• HOME
  • »
  • NEWS
  • »
  • india
  • »
  • 'സുഹൃത്തിന്റെ വീട്ടിൽ ആർത്തവരക്തം പുരണ്ട നാപ്കിനുമായി പോകുമോ'?

'സുഹൃത്തിന്റെ വീട്ടിൽ ആർത്തവരക്തം പുരണ്ട നാപ്കിനുമായി പോകുമോ'?

smriti-irani

smriti-irani

  • Share this:
    ന്യൂഡൽഹി: ശബരിമലയുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പരാമർശം വിവാദമാകുന്നു. സുഹൃത്തിന്റെ വീട്ടിൽ ആർത്തവരക്തം പുരണ്ട നാപ്കിനുമായി പോകുമോ എന്നായിരുന്നു സ്മൃതിയുടെ ചോദ്യം. സ്ത്രീകൾക്ക് ശബരമലയിൽ പ്രവേശിക്കാം എന്നതിന് അർഥം ആ സ്ഥലത്തെ അശുദ്ധമാക്കാം എന്നല്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരിക്കുന്നതിനാൽ സുപ്രീം കോടതി വിധിക്കെതിരെ താൻ ആരോടും ഇതുവരെ സംസാരിച്ചിട്ടില്ല. പ്രാർഥിക്കാൻ അവകാശമുള്ളതുപോലെ ഒന്നിനെ അവഹേളിക്കാൻ ആർക്കും അവകാശമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. ഡൽഹിയിൽ ബ്രിട്ടീഷ് ഹൈക്കമ്മീഷനും ഒബ്സർവർ റിസർച്ച് ഫൌണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.

    പരാമർശത്തെ എതിർത്ത് കോൺഗ്രസ് രംഗത്ത് വന്നു. ഏറെ നാളായി പത്രത്തിലും ടിവിയിലും സാന്നിധ്യമം ഇല്ലാതിരുന്നതിനാലാണ് ഇത്തരം പരാമർശങ്ങളെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പരിഹസിച്ചു.
    First published: