരിലെ ഗുൽമാർഗിലായിരുന്നു നിയമനം ലഭിച്ചത്. പുൽവാമ ആക്രമണം നടക്കുമ്പോൾ അവധിക്ക് നാട്ടിലായിരുന്നു ഭൂപേന്ദ്രസിൻഹ്. ഭർത്താവ് തിരികെ കശ്മീരിലേക്ക് പോകുന്നത് മീനാക്ഷിക്ക് സ്വീകാര്യമായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ഒരിക്കൽ‌ ഡ്യൂട്ടിക്കിടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട കാര്യം ഭർത്താവ് മീനാക്ഷിയോട് പറഞ്ഞിരുന്നു. പുൽവാമ ഭീകരാക്രമണത്തിന്റെ വാർത്തകൾ കൂടി കണ്ടതോടെ മീനാക്ഷി കടുത്ത വിഷമത്തിലായിരുന്നു. ഭർത്താവിന് മടങ്ങാനുള്ള സമയം അടുത്തടുത്ത് വന്നതോടെ കടുത്ത വിഷാദത്തിലായെന്നും പൊലീസ് പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

    First published: