• HOME
  • »
  • NEWS
  • »
  • india
  • »
  • 'മോദിക്കെതിരെ എഴുതാൻ ആവശ്യപ്പെട്ടു; ലൈം​ഗികച്ചുവയോടെ സംസാരിച്ചു'; പാക് ഹൈക്കമ്മീഷൻ ഉദ്യോ​ഗസ്ഥർക്കെതിരെ യുവതി

'മോദിക്കെതിരെ എഴുതാൻ ആവശ്യപ്പെട്ടു; ലൈം​ഗികച്ചുവയോടെ സംസാരിച്ചു'; പാക് ഹൈക്കമ്മീഷൻ ഉദ്യോ​ഗസ്ഥർക്കെതിരെ യുവതി

പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് യുവതി ന്യൂസ് 18 നോട് വെളിപ്പെടുത്തി

File pic/AFP

File pic/AFP

  • Share this:

    ന്യൂഡൽഹി: പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി പഞ്ചാബ് സ്വദേശിയായ യുവതി. പഞ്ചാബില്‍ നിന്നുള്ള കോളേജ് പ്രൊഫസറായ യുവതിയാണ് ഡല്‍ഹി ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പാകിസ്ഥാനിലേക്ക് പെട്ടെന്ന് പോകാനുള്ള വിസയ്ക്ക് അപേക്ഷിക്കാനാണ് എംബസിയില്‍ എത്തിയത്. ആ സമയത്ത് ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നോട് ലൈംഗിക താത്പര്യത്തോടെ പെരുമാറിയെന്നാണ് യുവതിയുടെ ആരോപണം. നരേന്ദ്രമോദിക്കെതിരെ എഴുതാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും അതിനായി മികച്ച പ്രതിഫലം വാഗ്ദാനം ചെയ്തെന്നും താന്‍ അത് നിരസിച്ചെന്നും യുവതി ആരോപിച്ചു.

    പഞ്ചാബിലെ ഒരു സർവകലാശാലയിൽ പ്രസം​ഗിക്കാൻ ക്ഷണം ലഭിച്ചതിനെത്തുടർന്നാണ് യുവതി വിസക്ക് അപേക്ഷിക്കാനെത്തിയത്. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് യുവതി ന്യൂസ് 18 നോട് വെളിപ്പെടുത്തി.

    Also Read- മഹാരാഷ്ട്രയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം; 17 പേരുടെ നില ഗുരുതരം

    ”ഗുരുദ്വാര സാഹിബും അവിടെയുള്ള സ്മാരകങ്ങളും സന്ദർശിക്കാനും എനിക്ക് ആ​ഗ്രഹം ഉണ്ടായിരുന്നു. അവിടുത്തെ സർവകലാശാലയിൽ ഒരു പ്രഭാഷണവും നടത്തണമായിരുന്നു. ഇമ്രാൻ ഖാൻ സർക്കാർ നിലവിൽ അവിശ്വാസ പ്രമേയം നേരിടുന്നുണ്ടെന്നും സർക്കാർ അസ്ഥിരമായ അവസ്ഥയിലാണെന്നും അവർ എന്നോട് പറഞ്ഞു. ഈദ് കഴിഞ്ഞ് മെയ് മാസത്തിൽ വരാനും എന്നോട് ആവശ്യപ്പെട്ടു. എന്നാൽ എനിക്ക് എളുപ്പത്തിൽ വിസ ലഭിക്കുമെന്നാണ് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞത്. മെയ് മാസത്തിൽ വരാനാണ് മറ്റൊരു ഉദ്യോ​ഗസ്ഥൻ അറിയച്ചതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, പക്ഷേ എനിക്ക് വിസ ശരിയാക്കിത്തരാമെന്ന് അദ്ദേഹം സമ്മതിച്ചു”, യുവതി ന്യൂസ് 18 നോട് പറഞ്ഞു.

    ”അര മണിക്കൂർ കഴിഞ്ഞ് അയാൾ എന്നെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. എന്റെ വിസാ അപേക്ഷയെക്കുറിച്ചുള്ള പൊതുവായ ചോദ്യങ്ങൾ എന്നോട് ചോദിച്ചു. വിസ പ്രൊസസ് ചെയ്യുന്ന ഓഫീസർ വരാനായി കാത്തിരിക്കാൻ അയാള് എന്നോട് പറഞ്ഞു. അതിനിടെ ഈ ഉദ്യോഗസ്ഥൻ സംഭാഷണം തുടർന്നു. ഞാൻ വിവാഹിതയാണോ എന്ന് എന്നോട് ചോദിച്ചു. ഞാൻ ഇല്ല എന്ന് പറഞ്ഞു. പിന്നീട് എന്റെ ലൈംഗിക ജീവിതത്തെക്കുറിച്ച് ചോദിച്ചു. അത് എന്നെ അസ്വസ്ഥപ്പെടുത്തി. അയാളുടെ ചോദ്യങ്ങൾ ഞാൻ അവഗണിച്ചു. പക്ഷേ അയാൾ എന്റെ കയ്യിൽ പിടിച്ചു. വിസ ഓഫീസറെ വിളിക്കുക അല്ലെങ്കിൽ എന്നെ പോകാൻ അനുവദിക്കുക എന്നു ഞാൻ അയോളോട് പറഞ്ഞു. എന്നോട് വീണ്ടും കാത്തിരിക്കാനാണ് അയാൾ പറഞ്ഞത്”, യുവതി കൂട്ടിച്ചേർത്തു.

    Also Read- രാജ്യത്തെ ‘ഏറ്റവും നീളം കൂടിയ കടല്‍പാലം’ ഈ വര്‍ഷം തുറക്കും; യാത്രയ്ക്ക് സിംഗപ്പൂര്‍ മോഡൽ ടോള്‍ സംവിധാനം

    ലൈംഗികതയ്‌ക്കായി ചെറിയ കാലയളവ് മാത്രം നീണ്ടുനിൽക്കുന്ന വിവാഹം അനുവദിക്കുന്ന ചില മുസ്ലീം വിഭാഗത്തെക്കുറിച്ച് ഉദ്യോ​ഗസ്ഥൻ തന്നോട് വിശദീകരിച്ചതായും യുവതി പറഞ്ഞു. തന്റെ മതത്തിൽ വിവാഹേതര ബന്ധങ്ങൾ അനുവദനീയമാണോ എന്ന് അയാൾ തന്നോട് ചോദിച്ചതായും അയാൾക്ക് എത്ര സ്ത്രീകളെ വേണമെങ്കിലും വിവാഹം കഴിക്കാമെന്ന് പറഞ്ഞതായും യുവതി കൂട്ടിച്ചേർത്തു.

    തന്റെ ഉദ്ദേശ്യം നടക്കുന്നില്ലെന്ന് കണ്ടപ്പോൾ ഈ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ഖലിസ്ഥാനെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. വിസ ലഭിക്കണമെങ്കിൽ സ്‌പോൺസറുടെ പേര് മാറ്റണമെന്ന് മറ്റൊരു ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ഇയാളും മുൻപത്തെ ഉദ്യോ​ഗസ്ഥനെ പോലെ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും യുവതി കൂട്ടിച്ചേർത്തു.

    ഒരു മാസത്തിനുശേഷം, ഈ ഉദ്യോഗസ്ഥരിൽ നിന്ന് യുവതിക്ക് വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലേഖനങ്ങൾ എഴുതാൻ ഇരുവരും തന്നോട് ആവശ്യപ്പെട്ടെന്നും യുവതി പറഞ്ഞു.

    Published by:Rajesh V
    First published: