HOME » NEWS » India » WORSE MAY HAPPEN IN DECEMBER SC SEEKS COVID 19 STATUS REPORT FROM STATES

Covid 19 | കരുതിയിരുന്നില്ലെങ്കിൽ ഡിസംബറോടെ സ്ഥിതി വഷളായേക്കും; വർധിക്കുന്ന കോവിഡ് കേസുകളിൽ ആശങ്കയറിയിച്ച് സുപ്രീം കോടതി

നിലവിലെ സാഹചര്യങ്ങൾ ലഘൂകരിക്കാനും വർധിച്ചു വരുന്ന കോവിസ് കേസുകൾ നിയന്ത്രിക്കാനും സാധ്യമായതെല്ലാം കേന്ദ്രവും സംസ്ഥാന സർക്കാരുകളും ചെയ്യണം

News18 Malayalam | news18-malayalam
Updated: November 23, 2020, 1:25 PM IST
Covid 19 | കരുതിയിരുന്നില്ലെങ്കിൽ ഡിസംബറോടെ സ്ഥിതി വഷളായേക്കും; വർധിക്കുന്ന കോവിഡ് കേസുകളിൽ ആശങ്കയറിയിച്ച് സുപ്രീം കോടതി
Supreme Court
  • Share this:
ന്യൂഡൽഹി: രാജ്യത്തെ വിവിധയിടങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഗുജറാത്ത്, ഡൽഹി അടക്കമുള്ള ഇടങ്ങളിൽ സ്ഥിതി കൈവിട്ടു പോവുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പ്രതികരണം. ഇങ്ങനെയാണ് സ്ഥിതിഗതികളെങ്കിൽ ഡിസംബറോടെ സാഹചര്യം വളരെ മോശമായോക്കാമെന്ന മുന്നറിയിപ്പും കോടതി നൽകിയിട്ടുണ്ട്.

Also Read-'കോവിഡിന്‍റെ അടുത്ത തരംഗം സുനാമി പോലെ ശക്തമായിരിക്കും'; മുന്നറിയിപ്പ് നല്‍കി ഉദ്ധവ് താക്കറെ

രാജ്യതലസ്ഥാനത്തടക്കം കോവിഡ് കേസുകൾ ആശങ്ക ഉയർത്തുന്ന തരത്തിൽ വർധിച്ചിട്ടുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിലും സ്ഥിതി മറിച്ചല്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയ കോടതി എല്ലാ സംസ്ഥാനങ്ങളോടും നിലവിലെ കോവിഡ് സാഹചര്യം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. 'നല്ലതു പോലെ തയ്യാറായിരുന്നില്ലെങ്കിൽ ഡിസംബറിൽ സാഹചര്യം വഷളായേക്കുമെന്ന് ആശങ്ക വ്യക്തമാക്കിക്കൊണ്ടാണ് സംസ്ഥാനങ്ങളോട് റിപ്പോർട്ട് തേടിയിരിക്കുന്നത്.

Also Read-കുട്ടികളിൽ ഉമിനീര് ശേഖരിച്ചുള്ള കോവിഡ് പരിശോധന; അനുമതി നൽകി ദുബായ് ഹെൽത്ത് അതോറിറ്റി

ഡൽഹിയിലെ സാഹചര്യം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വളരെ മോശമായെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി. ഈ സാഹചര്യം നിയന്ത്രിക്കാൻ എന്തെല്ലാം നടപടികൾ കൈക്കൊണ്ടു എന്നത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. ഡൽഹി സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ സഞ്ജയ് ജെയ്നിനോടാണ് ഇക്കാര്യം അറിയിച്ചത്.

Also Read-Covid 19 | 24 മണിക്കൂറിനിടെ 44,059 പോസിറ്റീവ് കേസുകൾ; 91 ലക്ഷം കടന്ന് രാജ്യത്തെ രോഗബാധിതർ

നിലവിലെ സാഹചര്യങ്ങൾ ലഘൂകരിക്കാനും വർധിച്ചു വരുന്ന കോവിസ് കേസുകൾ നിയന്ത്രിക്കാനും സാധ്യമായത് കേന്ദ്രവും സംസ്ഥാന സർക്കാരുകളും ചെയ്യണമെന്നും ജസ്റ്റിസ് ആർ.എസ്.റെഡ്ഡി, എം.ആർ.ഷാ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. കോവിഡ് രോഗികളുടെ ശരിയായ ചികിത്സ, ആശുപത്രിയിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ മാന്യമായി കൈകാര്യം ചെയ്യൽ തുടങ്ങി വിവിധ വിഷയങ്ങളിൽ പരാതി ഉയർന്ന സാഹചര്യത്തിലാണ് കോടതി സ്വമേധയാ ഇക്കാര്യത്തിൽ ഇടപെട്ടത്. വിഷയത്തിൽ നവംബർ 27ന് വാദം തുടരും.
Published by: Asha Sulfiker
First published: November 23, 2020, 1:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories