മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ 500 തവണ ഇംപോസിഷൻ; ജനങ്ങളെ പഠിപ്പിക്കാൻ പുതിയ വഴിയുമായി യുപി പൊലീസ്

മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ പൊലീസിന്റെ ഭാഗത്തു നിന്ന് മറ്റ് നടപടികളൊന്നും ഉണ്ടാകില്ല. പഠിപ്പിച്ച് വിടും. അത്ര തന്നെ

News18 Malayalam
Updated: July 14, 2020, 8:56 AM IST
മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ 500 തവണ ഇംപോസിഷൻ; ജനങ്ങളെ പഠിപ്പിക്കാൻ പുതിയ വഴിയുമായി യുപി പൊലീസ്
പ്രതീകാത്മക ചിത്രം
  • Share this:
കോവിഡ് കാലത്ത് മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ പാഠം പഠിപ്പിക്കാനൊരുങ്ങി യുപി പൊലീസ്. ഫിറോസാബാദ് ജില്ലാ ഭരണകൂടവും പൊലീസും ചേർന്നാണ് പുതിയ നീക്കം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് 500 തവണ ഇംപോസിഷനാണ് പുതിയ ശിക്ഷാരീതി.

മാസ്കില്ലാതെ പുറത്തിറങ്ങിയാൽ മാസ്ക് ധരിക്കണമെന്ന് 500 തവണ ഇംപോസിഷൻ എഴുതേണ്ടി വരും. മാസ്ക് കി ക്ലാസ്( മാസ്കിനെ കുറിച്ചുള്ള ക്ലാസ്) എന്നാണ് പുതിയ രീതിക്ക് പേര് നൽകിയിരിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥനും ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥനും ക്ലാസിലുണ്ടാകും.

TRENDING:'മീഡിയ ഇത്ര സ്ത്രീവിരുദ്ധമോ?' ആരാണ് ഈ ചോദ്യം ചോദിക്കുന്നത്? [NEWS]വധഭീഷണിയും ബലാത്സംഗ ഭീഷണിയും; സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ട് ആലിയാ ഭട്ടിന്റെ സഹോദരി [PHOTO]Nepal Prime Minister| 'ശ്രീരാമൻ ഇന്ത്യക്കാരനല്ല, യഥാർത്ഥ അയോധ്യ നേപ്പാളിൽ'; നേപ്പാൾ പ്രധാനമന്ത്രിയുടെ പരാമർശം വിവാദമായി [NEWS]
മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ പൊലീസിന്റെ ഭാഗത്തു നിന്ന് മറ്റ് നടപടികളൊന്നും ഉണ്ടാകില്ലെന്നും മൂന്ന് നാല് മണിക്കൂർ ഇരുന്ന് 500 തവണ എഴുതിയിട്ട് പോയാൽ മതിയെന്നുമാണ് എസ്എസ്പി സചീന്ദ്ര പട്ടേൽ പറയുന്നത്.

മൂന്ന്-നാല് മണിക്കൂർ നീണ്ടു നിൽക്കുന്ന ക്ലാസാണ് മാസ്ക് ധരിക്കാത്തവർക്ക് ഫരീദാബാദ് പൊലീസ് നൽകുക. മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യവും ഗുണങ്ങളും വിശദീകരിച്ചുള്ള വീഡിയോ ക്ലാസും ഉണ്ടാകും. അതുകഴിഞ്ഞ് 500 തവണ ഇംപോസിഷനും. ഇതാണ് പുതിയ രീതി.
Published by: Naseeba TC
First published: July 14, 2020, 8:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading