ന്യഡൽഹി: കായിക താരങ്ങളുടെ പ്രതിഷേധ പരിപാടിയിലേക്കെത്തിയ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനോട് വേദി വിടാൻ ആവശ്യപ്പെട്ട് സമരക്കാർ.
ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബിജെപി ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങും പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് 200-ഓളം ഗുസ്തി താരങ്ങളാണ് സമരം നടത്തുന്നത്.
സമരത്തിലേക്കത്തിയ ബൃന്ദ കാരാട്ടിനോട് ഇത് കായികതാരങ്ങളുടെ സമരമാണെന്നും ദയവായി ഇറങ്ങിപ്പോകൂവെന്നും സമരക്കാർ ആവശ്യപ്പെട്ടു. സമരം രാഷ്ട്രീയമാക്കരുതെന്ന് കായികതാരങ്ങൾ അഭ്യർഥിക്കുകയും ചെയ്തു. പ്രതിഷേധത്തിന്റെ രണ്ടാം ദിവസത്തിന്റെ ഭാഗമായാണ് വൃന്ദ കാരാട്ട് ഡൽഹിയിലെ ജന്തർ മന്തറിലെ സമരവേദിയിലെത്തിയത്.
Also Read-നരേന്ദ്രമോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി: ബിബിസിക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ
ലൈംഗികാതിക്രമത്തിനും സ്ത്രീകളെ അപമാനിക്കുന്നതിനും എതിരായ പോരാട്ടത്തിലാണ്. അതിനാൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാൻ ഞങ്ങള്‍ ഇവിടെയുണ്ട് എന്ന് സംഭവത്തോട് ബൃന്ദ കാരാട്ട് പ്രതികരിച്ചു. ഗുസ്തി താരങ്ങൾ ഇവിടെ വന്ന് സമരം ചെയ്യാന്‍ നിർബന്ധിതരാകുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ഏത് പാർട്ടിയുടെ സർക്കാരായാലും സ്ത്രീകളുടെ പരാതിയിൽ നടപടി ഉറപ്പാക്കണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
Pathetic attempt by Brinda Karat to grab some publicity at Jantar Mantar. Only to be told to get off the stage.
Look at her pleading for a photo op!
(During IC-814 hijack crisis, she’d do the same at 7 RCR, and lead hired protesters’ anti-ABV chants.)
pic.twitter.com/nnZ9u6rftQ— Kanchan Gupta 🇮🇳 (@KanchanGupta) January 19, 2023
ആരോപണങ്ങൾക്ക് 72 മണിക്കൂറിനുള്ളിൽ മറുപടി നൽകാൻ ദേശീയ ഗുസ്തി ഫെഡറേഷനോട് (ഡബ്ല്യുഎഫ്ഐ) കായിക മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിജ്ഭൂഷൺ ശരൺ സിങ് ആരോപണങ്ങൾ നിഷേധിച്ചിരുന്നു. ഒളിംപ്യൻ വിനേഷ് ഫോഗട്ട് ആരോപണങ്ങളുമായി പരസ്യമായി രംഗത്തെത്തിയതോടെയാണ് പ്രതിഷേധം ആരംഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.